Connect with us

വീണ്ടും ധർമജൻ; പട്ടാഭിരാമനിൽ സുനിമോൻ നിങ്ങളെ പൊട്ടിച്ചിരിപ്പിക്കും അത് ഗ്യാരന്റി!

Malayalam Breaking News

വീണ്ടും ധർമജൻ; പട്ടാഭിരാമനിൽ സുനിമോൻ നിങ്ങളെ പൊട്ടിച്ചിരിപ്പിക്കും അത് ഗ്യാരന്റി!

വീണ്ടും ധർമജൻ; പട്ടാഭിരാമനിൽ സുനിമോൻ നിങ്ങളെ പൊട്ടിച്ചിരിപ്പിക്കും അത് ഗ്യാരന്റി!

മലയാളക്കരയിലേക്കു പട്ടാഭിരാമൻ എത്താൻ ഇനി ഒരു ദിനം മാത്രം .മലയാള സിനിമയിൽ ഏറ്റവും കൂടുതൽ മലയാളികൾ ആഗ്രഹിക്കുന്നത് കോമഡികളാണ് .അതിനായി തന്നെ സിനിമകൾ രസകരമാക്കാൻ എന്നും മലയാള സിനിമയിൽ ഒരുപേർ അണിനിരക്കുന്നുണ്ട്.ധർമജൻ പിഷാരടി കൂട്ടുകെട്ട് ഒരുപ്പാട് ചിത്രങ്ങളിൽ നമ്മെ ഏറെ ചിരിമാല തീർത്തിട്ടുണ്ട്. പട്ടാഭിരാമനിൽ അതെ കൂട്ടുകെട്ട് വീണ്ടുമുണ്ട് . എന്നാൽ ധർമജൻ പട്ടാഭിരാമനിൽപോലീസ് വേഷത്തിലാണ് എത്തുന്നത് .എന്നാൽ അതൊരു കിടിലൻ വേഷമായി അവതരിക്കുമെന്നതിൽ സംശയമില്ല. ഇപ്പോൾ രമേഷ്‌പിഷാരടി ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത് പട്ടാഭിരാമനിലെ ധര്മജന്റെ വളരെ രസകരമായ ഒരു രംഗമാണ്.ഉത്തരവാദിത്തമുള്ള പോലീസ് ആകാൻ സ്രെമിക്കുന്ന ധർമജൻ .എന്നാൽ അവിടെയും ഭക്ഷണവും കോമഡിയും വെക്തമായി കാണാൻ കഴിയും

ഹരീഷ് കണാരന്‍ തന്റെ പതിവ് നര്‍മ്മ ശൈലിയുടെ ഏവരെയും ചിരിപ്പിക്കുന്നതായ ടീസറാണ് ജയറാം തന്റെ ഒഫീഷ്യല്‍ ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.ചിത്രത്തില്‍ ഭക്ഷണത്തെ ദൈവ തുല്യമായി കാണുന്ന പട്ടാഭിരാമന്‍ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയെത്തുന്ന കൃത്യനിഷ്ഠയുള്ള കര്‍ക്കശക്കാരനായ ഒരു ഫുഡ് ഇന്‍സ്പക്ടറുടെ ഔദ്യോഗിക യാത്രയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍, കലാഭവന്‍ പ്രജോദ്‌, തെസ്‌നിഖാന്‍, സായ്‌ കുമാര്‍, ദേവന്‍, ജനാര്‍ദ്ദന്‍, സുധീര്‍ കരമന, രേമേഷ് പിഷാരടി , നന്ദു, പ്രേം കുമാര്‍, ജെപി, മാധുരി, പാര്‍വതി നമ്ബ്യാര്‍ , അനുമോള്‍, കലാഭവന്‍ പ്രജോദ്, തെസ്നിഖാന്‍, ഷാജു പാലക്കാട്, വിജയകുമാര്‍, ബിജു പപ്പന്‍ , ജയന്‍ ചേര്‍ത്തല, ദിനേശ് പണിക്കര്‍, സതി പ്രേംജി, ഇ. എ രാജേന്ദ്രന്‍, അബു സലിം, മുഹമ്മദ് ഫൈസല്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

dharmajan in pattabhiraman movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top