Bollywood
‘ഹായ് ഡാഡി’ കമന്‍റ് നൽകി ദീപിക ;താരം ഗര്‍ഭിണിയെന്ന് സൂചന !
‘ഹായ് ഡാഡി’ കമന്‍റ് നൽകി ദീപിക ;താരം ഗര്‍ഭിണിയെന്ന് സൂചന !
By
ഏവരുടെയും പ്രിയപ്പെട്ട താര ജോഡിയും , ഇഷ്ട്ട ദമ്പതികൾ കൂടെയാണ് രൺവീർ സിംഗും ,ദീപിക പദുകോണും .സോഷ്യല്‍ മീഡിയയില്‍ സജീവമായ ബോളിവുഡ് താര സുന്ദരി ദീപിക പദുകോണ്‍ ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഇട്ട കമന്റ് ഏറ്റെടുത്ത് ആരാധകര്‍.
രണ്‍വീര്‍ സി൦ഗും ദീപിക പദുക്കോണും ആരാധകരുടെ ഇഷ്ടതാര ദമ്ബതികളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ തന്നെ ഉള്ളവരാണ്.ഇരുവരുടെയും വിവാഹ ചിത്രങ്ങളും വിവാഹ ശേഷമുള്ള ചിത്രങ്ങളും ഏറെ ആകാംഷയോടെ കാത്തിരുന്നവരാണ് ആരാധകര്‍.
ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷ൦ വിവാഹിതരായ ഇരുവരുടെയും ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വലിയ ആരാധക ശ്രദ്ധയാണ് ലഭിക്കാറുള്ളത്.ഇപ്പോഴിതാ, അങ്ങനെയൊരു ലൈവ് വീഡിയോയില്‍ താന്‍ ഗര്‍ഭിണിയാണെന്ന് സൂചന നല്‍കിയിരിക്കുകയാണ് ദീപിക.
ഇന്‍സ്റ്റഗ്രാം ആരാധകര്‍ക്കായി രണ്‍വീര്‍ നടത്തിയ ലൈവിനിടെയായിരുന്നു ദീപികയുടെ അപ്രതീക്ഷിത സന്ദേശമെത്തിയത്.ദീപികയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നുമാണ് സന്ദേശമെത്തിയത്. ‘ഹായ് ഡാഡി’ എന്നായിരുന്നു സന്ദേശത്തില്‍ ദീപിക കുറിച്ചിരുന്നത്.
കൂടാതെ, ഒരു ബേബി ഇമോജിയും, ലവ് ഇമോജിയും ദീപിക അതിനൊപ്പം ചേര്‍ത്തിരുന്നു. ഇതാണ് ആരാധകരെ കൂടുതല്‍ ആശയ കുഴപ്പത്തിലാക്കിയത്.കൂട്ടുകാരെ ട്രോളാന്‍ ഒരു മടിയും കാണിക്കാത്ത അര്‍ജ്ജുന്‍ കപൂറും രണ്‍വീറിന്‍റെ ലൈവില്‍ കമന്‍റുമായെത്തി. ചേട്ടനും ചേട്ടത്തിയും നിങ്ങള്‍ക്ക് ഒരാളെ തരാന്‍ പോകുന്നു (Baba, Bhabhi is gonna give you one)- എന്നായിരുന്നു അര്‍ജ്ജുന്‍റെ കമന്‍റ്.
ദീപികയുടെയും അര്‍ജ്ജുന്‍റെയും കമന്‍റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ദീപിക ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ച ആരാധകര്‍ ഇരുവര്‍ക്കും ആശംസകള്‍ നേരുകയാണ്.
എന്നാല്‍, തന്നെ ‘ബേബി’ എന്ന് അഭിസംബോധന ചെയ്ത രണ്‍വീറിനെ ‘ഡാഡി’ എന്ന് വിളിച്ച് ദീപിക കളിയാക്കുകയായിരുന്നു എന്നാണ് മറ്റൊരു കൂട്ടം ആരാധകരുടെ വാദം.
1983ലെ ലോകകപ്പിലെ ചരിത്ര വിജയത്തിന്റെ പശ്ചാത്തലത്തില്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ കഥ പറയുന്ന’83’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് രണ്‍വീറും ദീപികയും ഇപ്പോള്‍.
Deepika Padukone calls Ranveer Singh ‘daddie’ on Instagram,