Connect with us

ധനുഷിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ കാളിദാസ് ജയറാമും

News

ധനുഷിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ കാളിദാസ് ജയറാമും

ധനുഷിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ കാളിദാസ് ജയറാമും

അടുത്തിടെയാണ് നടന്‍ ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നത്. വിഷ്ണു വിശാലിനെയും എസ് ജെ സൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി ധനുഷ് സിനിമ ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്. എക്‌സറ്റന്‍ഡഡ് കാമിയോ ആയി ധനുഷ് ചിത്രത്തില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ കാളിദാസ് ജയറാമും ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ടാകും എന്നാണ് വിവരം. ദുഷാര ആണ് ചിത്രത്തില്‍ നായികയാകുക എന്നും റിപ്പോര്‍ട്ടുണ്ട്. ഏപ്രിലിലായിരിക്കും ധനുഷിന്റെ ചിത്രം തുടങ്ങുക. പ്രമേയമടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സണ്‍ പിക്‌ചേഴ്!സ് നിര്‍മിക്കാന്‍ പോകുന്ന ചിത്രമായിരിക്കും ധനുഷ് സംവിധാനം ചെയ്യുന്നത് എന്ന് റിപ്പോര്‍ട്ടുണ്ട്. ധനുഷ് നായകനായി ‘വാത്തി’ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. വെങ്കി അറ്റ്‌ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റ സംഗീത സംവിധാനം ജി വി പ്രകാശ് കുമാറാണ്.

‘നാനേ വരുവേന്‍’ എന്ന ചിത്രമാണ് ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്. ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്!തത്. സെല്‍വരാഘവന്‍ അതിഥി കഥാപാത്രമായെത്തിയ ചിത്രത്തിന്റെ ഛായാഗ്രാഹണം യാമിനി യജ്ഞമൂര്‍ത്തിയാണ്.

ഇന്ദുജ ആണ് ചിത്രത്തിലെ നായിക. നായകന്‍ ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത്. ചിത്രത്തിലെ ധനുഷിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങള്‍ നേടാനായിരുന്നു. ബോക്‌സ് ഓഫീസില്‍ ചിത്രം മോശമല്ലാത്ത വിജയം സ്വന്തമാക്കിയ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജയായിരുന്നു.

More in News

Trending

Recent

To Top