Malayalam
ഞാൻ ആദ്യമായി വീട് വെച്ചത് അദ്ദേഹത്തിൻറെ പോക്കറ്റിലെ പൈസ കൊണ്ട്;സൂപ്പർ താരത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ദേവൻ!
ഞാൻ ആദ്യമായി വീട് വെച്ചത് അദ്ദേഹത്തിൻറെ പോക്കറ്റിലെ പൈസ കൊണ്ട്;സൂപ്പർ താരത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ദേവൻ!
By
മലയാള സിനിമയിൽ സുന്ദരനായ വില്ലൻ എന്ന പട്ടം എന്നും ദേവന് മാത്രം സ്വന്തമാണ്.വളരെ ഏറെ സുന്ദരനായ നടനാണ് ദേവൻ.വളരെ ഏറെ മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്കു ലഭിച്ച പ്രതിഭയാണ് ദേവൻ. ചെറിയ ഇടവേളക്ക് ശേഷമാണ് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്. രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സൂര്യ, എന്നിങ്ങനെ പ്രമുഖരായ ഒട്ടേറെ നടന്‍മാര്‍ കൊപ്പം അദ്ദേഹം അഭിനയിച്ചു.നടൻ, വില്ലൻ, സ്വഭാവന നടൻ എന്നിങ്ങനെ എല്ലാത്തരം കഥാപാത്രങ്ങളും ദേവന്റെ കയ്യിൽ ഭഭ്രമാണ്. നായകനേക്കാള്‍ സൗന്ദര്യമുള്ള വില്ലന്‍ അതായിരുന്നു ദേവന്‍ ഒരുകാലത്ത് മലയാള സിനിമയില്‍ കാഴ്ചവച്ച പ്രകടനം. എന്നാല്‍ പെട്ടെന്ന് മലയാള സിനിമയില്‍ നിന്ന് അപ്രത്യക്ഷമായ ദേവന്‍ ഇപ്പോള്‍ സജീവമായിത്തന്നെ സിനിമ രംഗത്തുണ്ട്.
മലയാള സിനിമയിൽ നടൻ എന്ന പദവിക്കപ്പുറം നല്ല വ്യക്തിത്വത്തിന് ഉടമ കൂടിയായിരുന്നു നടന്‍ ക്യാപ്റ്റന്‍ രാജു. സിനിമയിലെ പല താരങ്ങളും അത് തുറന്നു പറഞ്ഞിട്ടുണ്ട്. മലയാള സിനിമയ്ക്ക് നല്ല വേഷങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റന്‍ രാജുവിന്റെ മരണം നല്ലൊരു മനുഷ്യ സ്നേഹിയുടെ നഷ്ടം കൂടിയാണ്. ആ മഹത് വ്യക്തിത്വത്തെ അനുസ്മരിക്കുകയാണ് നടന്‍ ദേവന്‍. താന്‍ വീട് വയ്ക്കാന്‍ കാരണക്കാരനായ വ്യക്തിയാണ് ക്യാപ്റ്റന്‍ രാജുവെന്നും ദേവന്‍ വ്യക്തമാക്കി.
നടന്‍ ദേവന്റെ വാക്കുകള്‍
‘ഞാന്‍ സിനിമയില്‍ എന്‍റെ കരിയര്‍ തുടങ്ങുന്ന സമയത്തു ഒരിക്കല്‍ രാജു ചേട്ടന്‍ വിളിച്ചു പറഞ്ഞു, ‘ഡാ ഒരു സ്ഥലമുണ്ട് വീട് വയ്ക്കാന്‍ നോക്കുന്നോ’ എന്ന്, ‘ആഗ്രഹം മാത്രമായുണ്ടായിട്ടു കര്യമില്ലല്ലോ കയ്യില്‍ പൈസ കൂടി വേണ്ടേ’ എന്നായിരുന്നു എന്റെ മറുപടി. ‘അതൊക്കെ ശരിയാകുമെടാ’ എന്ന് പറഞ്ഞു ഞാന്‍ താമസിക്കുന്നിടത്ത് വന്നു എന്നെ കാറില്‍ പിടിച്ചു കയറ്റി അങ്ങനെ ഞങ്ങള്‍ ഒന്നിച്ച് രാജു ചേട്ടന്‍ പറഞ്ഞ സ്ഥലം കാണാന്‍ പോയി. രാജു ചേട്ടന്റെ കയ്യില്‍ നിന്ന് പതിനായിരം രൂപ അഡ്വാന്‍സ് കൊടുത്ത് അത് കരാറാക്കി. ആ സ്ഥലത്താണ് ഞാന്‍ ആദ്യമായി ഒരു വീട് വയ്ക്കുന്നത് ജീവിതത്തില്‍ എനിക്ക് ഒരിക്കലും വിസ്മരിക്കപ്പെടാന്‍ കഴിയാത്ത വ്യക്തിയാണ് അദ്ദേഹം’. ഒരു ചാനല്‍ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേയാണ് താന്‍ സിനിമയില്‍ വന്ന ശേഷം ആദ്യമായി വെച്ച ഗൃഹത്തെക്കുറിച്ചും അതിനു കാരണക്കാരനായ വ്യക്തിയെക്കുറിച്ചും ക്യാപ്റ്റന്‍ രാജു മനസ്സ് തുറന്നത്.
devan talk about captain raju
