Connect with us

ആ സ്നേഹം തിരിച്ചറിയാൻ നീണ്ട 36 വർഷങ്ങൾ;കേരളം കണ്ണീരണിഞ്ഞ ആ മുഹൂർത്തം!

Malayalam

ആ സ്നേഹം തിരിച്ചറിയാൻ നീണ്ട 36 വർഷങ്ങൾ;കേരളം കണ്ണീരണിഞ്ഞ ആ മുഹൂർത്തം!

ആ സ്നേഹം തിരിച്ചറിയാൻ നീണ്ട 36 വർഷങ്ങൾ;കേരളം കണ്ണീരണിഞ്ഞ ആ മുഹൂർത്തം!

അസാധാരണമായ സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കൊടുങ്ങല്ലൂരിലെ വെളിച്ചമെന്ന അഗതി മന്ദിരം.തന്റെ 36 വർഷം മുൻപ് കാണാതായ ഭർത്താവിനെ കണ്ടെത്തിയിരിക്കുകയാണ് സുഭദ്രയെന്ന അന്തേവാസി .ഓഗസ്റ്റ് അവസാന ദിവസങ്ങളിലാണ് തൊണ്ണൂറുകാരനായ സൈദു കൊടുങ്ങല്ലൂരിലെ അഗതി മന്ദിരത്തില്‍ എത്തുന്നത്. കടത്തിണ്ണയിൽ അവശനായി കിടന്ന ഇയാളെ പൊലീസാണ് ഇവിടേക്ക് എത്തിച്ചത്.എന്നാൽ അഗതി മന്ദിരത്തിൽ തന്റെ ഭർത്താവിനെ കണ്ട് അമ്പരന്ന സുഭദ്രയോട് കാര്യം തിരക്കിയപ്പോഴാണ് കാര്യം മനസിലായത്.വിവരങ്ങൾ അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി.
ഇയാളെ അറിയുമോ എന്ന ചോദ്യത്തിന് സുഭദ്ര നൽകിയ മറുപടി എങ്ങനെയായിരുന്നു.അറിയുമോയെന്നോ? എന്‍റെ ഭര്‍ത്താവാണ്. ഇത് സുഭദ്ര പറഞ്ഞപ്പോള്‍ സൗദു പറഞ്ഞത് ഇങ്ങനെയാണ് ഞാന്‍ എവിടെയെല്ലാം തിരഞ്ഞെന്നറിയോ.പിന്നീട് അവടെ നടന്നത് ഒരു നാടകീയ നിമിഷങ്ങളായിരുന്നു.വർഷങ്ങൾക്കിപ്പുറം പരസ്പരം കാണാൻ പറ്റിയ രണ്ടു പേരുടെ സ്നേഹപ്രകടനങ്ങൾ. കണ്ണുനനയിക്കുന്ന കാഴ്ച്ച.

ചെറുപ്രായത്തില്‍ വിവാഹിതയായ സുഭദ്രയ്ക്ക് രണ്ടുകുട്ടികള്‍ ഉണ്ടായതിന് പിന്നാലെയാണ് ആദ്യഭര്‍ത്താവ് മരിച്ചത്. തിരികെ പിതാവിന്‍റെ വീട്ടില്‍ എത്തിയ സുഭദ്ര അവിടെ വച്ചാണ് സൈദുവിനെ പരിചയപ്പെടുന്നത്. പിതാവിന്‍റെ സുഹൃത്ത് കൂടിയായ സൈദുവിനെ 23ാം വയസിലാണ് സുഭദ്ര പിതാവിന്‍റെ അനുവാദത്തോടെ രജിസ്റ്റര്‍ വിവാഹം ചെയ്യുന്നത്. 29 വര്‍ഷം ഒന്നിച്ച് താമസിച്ചതിന് ശേഷം സുഭദ്രയുടെ മക്കളുടെ മക്കളുടെ വിവാഹം കഴിഞ്ഞതോടെ ഒരു ജോലിക്കായി ശ്രമിച്ച് ഉത്തരേന്ത്യയിലേക്ക് പോയ സൈദുവിനെ പിന്നീട് കാണാതാവുകയായിരുന്നു.അച്ഛനല്ലാതെ മറ്റ് അധികം ബന്ധുബലമില്ലാതിരുന്ന സുഭദ്രയ്ക്ക് ഫോണോ മറ്റ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല.

കാലങ്ങള്‍ കഴിഞ്ഞതോടെ മക്കള്‍ രണ്ടുപേരും മരിക്കുകയും സുഭദ്ര ഒറ്റക്കാകുകയും ചെയ്തു. മത്സ്യക്കച്ചവടം നടത്തിയിരുന്ന സുഭദ്രയെ ഒരു വീട്ടുകാര്‍ തങ്ങള്‍ക്കൊപ്പം തങ്ങാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി അതീവമോശമായതോടെ സുഭദ്ര ഇവര്‍ക്ക് ഭാരമായി തുടങ്ങി. ആശുപത്രിയില്‍ ആരും നോക്കാനില്ലാതെ ഉപേക്ഷിച്ച നിലയിലാണ് സുഭദ്ര വെളിച്ചത്തിലെത്തുന്നത്. ഉത്തരേന്ത്യയില്‍ നിന്ന് എങ്ങനെയോ തിരികെയെത്തിയ സൈദു സുഭദ്രയെ ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. മറ്റ് ബന്ധുക്കള്‍ ഇല്ലാതിരുന്നതോടെ തെരുവിലായി സൈദുവിന്‍റെ ജീവിതവും.
36 വര്‍ഷത്തിന് ശേഷം സുഭദ്രയെ തിരികെ കിട്ടിയ സന്തോഷത്തിലാണ് സൈദുവുള്ളത്. എണ്‍പത്തെട്ടുകാരിയായ സുഭദ്രയ്ക്ക് സൈദുവിനെ വീണ്ടും കാണാനുള്ള അവസരം ലഭിച്ചതിലുള്ള സന്തോഷം മറച്ച് വക്കുന്നില്ല വെളിച്ചത്തിലെ മറ്റ് അന്തേവാസികള്‍.

couple meet after 36 years

More in Malayalam

Trending

Recent

To Top