Connect with us

ഒമർ ലുലുവിൻ്റെ ‘ ധമാക്ക ‘ നവംബർ 28 ന് ! സംഭവം കളറാണ് !

Malayalam Breaking News

ഒമർ ലുലുവിൻ്റെ ‘ ധമാക്ക ‘ നവംബർ 28 ന് ! സംഭവം കളറാണ് !

ഒമർ ലുലുവിൻ്റെ ‘ ധമാക്ക ‘ നവംബർ 28 ന് ! സംഭവം കളറാണ് !

ഒമർ ലുലുവിന്റെ അടുത്ത കളർഫുൾ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നവംബർ 28 നാണു ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത് . പതിവ് പോലെ ധമാക്കയും കൂടുതൽ കളർഫുൾ ആയാണ് ഒമർ ലുലു അണിയിച്ചിരിക്കുന്നത് .

അരുണ്‍ ആണ് ധമാക്കയില്‍ നായകനായി എത്തുന്നത്. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. കൂടാതെ മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി എന്ന ഗാനം യുട്യൂബിൽ തരംഗം സൃഷ്‌ടിച്ചിരുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ് , വേണു ഒ. വി, കിരണ്‍ ലാല്‍ എന്നിവര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു. സിനോജ് അയ്യപ്പനാണ് ഛായാഗ്രഹണം.

dhamakka movie release

More in Malayalam Breaking News

Trending