Connect with us

മോഹൻലാൽ ആരാ ?! കമൽഹാസന്റെ ചോദ്യത്തിന് ദീപിക കൊടുത്ത മറുപടി…

Malayalam Breaking News

മോഹൻലാൽ ആരാ ?! കമൽഹാസന്റെ ചോദ്യത്തിന് ദീപിക കൊടുത്ത മറുപടി…

മോഹൻലാൽ ആരാ ?! കമൽഹാസന്റെ ചോദ്യത്തിന് ദീപിക കൊടുത്ത മറുപടി…

മോഹൻലാൽ ആരാ ?! കമൽഹാസന്റെ ചോദ്യത്തിന് ദീപിക കൊടുത്ത മറുപടി…

മലയാളത്തിൽ മാത്രമല്ല മറ്റു ഇന്ത്യൻ ഭാഷകളിലും ഒരുപാട് ആരാധകരുള്ള താരമാണ് മോഹൻലാൽ. സിനിമ താരങ്ങൾക്കിടയിലും മോഹൻലാലിന് വലിയ ഫാൻ ബേസ് ആണുള്ളത്. ജൂനിയർ എൻ.ടി.ആറും, സൂര്യയും, വിജയും. അല്ലു അർജ്ജുനും, മഹേഷ് ബാബുവും ബോളിവുഡിൽ നിന്ന് ഷാരുഖ്, സൽമാൻ, ഹൃതിക് തുടങ്ങി ഒരുപാട് താരങ്ങളും മോഹൻലാലിൻറെ കടുത്ത ആരാധകരാണ്.

ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ എല്ലാ ഇന്ത്യൻ പതിപ്പുകളുടെയും അവതാരകർക്കും, പിന്നണി പ്രവർത്തകർക്കുമായി മുംബൈയിലെ ഒരു പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലിൽ സംഘടിപ്പിച്ച വിരുന്നിൽ മോഹൻലാലിനെ കുറിച്ച് ദീപിക പദുക്കോണിന്റെ ഒരു കമന്റ് ആണ് ഇപ്പോൾ എല്ലായിടത്തും ചർച്ചയാകുന്നത്. ചടങ്ങിനെത്തിയ കമൽഹാസന്റെ ഒരു ചോദ്യത്തിന് മറുപടിയായി ആയിരുന്നു ഈ കമന്റ്.

ചടങ്ങിന് മോഹൻലാലിന് എത്താൻ സാധിച്ചിരുന്നില്ല. ഇത് ശ്രദ്ധിക്കാതിരുന്ന ദീപിക മോഹൻലാലിൻറെ പേര് വിളിച്ചു ചടങ്ങിലേക്ക് ക്ഷണിക്കുകയായിരുന്നു. അപ്പോൾ ‘ഈ മോഹൻലാൽ ആരാ ?!’ എന്ന കമൽഹാസന്റെ ചോദ്യത്തിന് മറുപടിയായി ദീപിക പറഞ്ഞത് ഇങ്ങനെയാണത്രെ.

“ഇന്ത്യയിലെ മികച്ച നടന്മാരിരൊരാളും, അതിന് പുറമെ ഇന്ത്യയിൽ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങാൻ പോകുന്ന ബ്രഹ്മാണ്ഡ സിനിമയിലെ നായകനുമാണ് അദ്ദേഹം.” ദീപികയുടെ ഈ മറുപടി ഹിന്ദിയിലെ പ്രമുഖ ഓൺലൈൻ പത്രങ്ങളൊക്കെ വാർത്തയാക്കിയിരുന്നു.

Deepika Padukone about Mohanlal

More in Malayalam Breaking News

Trending

Recent

To Top