Connect with us

ഇത് ധർമ്മജൻ തന്നെയോ? ധമാ ക്കയിലെ താരത്തിന്റെ പുതിയ ലുക്ക് പുറത്തുവിട്ടു

Malayalam Breaking News

ഇത് ധർമ്മജൻ തന്നെയോ? ധമാ ക്കയിലെ താരത്തിന്റെ പുതിയ ലുക്ക് പുറത്തുവിട്ടു

ഇത് ധർമ്മജൻ തന്നെയോ? ധമാ ക്കയിലെ താരത്തിന്റെ പുതിയ ലുക്ക് പുറത്തുവിട്ടു

നടനും ടെലിവിഷൻ അവതാരകനും മിമിക്രി താരവുമായ ധർമ്മജൻ ബോൾഗാട്ടിയുടെ പുതിയ ലുക്കാണ് മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. റിലീസിന് ഒരുങ്ങുന്ന ഒമര്‍ ലുലുവിന്റെ ധമാക്കയിലെ താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പൊൾ പുറത്തുവിട്ടിരിക്കുന്നത്. ശിവ എന്ന കഥാപാത്രവുമായാണ് ധർമ്മജൻ ചിത്രത്തിൽ എത്തുന്നത്.

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ്, ഒരു അഡാര് ലവ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ധമാക്കയുമായി ഒമർ ലുലു എത്തിയിരിക്കുന്നത്. ഒമറിന്റെ എല്ലാ ചിത്രങ്ങളെ പോലെയും ധമാക്കയും കൂടുതൽ കളർഫുൾ ആയാണ് സംവിധായകൻ അണിയിച്ചിരിക്കുന്നത്. അരുണ്‍ ആണ് ധമാക്കയില്‍ നായകനായി എത്തുന്നതെങ്കിൽ . നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ് , വേണു ഒ. വി, കിരണ്‍ ലാല്‍ എന്നിവര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു. സിനോജ് അയ്യപ്പനാണ് ഛായാഗ്രഹണം. ഒരിടവേളക്ക് ശേഷം ധമാക്കയിലൂടെ മുകേഷ് ഉർവ്വശി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.ഡിസംബർ 20 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

DHAMAKKA MOVIE

More in Malayalam Breaking News

Trending

Recent

To Top