Connect with us

ഒരു കോമഡി താരമാണ് ഇത് ചെയ്തതെങ്കിൽ ഇത്രയും ചിരിയുണ്ടാകില്ല;മമ്മുട്ടിയുടെ വാക്കുകളെ കുറിച്ച്; ഗ്ലാമറസ് വില്ലൻ മനസ് തുറക്കുന്നു!

Malayalam

ഒരു കോമഡി താരമാണ് ഇത് ചെയ്തതെങ്കിൽ ഇത്രയും ചിരിയുണ്ടാകില്ല;മമ്മുട്ടിയുടെ വാക്കുകളെ കുറിച്ച്; ഗ്ലാമറസ് വില്ലൻ മനസ് തുറക്കുന്നു!

ഒരു കോമഡി താരമാണ് ഇത് ചെയ്തതെങ്കിൽ ഇത്രയും ചിരിയുണ്ടാകില്ല;മമ്മുട്ടിയുടെ വാക്കുകളെ കുറിച്ച്; ഗ്ലാമറസ് വില്ലൻ മനസ് തുറക്കുന്നു!

മലയാള സിനിമയിലെ വളരെ സുന്ദരനായ നടൻ എന്നറിയപ്പെടുന്ന നടനാണ് ദേവൻ .ചെറിയ ഇടവേളക്ക് ശേഷമാണ് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്. രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സൂര്യ, എന്നിങ്ങനെ പ്രമുഖരായ ഒട്ടേറെ നടന്‍മാര്‍ കൊപ്പം അദ്ദേഹം അഭിനയിച്ചു.നടൻ, വില്ലൻ, സ്വഭാവന നടൻ എന്നിങ്ങനെ എല്ലാത്തരം കഥാപാത്രങ്ങളും ദേവന്റെ കയ്യിൽ ഭഭ്രമാണ്.ഇതുവരെ ആരും കാണാത്ത ദേവന്‍ അതാണ് ഒറ്റവാക്കില്‍ ഗാന ഗന്ധര്‍വന്‍ എന്ന ചിത്രത്തിലെ ദേവന്റെ കഥാപാത്രം.

നായകനേക്കാള്‍ സൗന്ദര്യമുള്ള വില്ലന്‍ അതായിരുന്നു ദേവന്‍ ഒരുകാലത്ത് മലയാള സിനിമയില്‍ കാഴ്ചവച്ച പ്രകടനം. എന്നാല്‍ പെട്ടെന്ന് മലയാള സിനിമയില്‍ നിന്ന് അപ്രത്യക്ഷമായ ദേവന്‍ ഇപ്പോള്‍ സജീവമായിത്തന്നെ സിനിമ രംഗത്തുണ്ട്.1983ൽ ആണ് ദേവൻ സിനിമയിൽ ചുവട് വെയ്ക്കുന്നത്. പിന്നിട് മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചു. തടിച്ച് വയറ് ചാടി ഭീകരലുക്കുള്ള വില്ലന്മാർ മോളിവുഡിൽ അരങ്ങ് തകർത്തു കൊണ്ടിരുന്നപ്പോഴാണ്, വ്യത്യസ്ത ഗെറ്റപ്പുമായി ദേവൻ എത്തുന്നത്. രമേശ് പിഷാരടിയുടെ രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധർവൻ.മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മുട്ടിയുടെ ചിത്രത്തില്‍ പ്രേക്ഷകരെ ഇന്റര്‍വല്ലിന് തൊട്ടുമുമ്ബ് പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ഒരു കഥാപാത്രമാണ് നടന്‍ ദേവന്‍ അവതരിപ്പിച്ചത്.

വളരെ ചെറിയ ഒരു റോളില്‍ എത്തിയ അദ്ദേഹം അല്‍പ നിമിഷം മാത്രമേ സ്ക്രീനില്‍ വരുന്ന ഉള്ളൂവെങ്കിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.തിയേറ്ററുകളില്‍ നിറഞ്ഞ കയ്യടിയും പൊട്ടിച്ചിരിയും ആണ് അദ്ദേഹം നേടിയെടുത്തത്.ഗാനഗന്ധർവനിൽ അതിഥി വേഷത്തിലാണ് ദേവൻ എത്തുന്നത്. ചെറിയ വേഷമണെങ്കിലും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സീരയസ് കഥാപാത്രത്തിൽ നിന്ന് വില്ലൻ വേഷത്തിൽ എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

മികച്ച പ്രേക്ഷക പ്രതികരണമാണ് ഗാനഗന്ധർവനിലെ തന്റെ കഥാപാത്രത്തിന് ലഭിക്കുന്നത്. ഇതിന്റെ പൂർണ്ണ ക്രെഡിറ്റിും രമേശ് പിഷാരാടിക്കാണ്. പിഷാരടിയാണ് ചിത്രത്തിലെ കഥാപാത്രത്തിനെ കുറിച്ച് തന്നോട് ആദ്യം പറയുന്നത്. തന്നെ ഒന്നു സഹായിക്കണം എന്ന് പറഞ്ഞു കൊണ്ടാണ് സിനിമയെ കുറിച്ച് തന്നോട് പറയുന്നത്. ഒരുപാട് ചർച്ചയിലൂടെയാണ് ദേവേട്ടനെ ഈ കഥാപാത്രത്തിനായി സജസ്റ്റ് ചെയ്തത്. കോമഡി കഥാപാത്രമാണ്. മറ്റൊരു ഹാസ്യതാരത്തിന്റെ കയ്യിൽ ഈ കഥാപാത്രം ഒതുങ്ങില്ല, ദേവേട്ടൻ ഈ കഥാപാത്രം ചെയ്യണമെന്നും പിഷാരടി ആവശ്യപ്പെടുകയായിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് കഥപാത്രത്തിന് ലഭിക്കുന്നത്. ഇതിന്റെ പൂർണ്ണ ക്രെഡിറ്റും പിഷാരടിയ്ക്കുളളതാണ്.

മമ്മൂക്ക മാത്രമല്ല ആ സെറ്റിലുള്ള ഭൂരിഭാഗം പേരും തന്റെ അഭിനയം കണ്ട് ചിരിക്കുകയായിരുന്നു. എടോ ഇയാൾക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമല്ലേ. നീ ഇനി നോക്കിക്കോ ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ഇനിയും തന്നെ തേടിയെത്തും. ഇനി ചിരിയുടേയും ദേവനാകുമെന്ന് – അദ്ദേഹം പറഞ്ഞു. താൻ ആ കഥാപാത്രം അവതരിപ്പിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ് എല്ലാവരുടേയും ഉള്ളിൽ അത്രത്തോളം ചിരി വന്നത്. ഒരു കോമഡി താരമാണ് ഇത് ചെയ്തതെങ്കിൽ ഇത്രയും ചിരിയുണ്ടാകില്ലായിരുന്നു- ദേവൻ പറഞ്ഞു.എല്ലാവരും സിനിമയിൽ എത്തുന്നത് നയാക സ്വപ്നവും മനസ്സിൽ ഏറികൊണ്ടാണ്. സിനിമയിൽ എത്തുമ്പോൾ മനസ്സിൽ നായക സ്വപ്നം ഇല്ലെങ്കിലും പിന്നീട് നായകനാകണമെന്നുള്ള മോഹം എന്നിലേയ്ക്ക് വരുകയായിരുന്നു. സിനിമയിൽ വില്ലനാകണമെന്ന് വിചാരിച്ച് എത്തിയ ആളല്ല താൻ. ഇതൊക്കെ ജീവിതത്തിലേയ്ക്ക് എത്തിയത്. സംവിധയകന്മാരാണ് തന്നെ മിക്ക ചിത്രത്തിലും കാസ്റ്റ് ചെയ്യുന്നത്.

രജനികാന്തുമായി ഒരു അടുത്ത ബന്ധം ദേവനുണ്ട്. സ്റ്റൈൽ മന്നന്റെ ജീവിതത്തിൽ വഴിത്തിരിവായ പ്രണയത്തെ കുറിച്ചും ദേവൻ മനസ് തുറന്നു. നിന്നെ എനിയ്ക്ക് സിനിമ പോസ്റ്ററിൽ കാണണമെന്ന് പറഞ്ഞ് ചെന്നൈയിൽ പോകാൻ ബസ് കാശ് നൽകിയ രജനിയുടെ ആദ്യ പ്രണയിനിയെ കുറിച്ചും ദേവൻ വെളിപ്പെടുത്തി. ഇന്നുവരെ അവരെ അദ്ദേഹത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബാഷയുടെ ഷൂട്ടിങ്ങിനിടെ ഇത് പറഞ്ഞ് അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു- ദേവൻ പറഞ്ഞു.ഗാനഗന്ധർവനിലെ ഒരു മേക്കിങ്ങ് വീഡിയോ പുറത്തു വന്നിരുന്നു. വെള്ളമടിച്ചുള്ള ദേവന്‍റെ നാഗനൃത്തമായിരുന്നു അത്. ചിത്രീകരണത്തിനിടയിൽ മമ്മൂക്ക ഉൾപ്പെടെയുള്ളവർ അത് കണ്ട് ചിരിച്ച് മറിയുന്ന രംഗങ്ങൾ ആ വീഡിയോയിൽ കാണാമായിരുന്നു. തിയേറ്ററുകളിൽ നിന്നും മികച്ച പ്രേക്ഷക അഭിപ്രായമാണ് ദേവന്റെ കഥാപാത്രത്തിന് ലഭിക്കുന്നത്.

devan talk about movie character

More in Malayalam

Trending

Recent

To Top