Connect with us

ദീപികയ്ക്കും രൺവീറിനും അതിരു കടന്ന ആശംസയുമായി കോണ്ടം കമ്പനികൾ; പ്രതിഷേധിച്ച് ആരാധകർ ..

Malayalam Breaking News

ദീപികയ്ക്കും രൺവീറിനും അതിരു കടന്ന ആശംസയുമായി കോണ്ടം കമ്പനികൾ; പ്രതിഷേധിച്ച് ആരാധകർ ..

ദീപികയ്ക്കും രൺവീറിനും അതിരു കടന്ന ആശംസയുമായി കോണ്ടം കമ്പനികൾ; പ്രതിഷേധിച്ച് ആരാധകർ ..

ദീപികയ്ക്കും രൺവീറിനും അതിരു കടന്ന ആശംസയുമായി കോണ്ടം കമ്പനികൾ; പ്രതിഷേധിച്ച് ആരാധകർ ..

ആരധകർ കാത്തിരുന്ന ദീപിക പദുകോൺ – രൺവീർ സിംഗ് താര വിവാഹം കഴിഞ്ഞിരിക്കുകയാണ് . സിന്ധ് – കൊങ്ങിണി ആചാര പ്രകാരമാണ് വിവാഹം നടന്നത്. വളരെ രഹസ്യമായി നടന്ന ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. ധാരാളം പേര് താരജോഡികൾക്ക് ആശംസകൾ അറിയിച്ചു.

എന്നാല്‍ മറ്റൊരു വേറിട്ട ആശംസയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. രണ്‍വീര്‍-ദീപിക ദമ്ബതികളോട് ഇത്രയും വേണമായിരുന്നോ എന്നാണ് ആരാധകര്‍ അല്‍പ്പം ദേഷ്യത്തോടെ തന്നെ ചോദിക്കുന്നത്.
പ്രമുഖ കോണ്ടം നിര്‍മ്മാതാക്കളായ ഡ്യൂറെക്‌സും മാന്‍ഫോഴ്‌സുമാണ് ദിപീകയ്ക്കും രണ്‍വീറിനും ആശംസകള്‍ നേര്‍ന്നത്. തമാശകലർത്തിയാണ് കോണ്ടം കമ്ബനികളുടെ വിവാഹാശംസ.

ഔദ്യോഗികമായി മോതിരമിട്ടതിന് ദീപികയ്ക്കും രണ്‍വീറിനും ആശംസകള്‍ എന്ന കാര്‍ഡാണ് ഡ്യൂറെക്‌സ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങള്‍ നിങ്ങളെ പൊതിഞ്ഞിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.
മാന്‍ഫോഴ്‌സാണെങ്കില്‍ അവരുടെ കോണ്ടത്തിന്റെ ചിത്രങ്ങള്‍ സഹിതമാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. അഞ്ച് തരത്തിലുളള കോണ്ടമാണ് അതിലുളളത്. അതില്‍ ഏതെങ്കിലും ഒന്നും തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പിന്നീട് സംഗതി വിവാദമായപ്പോള്‍ ട്വിറ്ററിലെ പോസ്റ്റ് കമ്ബനി പിന്‍വലിച്ചു.

കോണ്ടം കകമ്പനികളുടെ ആശംസകൾക്കെതിരെ ആരാധകർ രംഗത്തെത്തി . ഇവര്‍ അതിര്‍ തങ്ങളുടെ പ്രതിഷേധവും അറിയിച്ചിട്ടുണ്ട്.ബുധനാഴ്ചയാണ് ഇരുവരും വിവാഹിതരായത്. ഇറ്റലിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

condom brand wishes deepika padukone and ranveer singh

More in Malayalam Breaking News

Trending

Recent

To Top