Connect with us

എന്റെ ജീവിതം എന്നന്നേക്കുമായി മാറ്റി മറിച്ച ദിവസമാണിത് – ധനുഷ്

Tamil

എന്റെ ജീവിതം എന്നന്നേക്കുമായി മാറ്റി മറിച്ച ദിവസമാണിത് – ധനുഷ്

എന്റെ ജീവിതം എന്നന്നേക്കുമായി മാറ്റി മറിച്ച ദിവസമാണിത് – ധനുഷ്

സിനിമയിൽ എത്തിയിട്ട് പതിനേഴു വർഷങ്ങൾ പൂർത്തിയാക്കുകയാണ് ധനുഷ് . തുള്ളുവതോ ഇളമൈ എന്ന സിനിമയിലൂടെയാണ് ധനുഷ് സിനിമയിലേക്ക് എത്തുന്നത്. 25ൽ പരം സിനിമകളിൽ മനം കവരുന്ന വേഷങ്ങളുമായി അന്ന് മുതൽ ധനുഷ് തകർത്താടുകയാണ്. രണ്ടു പതിറ്റാണ്ടോളം നീളുന്ന സാന്നിധ്യത്തിന് ഫാൻസ്‌ ഒരു സ്പെഷ്യൽ സമ്മാനം നൽകുകയാണ്. ആക്ടർ ധനുഷ് ഫാൻ ക്ലബ് ഒരു വീഡിയോ തന്നെ ധനുഷിനായി ചെയ്തിരിക്കുന്നു. ധനുഷ് മാഷ് അപ്പ് 2019 എന്ന പേരിൽ പുറത്തിറങ്ങിയ വീഡിയോയിൽ ഇതുവരെയുള്ള ധനുഷ് കഥാപാത്രങ്ങൾ നിറഞ്ഞു നിൽക്കുകയാണ്.ഇപ്പോൾ പതിനേഴു വര്ഷം തികഞ്ഞതിനെ പറ്റി മനസ് തുറക്കുകയാണ് ധനുഷ് .

ധനുഷിന്റെ കുറിപ്പ്

ഒരു നടനോ താരമോ ഒക്കെ ആവാനുള്ള പാങ്ങുണ്ട് തനിക്കെന്ന് ധാരണകളൊന്നുമില്ലാതിരുന്ന ഒരു ചെറുപ്പക്കാരന്‍ പയ്യന് നിങ്ങള്‍ ഹൃദയം തുറന്നുതന്നത് ഇന്നലെ എന്നത് പോലെ തോന്നുന്നു. കരിയറിലേക്ക് പിന്തിരിഞ്ഞ് നോക്കുമ്ബോള്‍, എന്നിലുള്ള നിങ്ങളുടെ വിശ്വാസത്തിന് അങ്ങേയറ്റം കൃതജ്ഞത തോന്നുന്നു. നല്ലതും മോശവുമായ സമയങ്ങളില്‍, ഹിറ്റുകളിലും ഫ്‌ളോപ്പുകളിലും, വിജയങ്ങളിലും പരാജയങ്ങളിലും നിങ്ങള്‍ എനിക്കൊപ്പം നിന്നു.നന്ദി. ഒരുപാട് നന്ദി.

2011 ൽ വെട്രിമാരൻ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ധനുഷിനെ തേടിയെത്തി. ശേഷം പുറത്തു വന്ന ‘വൈ ദിസ് കൊലവെറി ഡി’ എന്ന ഗാനവും ശ്രദ്ധേയമായി. 2013ൽ ആനന്ദ് എൽ.റായ് സംവിധാനം ചെയ്ത രഞ്ജാനയിലൂടെ ബോളിവുഡ് പ്രവേശം. 2017ൽ പാപാണ്ടിയിലൂടെ സംവിധാന രംഗത്തു പ്രവേശിച്ചു. വണ്ടർബാർ എന്ന പേരിൽ ധനുഷിന് സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് ഉണ്ട്. മാരി 2 ആണ് ധനുഷിന്റെ ഏറ്റവും പുതിയ റിലീസ്. സായ് പല്ലവി നായികയായ ചിത്രത്തിൽ മലയാളി താരം ടൊവിനോ തോമസ് വില്ലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്ത ചിത്രം അസുരനിൽ നായിക മഞ്ജു വാര്യരാണ്. മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രമാണ് അസുരൻ.

dhanush about his 17 years in film industry

More in Tamil

Trending

Recent

To Top