Connect with us

ധ്യാനൂട്ടൻ എന്നെ വിഷമിച്ചിരിക്കാൻ വിടുകയേ ഇല്ല, എപ്പോഴും എന്തെങ്കിലും തമാശ പറഞ്ഞു കൂടെക്കൂടും; സ്മിനു

Movies

ധ്യാനൂട്ടൻ എന്നെ വിഷമിച്ചിരിക്കാൻ വിടുകയേ ഇല്ല, എപ്പോഴും എന്തെങ്കിലും തമാശ പറഞ്ഞു കൂടെക്കൂടും; സ്മിനു

ധ്യാനൂട്ടൻ എന്നെ വിഷമിച്ചിരിക്കാൻ വിടുകയേ ഇല്ല, എപ്പോഴും എന്തെങ്കിലും തമാശ പറഞ്ഞു കൂടെക്കൂടും; സ്മിനു

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സ്‌കൂള്‍ ബസില്‍ വളരെ യാദൃച്ഛികമായാണ് സ്മിനു അഭിനയിക്കാനെത്തുന്നത്. ആ കഥാപാത്രം ചെയ്യുമ്പോള്‍ ഭാവിയില്‍ ഒരേസമയം ഇത്രയേറെ സിനിമകള്‍ ചെയ്യേണ്ടിവരുമെന്നോ മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും അഭിനയിക്കാന്‍ സാധിക്കുമെന്നോ സ്മിനു സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. കെട്ട്യോളാണെന്റെ മാലാഖയില്‍ ആസിഫ് അലിയുടെ ചേച്ചിയുടെ വേഷത്തിലെത്തിയതാണ് സ്മിനുവിന്റെ കരിയറില്‍ വലിയൊരു ടേണിങ് പോയിന്റ് ആയത്.

2023 ലും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് സ്മിനു. ജാനകി ജാനെയാണ് സ്മിനുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അതിനിടെ സഹോദരന്റെ വിയോഗത്തിന്റെ വേദനയിലൂടെയും കടന്നു പോവുകയാണ് താരം. നമ്മുക്ക് ആരൊക്കെയുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അതെന്ന് സ്മിനു പറയുന്നു. ആ വേദനയിൽ നിന്ന് കരകയറാൻ തന്നെ സഹായിച്ചത് ധ്യാൻ ശ്രീനിവാസൻ ആണെന്നും ഓർക്കുകയാണ് സ്മിനു ഇപ്പോൾ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

എനിക്ക് രണ്ടു സഹോദരിമാരും ഒരു സഹോദരനുമായിരുന്നു. ഞങ്ങൾ മൂന്നു പെൺകുട്ടികളും കൂടി കൊഞ്ചിച്ചും താലോലിച്ചും വളർത്തിയതാണ് സഹോദരൻ ഷാനിനെ. അടുത്തിടെ അവന്റെ ഭാര്യ ഒരു അപകടത്തിൽ മരിച്ചു. അതുകഴിഞ്ഞ് അധികം കഴിയുന്നതിനു മുന്നേ ആണ് അവനും മരിക്കുന്നത്. ഞങ്ങൾക്കാർക്കും താങ്ങാൻ കഴിയാത്ത ദുഃഖമാണ് അവന്റെ മരണം’

‘രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ ഞങ്ങളെ ഏൽപിച്ച് അവൻ പോയി. നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ല എന്നത് നെഞ്ചിലൊരു വിങ്ങലായി കിടക്കുകയാണ്. നമുക്ക് ആരൊക്കെയുണ്ട് ആരൊക്കെ ഇല്ല എന്ന് തിരിച്ചറിഞ്ഞത് ആ സമയത്താണ്. രക്തം കൊണ്ടല്ല ബന്ധത്തെ അളക്കേണ്ടത് എന്ന് ഞങ്ങൾ പഠിച്ചു,’ സ്മിനു പറയുന്നു.

രണ്ടു മരണം കഴിഞ്ഞിരിക്കുന്ന ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാൻ അടുത്ത ബന്ധത്തിലുള്ളവർ ആരും ഇല്ലായിരുന്നു. സുഹൃത്തുക്കളാണ് ഞങ്ങളെ താങ്ങി നിർത്തിയത്. അതിനിടയിലാണ് എസ്.എൻ. സ്വാമി സാറിന്റെ സിനിമയിലേക്കു വിളിക്കുന്നത്. കുടുംബത്തിൽ രണ്ടു മരണം കഴിഞ്ഞു ചെന്ന എന്റെ മാനസികാവസ്ഥ വളരെ മോശമായിരുന്നു. അതിൽനിന്നു കരകയറാൻ സഹായിച്ചത് ധ്യാനൂട്ടനാണ് (ധ്യാൻ ശ്രീനിവാസൻ), സ്മിനു പറഞ്ഞു.

അവൻ സ്വന്തം ചേച്ചിയെപ്പോലെ എന്നെ കൂടെക്കൂട്ടി. അവനോടൊപ്പം ഇരിക്കുമ്പോൾ നല്ല നേരമ്പോക്കാണ്. ധ്യാനൂട്ടൻ എന്നെ വിഷമിച്ചിരിക്കാൻ വിടുകയേ ഇല്ല, എപ്പോഴും എന്തെങ്കിലും തമാശ പറഞ്ഞു കൂടെക്കൂടും. കൈലാഷ്, ഗ്രിഗറി ഒക്കെ ഉണ്ടായിരുന്നു. അവരോടൊപ്പം കഥകൾ പറഞ്ഞിരിക്കുമ്പോൾ ജീവിതത്തിലെ ദുഃഖമെല്ലാം മറക്കും. അവർക്കൊക്കെ അമ്മയാണ് ഞാൻ. എന്റെ മക്കളുടെ എണ്ണം കൂടി വരികയാണെന്ന് സ്മിനു പറയുന്നു.

മക്കളെ കുറിച്ചും സ്മിനു അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. മോൾ സാന്ദ്ര കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമയിൽ മുഖം കാണിച്ചിരുന്നു. പക്ഷേ ഇപ്പോൾ പഠിക്കേണ്ട സമയമാണ്, അതുകൊണ്ട് സിനിമയൊന്നും വേണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം. സാന്ദ്ര ബിഎസ്‌സി കഴിഞ്ഞു. മകൻ സെബിൻ എംബിഎ കഴിഞ്ഞു നിൽക്കുവാണ്. അവനാണ് എന്റെ കൂടെ സെറ്റിലൊക്കെ വരുന്നത്. ഭർത്താവ് സിജോയ്ക്ക് ബിസിനസാണ്. അദ്ദേഹം എനിക്ക് പൂർണ പിന്തുണയാണ് നൽകുന്നതെന്ന് താരം പറഞ്ഞു.

ഞാൻ നല്ലൊരു ഭാര്യയോ മകളോ ആണോയെന്ന് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷേ നല്ലൊരു അമ്മയാണ്. കൂട്ടുകാരിയെ പോലെ ഞങ്ങൾ തമ്മിൽ എല്ലാം ഷെയർ ചെയ്യാറുണ്ട്. അവരെ സ്വയം പര്യാപ്തരായിട്ടാണ് ഞാൻ വളർത്തിയിരിക്കുന്നത്. എന്തു പണിയും ചെയ്തു പഠിക്കണം, എന്ത് വേണമെങ്കിലും ചെയ്തോളൂ എന്ന് അവരോടു പറയാറുണ്ടെന്നും സ്മിനു പറഞ്ഞു. വോയ്‌സ് ഓഫ് സത്യനാഥൻ, മഹാറാണി, നീരജ എന്നിങ്ങനെ നിരവധി സിനിമകളാണ് സ്മിനുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

More in Movies

Trending

Recent

To Top