Malayalam Breaking News
ഹിന്ദുക്കളുടെ ശാപം കിട്ടുമെടി നിനക്ക് – കളക്ടർ അനുപമയുടെ പേരിൽ അനുപമ പരമേശ്വരന് പൊങ്കാല !
ഹിന്ദുക്കളുടെ ശാപം കിട്ടുമെടി നിനക്ക് – കളക്ടർ അനുപമയുടെ പേരിൽ അനുപമ പരമേശ്വരന് പൊങ്കാല !
By
അയ്യപ്പൻറെ പേരിൽ വോട്ട് ചോദിച്ച സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച കളക്ടർ ടി വി അനുപമക്ക് ഉള്ള ചീത്ത വിളികൾ കിട്ടുന്നത് നടി അനുപമ പരമേശ്വരന് .ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ടു പിടിക്കരുത് എന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ഉണ്ടെന്നിരിക്കെ പരസ്യമായി അയ്യപ്പന്‍റെ പേരില്‍ സുരേഷ് ഗോപി വോട്ടു തേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുരേഷ് ഗോപിക്ക് കളക്ടര്‍ നോട്ടീസ് അയച്ചത്.
കായല്‍ നികത്തിയ എല്‍ ഡി എഫ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ മുഖം നോക്കാതെ നടപടി എടുത്തതിനു അനുപമയെ പ്രശംസിച്ചും ഫാന്‍ പേജ് ഉണ്ടാക്കിയും നടന്ന സംഘപരിവാര്‍ അണികള്‍ പൊടുന്നനെ അനുപമയെ ക്രിസ്ത്യാനി ആക്കി ആക്രമണം തുടങ്ങി. ജില്ലാ കളക്ടര്‍ അനുപമ എന്ന് തെറ്റിദ്ധരിച്ച് സിനിമ നടി അനുപമയ്‌ക്ക് തെറി വിളിയും ശരണം വിളിയുമായി പിന്നാലെ കൂടിയിരിക്കുക ആണ് സംഘപരിവാര്‍.
അടുത്തിടെയായി കണ്ടു വരുന്ന പ്രവണതയാണിത്. പേരുമായി സാമ്യമുള്ള പ്രസിദ്ധരായ ആളുകളുടെ പേജിൽ ഇത്തരത്തിൽ ചീത്ത വിളി. മുൻപും ഇത്തരത്തിൽ പല സംഭവങ്ങളും ഉണ്ടായിരുന്നു.
cyber attack against anupama parameswaran