Connect with us

സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി !! – ചാനലുകളിലെ കുട്ടികളുടെ റിയാലിറ്റി ഷോകൾക്ക് കർശന നിയന്ത്രണവുമായി സർക്കാർ

Malayalam Breaking News

ടെലിവിഷൻ ചാനലുകളിലെ കുട്ടികളുടെ പരിപാടികൾ നിലവാര തകർച്ച നേരിടുന്ന സാഹചര്യത്തിൽ നിരവധി പ്രതിഷേധങ്ങൾ പരിപാടികൾക്കെതിരെ ഉയർന്നിരുന്നു. ഇപ്പോൾ ഇത്തരം പരിപാടികൾ നടത്തുമ്പോൾ പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുകയാണ്‌ സർക്കാർ.

ഷൂട്ടിങ്ങുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മതിയായ രീതിയില്‍ ഭക്ഷണം നല്‍കുന്നുണ്ടെന്നും ഇടവേളകളില്‍ പഠിക്കാന്‍ അവസരം ഒരുക്കുന്നുണ്ടെന്നും ഷൂട്ടിങ് വേളകളില്‍ രക്ഷാകര്‍ത്താവ് കൂടെയുണ്ടെന്നും ചാനല്‍ അധികൃതര്‍ ഉറപ്പാക്കണം.

വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം കുട്ടികളുടെ ഷൂട്ടിങ് നടത്തേണ്ടത്. കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. ലൈംഗികാതിക്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണം.

ഒരു ദിവസം അഞ്ചു മണിക്കൂറില്‍ കൂടുതല്‍ കലാപരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കരുത്. തുടര്‍ച്ചയായി മൂന്നു മണിക്കൂറിലധികവും പങ്കെടുപ്പിക്കരുത്. കുട്ടിയുടെ സുരക്ഷിതത്വത്തിനായി നോഡല്‍ ഓഫീസറെ നിയമിക്കണം. പ്രതിഫലത്തിന്റെ 20 ശതമാനം കുട്ടിയുടെ പേരില്‍ നിക്ഷേപിക്കണം.

ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചു വേണം കുട്ടികളെ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ എന്ന വ്യവസ്ഥ നടപ്പാക്കുന്നതിനുള്ള നടപടികള്‍ എല്ലാ ജില്ലാ കളക്ടര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും സ്വീകരിക്കണം. ചാനല്‍ പരിപാടികള്‍ക്കിടെ കുട്ടികള്‍ നേരിടുന്ന അനഭിലഷണീയ പ്രവണതകളെക്കുറിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷനു പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

controlling body for kids reality show

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top