Connect with us

“കല്യാണം കഴിച്ചാലെങ്കിലും മര്യാദക്ക് തുണി ഉടുത്തു കൂടെ ” – ദീപിക പദുക്കോണിനു എതിരെ വിമർശന ശരം

Malayalam Breaking News

ഇപ്പോൾ ബോളിവുഡിൽ കല്യാണ മേളമാണ്. ദീപിക പദുകോൺ – രൺവീർ സിംഗ് കല്യാണത്തിന് പിന്നാലെയാണ് പ്രിയങ്ക ചോപ്ര – നിക്ക് ജോനാസ് വിവാഹവും നടന്നത്. ഇപ്പോൾ വിമർശന ശരങ്ങളുമായി ദീപികയെ ആക്രമിക്കുകയാണ് ആളുകൾ.

ഒരു സ്വകാര്യ മാസികയുടെ ഫോട്ടോഷൂട്ടിനായി ഗ്ലാമറസ് വേഷം ധരിച്ച് പോസ് ചെയ്ത നടിക്ക് സമൂഹമാധ്യമങ്ങളിൽ നേരിടേണ്ടി വന്നത് കടുത്ത വിമർശനങ്ങളാണ്.‘വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചു കൂടെ?, ഫോട്ടോഷൂട്ട് ഒക്കെ കൊള്ളാം പക്ഷേ ഇങ്ങനെ അതിരു വിടരുത് ’ എന്നൊക്കെ തുടങ്ങി നിരവധി വിമർശനങ്ങളാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച ചിത്രങ്ങൾക്കു താഴെ വന്നത്. ബിക്കിനി പോലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ചിത്രങ്ങൾക്കു പോസ് ചെയ്ത ദീപികയെ അപൂർവം ചിലർ പിന്തുണയ്ക്കുകയും ചെയ്തു. വിമർശകരോട് ദീപിക ഇതു വരെ പ്രതികരിച്ചിട്ടില്ല. നേരത്തെ തെന്നിന്ത്യൻ നടി സമാന്തയും സമാന രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു.

നവംബര്‍ 14, 15 തിയതികളില്‍ ഇറ്റലിയിലെ ലേക്ക് കോമ റിസോര്‍ട്ടില്‍ വച്ചായിരുന്നു ദീപികയുടെയും രണ്‍വീർ സിങ്ങിന്റെയും വിവാഹം. വിവാഹവും തുടർന്ന് നടന്ന വിവാഹസൽക്കാരങ്ങളും വലിയ വാർത്തയായതിനു പിന്നാലെയാണ് പുതിയ വിവാദം.

deepika padukone gets attacked by trollers

More in Malayalam Breaking News

Trending