Social Media
പുതിയ വേർഷൻ, റീൽസുമായി ദേവി ചന്ദന; ഒപ്പം കൂടിയത് ഷോബി തിലകനും സ്റ്റെഫി ലിയോണും
പുതിയ വേർഷൻ, റീൽസുമായി ദേവി ചന്ദന; ഒപ്പം കൂടിയത് ഷോബി തിലകനും സ്റ്റെഫി ലിയോണും
മലയാളികൾക്ക് ദേവി ചന്ദനയെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. മിനിസ്ക്രീനിലുൻ ബിഗ് സ്‌ക്രീനിലുണ് നിറഞ്ഞ് നിൽക്കുകയാണ് . ഇടയ്ക്ക് യൂട്യൂബ് ചാനല്‍ കൂടി തുടങ്ങിയതോടെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ അതിലൂടെ പങ്കുവെക്കാറുണ്ട് അവര്‍. സോഷ്യൽ മീഡിയയിലും താരം സജീവമാണ്
ഇന്‍സ്റ്റഗ്രാമിലും സജീവമായ ദേവി ചന്ദന പങ്കുവച്ച പുതിയ റീല്‍സ് വീഡിയോയാണ് ഇപ്പോള്‍ ആരാധകശ്രദ്ധ നേടുന്നത്.
ബേസിൽ ജോസഫും ദർശന രാജേന്ദ്രനും നായികാ നായകന്മാരാകുന്ന പുതിയ ചിത്രം ജയ ജയ ജയ ജയഹേയിലെ ഗാനത്തിന് റീൽസ് ചെയ്യുന്നതാണ് ദേവി ചന്ദന പുതുതായി പങ്കുവച്ചിരിക്കുന്നത്. ഗാനത്തിന്റെ പുതിയ വേർഷൻ എന്നാണ് ക്യാപ്‌ഷൻ. മറ്റുള്ളവർ റീൽസിൽ സിനിമയിലേതു പോലെ സീരിയസ് ആയിരുന്നെങ്കിൽ ഇവിടെ പുഞ്ചിരിയോടെയാണ് ദേവി ചന്ദനയും ഷോഫി തിലകനും സ്റ്റെഫി ലിയോണും അഭിനയിക്കുന്നത്. വളരെ സന്തോഷത്തോടെയാണ് ഇവരുടെ കൂട്ടുകെട്ട് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സീരിയലിൽ മൂന്നാളും ശത്രുക്കൾ ആണെങ്കിലും, ക്യാമറക്ക് പിന്നിലെ ഈ സൗഹൃദം പ്രേക്ഷകർ ആസ്വദിക്കുന്നുന് തെളിവാണ് വീഡിയോയ്ക്കു താഴെ ലഭിക്കുന്ന കമന്‍റുകള്‍.
അടുത്തിടെ ശരീര ഭാരം കുറച്ച് ദേവി ചന്ദന നടത്തിയ മേക്കോവറും ആരാധകശ്രദ്ധ നേടിയിരുന്നു. അതിശയിപ്പിക്കുന്ന തരത്തിലുള്ള രൂപമാറ്റമാണ് അവര്‍ നടത്തിയത്. ഭർത്താവിനൊപ്പം പുറത്തുപോകുന്ന സന്ദർഭങ്ങളിൽ നേരിട്ട മോശം കമന്റുകളാണ്, വെയിറ്റ് ലോസ് ചലഞ്ചിലേക്ക് താരത്തെ എത്തിച്ചത്. കഠിനവ്യായാമത്തിലൂടെയാണ് താരം 90 കിലോയിൽ നിന്നും തൂക്കം കുറച്ചു ഇപ്പോൾ കാണുന്ന നിലയിലേക്ക് എത്തിയത്.
