Connect with us

ധോണിയുടെ ഫാനല്ല താൻ ; അദ്ദേഹം കുറച്ചു മുമ്പേ വിരമിച്ചിരുന്നെങ്കില്‍ കുറച്ചു കൂടി ബഹുമാനം കിട്ടുമായിരുന്നു

Malayalam

ധോണിയുടെ ഫാനല്ല താൻ ; അദ്ദേഹം കുറച്ചു മുമ്പേ വിരമിച്ചിരുന്നെങ്കില്‍ കുറച്ചു കൂടി ബഹുമാനം കിട്ടുമായിരുന്നു

ധോണിയുടെ ഫാനല്ല താൻ ; അദ്ദേഹം കുറച്ചു മുമ്പേ വിരമിച്ചിരുന്നെങ്കില്‍ കുറച്ചു കൂടി ബഹുമാനം കിട്ടുമായിരുന്നു

ധോണി കുറച്ചു മുമ്പേ വിരമിച്ചിരുന്നെങ്കില്‍ കുറച്ചു കൂടി ബഹുമാനം എല്ലാവരില്‍ നിന്നും കിട്ടുമായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് അഭിപ്രായം രേഖപ്പെടുത്തി പണ്ഡിറ്റ് എത്തിയത്

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം:

പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം

ഇന്ത്യയില്‍ കൊറോണാ വന്നത് മുതല്‍ ഞാൻ ക്രിക്കറ്റ് നിരീക്ഷണം താല്കാലികമായ് അവസാനിപ്പിച്ചതാണ്. പക്ഷേ എം.എസ്. ധോണി ജി വിരമിച്ചു എന്ന വാ൪ത്ത കേട്ടപ്പോള്‍ ക്രിക്കറ്റ് നിരീക്ഷണം വീണ്ടും എഴുതി പോയ്.

ഏകദിന ക്രിക്കറ്റിലും ട്വന്റി ട്വന്റിയിലും മികച്ച ഫിനിഷ൪, ലോകകപ്പ് അടക്കം കുറേ കപ്പുകള്‍ സ്വന്തമാക്കിയ തന്ത്ര ശാലിയായ ക്യാപ്റ്റനും,ഒരു വിക്കറ്റ് കീപ്പർ–ബാറ്റ്സ്മാന്റെ വിരമിക്കല്‍ വേദനിപ്പിക്കുന്നതാണ്.

വളരെ ശാന്തനായിരുന്നു ആ ക്യാപ്റ്റൻ. സൈനികനായും സേവനം അനുഷ്ഠിച്ചു. കരിയറില്‍ എവിടേയും വലിയ ജഗപൊക ഒന്നും കാണിച്ചില്ല. ഇന്ത്യ ലോകകപ്പ് നേടിയ ഫൈനലടക്കം കുറേ മികച്ച ഇന്നിങ്സ് കാഴ്ചവെച്ച എം.എസ്. ധോണി ജിക്ക് വലിയ സല്യൂട്ട്.

എനിക്ക് ഇദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷേ ഒരിക്കലും ഫാനല്ല. (ഞാൻ സച്ചിൻ ജി യുടെ കടുത്ത ആരാധകനാണേ..) Limited over cricket ലെ ബാറ്റിങ് മികവ് ഇദ്ദേഹം ഒരിക്കലും ടെസ്റ്റില്‍ കാണിച്ചില്ല എന്നാണ് കരുതുന്നത്. യഥാ൪ത്ഥത്തിൽ കരിയറിന്റെ ആരംഭ കാലത്ത് ഇദ്ദേഹം ഒരു തക൪പ്പൻ ബാറ്റ്സ്മാൻ ആയിരുന്നു. (പല ഷോട്ടുകളും unorthodox ആണെന്നൊക്കെ വിമ൪ശക൪ പറഞ്ഞാലും, റണ്ണ് അടിച്ച് കൂട്ടുമായിരുന്നു. അതാണല്ലോ പ്രധാനം. )

(വാല്‍ കഷ്ണം… കുറച്ചു മുമ്പേ വിരമിച്ചിരുന്നെങ്കില്‍ കുറച്ചു കൂടി ബഹുമാനം എല്ലാവരില്‍ നിന്നും കിട്ടുമായിരുന്നു. അതുമല്ലെങ്കിലും മുമ്പ് കിട്ടിയ അവസരങ്ങളില്‍ കുറേ കൂടി വേഗതയില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ ചില പ്രധാന കളികള്‍ ജയിച്ചേനേ എന്നും ഞാൻ വിശ്വസിക്കുന്നു.

സെവാഗ്, യുവ്‌രാജ്, ഗംഭീർ ഇവർക്ക് ഒന്നും അവസരം കൊടുക്കാതെയും ഒരു വിരമിക്കല്‍ മത്സരം പോലും അവ൪ക്ക് നൽകിയില്ല എന്ന് അവരുടെ ആരാധകര്‍ ചിന്തിച്ചതുമാണ് ഇദ്ദേഹത്തിന് കുറേ ഹേറ്റേർസിനെ കിട്ടുവാൻ കാരണം.. (അതില്‍ ശരിയുണ്ടോ എന്ന് അവരാണ് പറയേണ്ടത്. )

എന്തായാലും ഒരു മികച്ച വിശ്രമ ജീവിതം ആശംസിക്കുന്നു. ചെന്നൈ സൂപ്പർ കിങ്സിന്റെ അമരത്ത് കരുത്തനായ് താങ്കള്‍ എപ്പോഴും ഉണ്ടാകും എന്നും വിശ്വസിക്കുന്നു.

ധോണി ജിക്ക് സല്യൂട്ട്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top