Connect with us

വരുമാനം നിലച്ചു ഒടുവിൽ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്!

serial

വരുമാനം നിലച്ചു ഒടുവിൽ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്!

വരുമാനം നിലച്ചു ഒടുവിൽ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്!

ബിഗ് സ്ക്രീൻ മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളാണ് നടി ധന്യ മേരി വർഗീസും ഭർത്താവ് ജോണും. കോടികളുടെ ഫ്ലാറ്റ് തട്ടിപ്പുകേസിൽ അറസ്റ്റിലായതോടെയാണ് ധന്യ മേരി വർഗീസിനെ പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. നടനും ബിസിനസുകാരനായ ജോണിനെ വിവാഹം കഴിച്ച് സിനിമ വിട്ട ധന്യ പിന്നീട് വാർത്തകളിൽ നിറഞ്ഞത് വഞ്ചന കേസിൽ പെട്ടതോടെയാണ്. എന്നാൽ വിവാഹിതയായതോടെ സിനിമയിൽ നിന്നും താരം ബ്രേക്ക് എടുത്തിരുന്നു. ഇപ്പോൾ താരം ജീവിതത്തിലെ ഇനിയുള്ള വലിയ സ്വപ്നത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

കൂത്താട്ടുകുളമാണ് ധന്യയുടെ സ്വദേശം. ജോണുമായുള്ള വിവാഹത്തിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് മാറുകയായിരുന്നു. ജോണിന്റെ കുടുംബത്തിന് കൺസ്ട്രഷൻ ബിസിനസ് ഉണ്ടായിരുന്നു. പത്ത് വർഷത്തോളം അത് നന്നായി പോയി. എന്നാൽ ഇടയ്ക്ക് ചില താളപ്പിഴകൾ സംഭവിച്ചു. അതോടെ കടബാധ്യതകളുണ്ടായി. ഇപ്പോൾ ജീവിതം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങിയിരിക്കുകയാണ് ഞങ്ങൾ.

വരുമാന സ്രോതസുകൾ എല്ലാം അടഞ്ഞ സമയത്തായിരുന്നു മിനിസ്ക്രിനിലേയ്ക്ക് രണ്ട് പേർക്കും അവസരം ലഭിക്കുന്നത്. തനിയ്ക്ക് സീത കല്യാണം എന്ന പരമ്പരയിലെ ടൈറ്റിൽ റോൾ ചെയ്യാനായിരുന്നു ക്ഷണം ലഭിച്ചത്. ഇതേ സമയത്ത് തന്നെ ജോണിനും മഴവില്ല് മനോരമയിലെ അനുരാഗം എന്ന സീരിയലിലേയ്ക്കും അവസരം ലഭിക്കുകയായിരുന്നു.

പ്രശ്നങ്ങളൊക്കെ ഒതുങ്ങി ജീവിതത്തിലേയ്ക്ക് തങ്ങൾ മടങ്ങി വരുകയാണ് താരങ്ങൾ. ഇനി ഇവരുടെ ഏറ്റവും അടുത്ത സ്വപ്നം വീടാണ്. ആ സ്വപ്നത്തെ കുറിച്ചും ധന്യ വാചാലയായി. ഫ്ലാറ്റിലെ ജീവിതത്തിന് സുരക്ഷിതത്വം ഉണ്ടെങ്കിലും അസൗകര്യങ്ങളും ഉണ്ട്. സാമ്പത്തിക പ്രശ്നം ഒതുങ്ങിയതിന് ശേഷം കുറച്ച് സ്ഥലം വാങ്ങി ഒരു കൊച്ച് വീട് വയ്ക്കണം എന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ ആഗ്രഹം. തിരുവനന്തപുരത്തെ ഫ്ലാറ്റിന്റെ ഇന്റീരിയർ ഓക്കെ താൻ മുൻകൈ എടുത്താണ ഒരുക്കിയതെന്നും ധന്യ പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും നല്ല ഓർമകൾ ഈ വീടിനെ ചുറ്റിപ്പറ്റിയാണ്.അച്ഛൻ വർഗീസ്., അമ്മ ഷീബ, അനിയൻ ഡിക്‌സൺ. ഇതായിരുന്നു കുടുംബം. കുത്താട്ട് കുളമാണ് സ്വദേശം. അച്ഛന്റെ തറവാട് വീടായിരുന്നു, ഇടക്കാലത്തു ചെറിയ അറ്റകുറ്റപണികൾ നടത്തിയത് ഒഴിച്ചാൽ ഇന്നുവരെ വീടിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല.അത്ര കരുതലോടെയാണ് വീട്ടുകാർ തറവാടിനെ സംരക്ഷിക്കുന്നത് എന്നും ധന്യ പറയുന്നു.

2012 ജനുവരി 9 നായിരുന്നു ധന്യയും സിനിമ സീരിയൽ താരവുമായ ജോണും വിവാഹിതരാകുന്നത്. രണ്ട് വർഷം മുൻപ് ഒരു റിയർ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ ധന്യയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

Continue Reading
You may also like...

More in serial

Trending