News
ചെറിയൊരു വഴക്കിന്റെ പുറത്ത് വേര്‍പിരിയാമെന്ന് തീരുമാനമെടുത്തു; ഇപ്പോള്‍ മക്കള്‍ക്ക് വേണ്ടി എല്ലാം മറന്ന് ധനുഷും ഐശ്വര്യയും ഒന്നാകുന്നു?
ചെറിയൊരു വഴക്കിന്റെ പുറത്ത് വേര്‍പിരിയാമെന്ന് തീരുമാനമെടുത്തു; ഇപ്പോള്‍ മക്കള്‍ക്ക് വേണ്ടി എല്ലാം മറന്ന് ധനുഷും ഐശ്വര്യയും ഒന്നാകുന്നു?
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വേര്‍പിരിയുന്നുവെന്നുള്ള വാര്‍ത്ത പുറത്ത് വന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 17ന് ആയിരുന്നു വേര്‍പിരിയുന്നുവെന്ന് ഇരുവരും അറിയിച്ചത്.
എന്നാല്‍ വിവാഹബന്ധം അവസാനിപ്പിച്ചെങ്കിലും മക്കള്‍ക്കായി പലപ്പോഴും ഇരുവരും ഒന്നിച്ചെത്താറുണ്ട്. അടുത്തിടെ മക്കളുടെ സ്‌കൂളിലെ പരിപാടിയ്ക്ക് ധനുഷും ഐശ്വര്യയും ഒന്നിച്ച് എത്തിയപ്പോഴുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. അതിന് മുമ്പ് ധനുഷ് ഐശ്വര്യയെയും മക്കളെയും കൂട്ടി അവധി ആഘോഷിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
ഇതെല്ലാം താരങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. വലിയ ശത്രുക്കളാവാന്‍ മാത്രം പ്രശ്‌നം ഇവര്‍ക്കിടയില്‍ ഇല്ലെന്നും ഒരിക്കല്‍ രണ്ടാളും തമ്മില്‍ ചെറിയൊരു വഴക്ക് കൂടിയത് മാത്രമാണ് പ്രശ്‌നമായിട്ടുള്ളതെന്ന് ധനുഷിന്റെ പിതാവ് വെളിപ്പെടുത്തിയിരുന്നു.
ആ വഴക്കിന്റെ പുറത്ത് വേര്‍പിരിയാമെന്ന് തീരുമാനമെടുത്ത താരങ്ങള്‍ പിന്നീട് അത് തിരുത്തി എന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. വിവാഹമോചനത്തിനായി താരങ്ങള്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിക്കാനും മുന്നോട്ട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗികമായി ധനുഷോ ഐശ്വര്യയോ ഇവരുമായി ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല.
