Hollywood
നടൻ മാത്യു പെറിയുടെ മരണം; അഞ്ച് പേർക്കെതിരെ പോലീസ് കേസ്
നടൻ മാത്യു പെറിയുടെ മരണം; അഞ്ച് പേർക്കെതിരെ പോലീസ് കേസ്
2023 ഒക്ടോബറിൽ ആയിരുന്നു പ്രശസ്ത നടൻ മാത്യു പെറിയുടെ മരണ വാർത്ത പുറത്തെത്തുന്നത്. ആരാധകർ ഏറെ ഞെട്ടലോടെയായിരുന്നു ആ വാർത്ത കേട്ടത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. നടൻ്റെ പേഴ്‌സണൽ അസിസ്റ്റൻ്റും രണ്ട് ഡോക്ടർമാരുമുൾപ്പെട്ട സംഘത്തിനെതിരെയാണ് വ്യാഴാഴ്ച പോലീസ് കേസെടുത്തത്.
മാത്യു പെറിയുടെ മരണത്തിന് കാരണമായ കെറ്റാമൈൻ എന്ന മാരക മയക്കു മരുന്ന് താരത്തിന് നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മയക്കുമരുന്ന് വിതരണം ചെയ്ത ക്രിമിനൽ ശൃംഖലയുടെ ഭാഗമായ കെറ്റാമൈൻ ക്വീൻ എന്നറിയപ്പെടുന്ന ഒരു സ്ത്രീയും പോലീസ് പിടിയിലായിട്ടുണ്ട്.
യുഎസ് അറ്റോർണി മാർട്ടിൻ എസ്ട്രാഡയാണ് ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ക്ടോബർ 28നാണ് ലോസ് ആഞ്ചലസിലെ വീട്ടിലെ ബാത് ടബ്ബിൽ മാത്യു പെറിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ മയക്കുമരുന്നിൻറെ അമിത ഉപയോഗമാണ് കാരണമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
പെറിയുടെ വിഷാദ രോഗാവസ്ഥയെ പ്രതികൾ ചൂഷണം ചെയ്‌തെന്നും നടൻ്റെ മരണത്തിലേക്ക് നയിച്ച കെറ്റാമൈൻ തെറ്റായി നിർദ്ദേശിക്കുന്നതിലും വിൽക്കുന്നതിലും കുത്തിവയ്ക്കുന്നതിലും ഓരോ പ്രതിയും പങ്കുവഹിച്ചതായാണ് ഉദ്യോഗസ്ഥർ പറയുന്നത്. പെറിയുടെ മരണത്തിന് അഞ്ച് ദിവസം മുമ്പ് കെന്നത്ത് ഇവാമാസ നടന് 27 ഷോട്ട്‌സ് കെറ്റമൈൻ ഇൻജ്ക്റ്റ് ചെയ്തിരുന്നു. മാത്രമല്ല, ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ രഹസ്യ കോഡുകളായിരുന്നു ഉണ്ടായിരുന്നെന്നുമാണ് റിപ്പോര്ർട്ടുകൾ.