Connect with us

രൺവീറിൻറെ യഥാർത്ഥ മുഖം ലോകത്തിനുമുന്നിൽ മറച്ചുപിടിക്കുകയാണെന്ന് ദീപിക!

Bollywood

രൺവീറിൻറെ യഥാർത്ഥ മുഖം ലോകത്തിനുമുന്നിൽ മറച്ചുപിടിക്കുകയാണെന്ന് ദീപിക!

രൺവീറിൻറെ യഥാർത്ഥ മുഖം ലോകത്തിനുമുന്നിൽ മറച്ചുപിടിക്കുകയാണെന്ന് ദീപിക!

ബോളിവുഡിലെ പ്രീയ താര ജോഡികളാണ് റണ്‍വീര്‍ സിംഗും ദീപിക പദുക്കോണും.ആര് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.വലിയ ആഘോഷത്തോടെയാണ് ഇവരുടെ വിവാഹം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.നിരവധി ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച താര ദമ്പതികൾ ബോളിവുഡിന് പ്രീയങ്കരരാണ്. ഇരുവരുടേയും വാർത്തകൾ സോഷ്യൽ മീഡിയ വളരെ ആഘോഷമാക്കാറുമുണ്ട്. തമാശക്കാരനായ രൺവീറിനെയാണ് സിനിമാ സുഹൃത്തുക്കൾക്കും ആരാധകർക്കും അറിയാവുന്നത്. പക്ഷേ രൺവീറിന് തമാശക്കാരനല്ലാത്ത മറ്റൊരു മുഖം കൂടിയുണ്ട്. ഭാര്യ ദീപിക പദുക്കോണിന് ഇതറിയാമെന്ന് വോഗ് മാഗസിനു നൽകിയ അഭിമുഖത്തിൽ രൺവീർ വെളിപ്പെടുത്തി.

ഗൗരവക്കാരനായ വ്യക്തിയാണ് താനെന്നും ലോകത്തിനു മുന്നിൽ താനത് മറയ്ക്കുന്നത് എന്തിനാണെന്നത് ദീപിക ചോദിച്ചിട്ടുണ്ടെന്നും രൺവീർ അഭിമുഖത്തിൽ പറഞ്ഞു. ”വളരെ ശക്തയായ സ്ത്രീയാണ് എന്നെ വളർത്തിയത്. എന്റെ ആത്മാവ് സ്ത്രൈണമാണ്. ഗൗരവക്കാരനായ ഒരു വ്യക്തിയാവാനും എനിക്കാവുമെന്ന് അറിയാം. വളരെ സീരിയസായ ഒരു വ്യക്തി. കുറച്ചു നാളുകൾക്കു മുൻപ് എന്റെ ഭാര്യ ഞാനെന്തിനാണ് ഈ മുഖം ലോകത്തിനുമുന്നിൽനിന്നും മറച്ചുപിടിക്കുന്നതെന്നു ചോദിച്ചു. അവളുടെ ചോദ്യത്തിന് അന്നെനിക്ക് ഉത്തരമില്ലായിരുന്നു.”

കോമാളിയാകുന്നത് ഞാൻ ഇഷ്ടപ്പെടുന്നുവെന്നും രൺവീർ സിങ് അഭിമുഖത്തിൽ പറഞ്ഞു. അത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. മന്ദബുദ്ധിയും കോമാളിയുമൊക്കെയാകുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. എനിക്ക് എന്നെത്തന്നെ നോക്കി ചിരിക്കാനാവുമെന്നും രൺവീർ പറഞ്ഞു. അവാർഡ് വേദികളിലും പൊതുപരിപാടികളിലും മറ്റാർക്കും ചിന്തിക്കാൻ പോലുമാകാത്ത വസ്ത്രങ്ങൾ ധരിച്ചാണ് രൺവീർ എത്താറുളളത്.

കോമാളി ലുക്കെന്ന് ചിലപ്പോഴൊക്കെ സോഷ്യൽ മീഡിയയിൽ കമന്റ് എത്താറുമുണ്ട്.

രൺവീറും ദീപികയും കഴിഞ്ഞ നവംബറിൽ ഇറ്റലിയിലെ ലേക് കോമോയിൽവച്ചാണ് വിവാഹിതരായത്. ഏഴു വർഷത്തെ ഡേറ്റിങ്ങിനുശേഷമായിരുന്നു വിവാഹം. ‘റാം ലീല’, ‘ബജ്റാവോ മസ്താനി’, ‘പദ്മാവത്’, ‘ഫൈൻഡിങ് ഫന്നി’ എന്നീ ചിത്രങ്ങളിൽ ഇരുവരും വിവാഹത്തിനു മുൻപ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

കാബിർ ഖാൻ സംവിധാനം ചെയ്യുന്ന ’83’ എന്ന ചിത്രത്തിലാണ് ഇരുവരും വിവാഹശേഷം ഒന്നിച്ച് അഭിനയിക്കുന്നത്. 1983 ലെ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ജയത്തെക്കുറിച്ചുളളതാണ് സിനിമ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ ചിത്രത്തിലെത്തുന്നത്. കപിൽ ദേവിന്റെ ഭാര്യ റോമിയുടെ വേഷമാണ് ദീപികയ്ക്ക്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയുടെ ജീവിതം പറയുന്ന, മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ചപ്പാക്ക്’ ചിത്രമാണ് ദീപികയുടേതായി ഉടൻ പുറത്തിറങ്ങുക. സിനിമയിൽ മാൽടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ജനുവരി 10 ന് ചിത്രം തിയേറ്ററുകളിലെത്തും.

തന്‍റെ മനസില്‍ എന്താണോ തോന്നുന്നത് അതിനോട് സത്യസന്ധത പുലര്‍ത്തുന്ന വ്യക്തിയാണ് റണ്‍വീറെന്നാണ് ദീപിക പറയുന്നത്.മനസില്‍ തോന്നുന്ന വികാരമെന്തായാലും അത് സത്യസന്ധമായി പറയുകയും പ്രകടിപ്പിക്കുകയും ചെയ്യും. അക്കാര്യത്തില്‍ ഒരു അഭിനയവുമില്ല. കരിയറിലും ജീവിതത്തിലും ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. എന്‍റെ ജീവിതത്തിലും അങ്ങനെയുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം റണ്‍വീര്‍ എന്നോട് ഒരു പോലെയാണ് പെരുമാറിയിട്ടുള്ളത്. റണ്‍വീറിന്‍റെ ഈ സ്വഭാവഗുണങ്ങളാണ് എന്നെ അദ്ദേഹത്തോട് അടുപ്പിച്ചതെന്നും ദീപിക പറയുന്നു.

2018 നവംബർ 14 ന് പരമ്പരാഗതമായ കൊങ്കിണി രീതിയിലും നവംബർ 15 ന് നോർത്ത് ഇന്ത്യൻ രീതിയിലുമാണ് താരങ്ങൾ വിവാഹിതരായത്. ആറുവർഷത്തെ പ്രണയത്തിനുശേഷമാണ് ദീപികയും രൺവീറും വിവാഹിതരായത്. സഞ്ജയ് ലീല ബൻസാലിയുടെ രാംലീലയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇതിനുശേഷം ബജ്റാവോ മസ്താനി, പദ്മാവത് എന്നീ സിനിമകളിൽ അഭിനയിച്ചു.

deepika talk about ranveer

More in Bollywood

Trending