Connect with us

സിനിമ മേഖലയിലെ ദിവസക്കൂലിക്കാരായ അണിയറപ്രവര്‍ത്തകർക്ക് സഹായവുമായി താരങ്ങൾ

Tamil

സിനിമ മേഖലയിലെ ദിവസക്കൂലിക്കാരായ അണിയറപ്രവര്‍ത്തകർക്ക് സഹായവുമായി താരങ്ങൾ

സിനിമ മേഖലയിലെ ദിവസക്കൂലിക്കാരായ അണിയറപ്രവര്‍ത്തകർക്ക് സഹായവുമായി താരങ്ങൾ

രാജ്യത്ത് കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പലയിടങ്ങളിലും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. ചലച്ചിത്ര മേഖലയിലെ ദിവസക്കൂലിക്കാരായ അണിയറപ്രവര്‍ത്തകരും അന്നംമുട്ടിയ അവസ്ഥയിലാണ്. എന്നാല്‍ അക്കൂട്ടര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് തമിഴ് സിനിമാ ലോകം. നിരവധി താരങ്ങളാണ് സഹായം നല്‍കി രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോള്‍ തമിഴ് നടന്‍ ശിവകുമാറും അദ്ദേഹത്തിന്റെ മക്കളായ സൂര്യയും കാര്‍ത്തിയുമാണ് സഹായം നല്‍കുന്നത്. മൂവരും ചേര്‍ന്ന് ദക്ഷിണേന്ത്യന്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന് പത്തു ലക്ഷം രൂപയാണ് കൈമാറിയത്.

ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും അവരെ സഹായിക്കാന്‍ സന്നദ്ധതയുള്ളവര്‍ മുമ്‌ബോട്ടു വരണമെന്നും ഫെഫ്‌സി പ്രസിഡന്റ് ആര്‍കെ സെല്‍വമണി നിര്‍ദേശിച്ചിരുന്നു. നിര്‍ദേശം സ്വീകരിച്ച് താരകുടുബം സഹായം നല്‍കുകയായിരുന്നു. നടന്‍ ശിവകാര്‍ത്തികേയന്‍ പത്ത് ലക്ഷം നല്‍കി. പ്രകാശ്രാജ് 150 അരിച്ചാക്കുകളാണ് സംഘടനക്ക് സംഭാവന നല്‍കിയത്. നടന്‍ രജനീകാന്ത് 50 ലക്ഷം രൂപയും വിജയ് സേതുപതി 10 ലക്ഷവും നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

corona virus outbreak rajinikanth donates 50 lakhs to daily wage workers in tamil film industry……

Continue Reading
You may also like...

More in Tamil

Trending

Recent

To Top