Bollywood
ബിജെപിക്ക് തിരിച്ചടി; ദീപികയുടെ ഫോളോവേഴ്‌സില്‍ എണ്ണത്തില്‍ വന്‍ കുതിപ്പ്..
ബിജെപിക്ക് തിരിച്ചടി; ദീപികയുടെ ഫോളോവേഴ്‌സില്‍ എണ്ണത്തില്‍ വന്‍ കുതിപ്പ്..
ജെ എന്‍യുവില്‍ അക്രമണത്തിനിരയായ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച ബോളിവുഡ് നടി ദീപികയ്‌ക്കെതിരേ കടുത്ത പ്രതിഷേധവുമായാണ് ബിജെപി അനുകൂലികള്‍ രംഗത്തെത്തിയത്. ദീപികയുടെ പുതിയ ചിത്രമായ ഛപാക് ബഹിഷ്‌കരിക്കാനും ട്വിറ്റര്‍ പോലുള്ള സാമൂഹിക മാധ്യമങ്ങളില്‍ അവരെ അണ്‍ഫോളോ ചെയ്യാനും ചില വ്യക്തികളും സംഘടനകളും ആഹ്വാനം ചെയ്തു. എന്നാല്‍ ഈ ക്യാമ്ബയിനുകൾക്കൊന്നും തന്നെ ദീപികയെ പ്രതിരോധത്തിലാക്കാൻ കഴിഞ്ഞില്ല.
ദിപീകയുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വലിയ വര്‍ധവനവാണ് ട്വിറ്ററില്‍ ഉണ്ടായിരിക്കുന്നത്. ഏകദേശം 40000 ഫോളോവേഴ്‌സാണ് ദീപികയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു ദിവസം കൊണ്ട് കൂടിയത്. ദീപികയുടെ ഫെയ്‌സ്ബുക്ക് പേജിലും ഇന്‍സ്റ്റാഗ്രാം പേജിലും പിന്തുടരുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.
ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറയുന്ന ഛപാക് ജനുവരി 10നാണ് പുറത്തിറങ്ങുന്നത്. ദീപിക ജെഎന്‍യുവിലെ വിദ്യാര്‍ഥകളെ സന്ദര്‍ശിച്ചതോടെ സിനിമയുടെ പ്രമോഷന്റെ ഭാഗമാണിതെന്ന ആരോപണമുയര്‍ന്നു. ഛപാകിന്റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തുകൊണ്ടുള്ള ക്യാമ്ബയിനുകളും തരംഗമായി. എന്നാല്‍ ദീപികയെ പിന്തുണച്ച് ഒട്ടനവധിപേര്‍ രംഗത്ത് വന്നതോടെ ഹേറ്റ് ക്യാമ്ബയിനുകള്‍ക്ക് തിരിച്ചടിയായി.
നടിയുടേത് ധീരമായ ചുവടുവയ്പാണെന്ന് ഒരു വിഭാഗം വിശേഷിപ്പിക്കുമ്പോൾ പുതിയ സിനിമയുടെ പ്രചാരണത്തിനുള്ള വേലയാണെന്ന ആരോപണവുമായി മറുപക്ഷവും രംഗത്തെത്തി. സ്റ്റാൻഡ് വിത് ദീപിക പദുക്കോൺ, ബോയ്കോട്ട് ദീപിക തുടങ്ങി വിവിധ ഹാഷ് ടാഗുകളിൽ ട്വിറ്റർ ‘യുദ്ധം’ കൊഴുക്കുകയാണ്. അനുരാഗ് കശ്യപ്, കൊങ്കണ സെൻ, സോനാക്ഷി സിൻഹ, ഭൂമി പെഡ്നേക്കർ, നിമ്രത് കൗർ തുടങ്ങി ബോളിവുഡിൽ നിന്നു പലരും നടിയെ അനുകൂലിച്ചു കുറിപ്പുകളെഴുതി.
deepika
