Actor
തിര 2 സംവിധാനം ചെയ്യുന്നത് ഞാൻ ആയിരിക്കും; ധ്യാൻ ശ്രീനിവാസൻ
തിര 2 സംവിധാനം ചെയ്യുന്നത് ഞാൻ ആയിരിക്കും; ധ്യാൻ ശ്രീനിവാസൻ
നടനായും സംവിധായകനായും മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
തിര എന്ന ചിത്രത്തിനും അടി കപ്യരെ കൂട്ടമണി എന്ന ചിത്രത്തിനും രണ്ടാംഭാഗം ഉണ്ടായേക്കാമെന്ന് സൂചിപ്പിക്കുകയാണ് ധ്യാൻ. തിരയുടെ സ്ക്രിപ്റ്റ് ഏകദേശം റെഡിയായിട്ടുണ്ടെന്നും ധ്യാൻ പറഞ്ഞു. ‘അടി കപ്യാരെ കൂട്ടമണിയുടെ രണ്ടാംഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഞാൻ മുമ്പും അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
അടി കപ്യാരിന്റെ രണ്ടാംഭാഗവും തിരയുടെ രണ്ടാംഭാഗവും ഉണ്ടാവും. പക്ഷെ ഇതെപ്പോൾ ഉണ്ടാവുമെന്ന് മാത്രം ചോദിക്കരുത്. എന്തായാലും ഉണ്ടാവും. രണ്ടും പ്ലാനിങ്ങിലുണ്ട്. തിര 2 എന്തായാലും ഉണ്ടാവും. തിര ചിലപ്പോൾ ഞാൻ സംവിധാനം ചെയ്യും. തിരയുടെ സ്ക്രിപ്റ്റ് ഏകദേശം സെറ്റായിട്ടുണ്ട് പക്ഷെ അടി കപ്യാരെ കൂട്ടമണി ഒന്നുമായിട്ടില്ല എന്നും ധ്യാൻ പറയുന്നു.
2013ൽ വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച ത്രില്ലർ ചിത്രമായ ‘തിര’ യിലൂടെയാണ് ധ്യാൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ശോഭനയ്‌ക്കൊപ്പം വളരെ മികച്ച വേഷമാണ് ധ്യാൻ അവതരിപ്പിച്ചത്. സോമാലി മാമിന്റെ ‘ദി റോഡ് ഓഫ് ലോസ്റ്റ് ഇന്നസെൻസ്: ദി ട്രൂ സ്റ്റോറി ഓഫ് എ കംബോഡിയൻ ഹീറോയിൻ’ എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സിനിമയാണ് തിര.