ആ ഫോൺ കാൾ; അത് മതിയായിരുന്നു രത്നകുമാറിന് !! രക്ഷാപ്രവര്‍ത്തനത്തിനിടെ പരുക്കേറ്റ് ആശുപത്രിയിലായ മത്സ്യത്തൊഴിലാളിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി…
കേരളത്തിലെ പ്രളയക്കെടുതിയിലെ രക്ഷാപ്രവര്ത്തനത്തനങ്ങള്ക്കിടെ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്സുഖവിവരങ്ങൾ അന്വേഷിച്ചു. പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി രത്നകുമാറിനെയാണ് മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് സുഖ വിവരങ്ങള്‍ തിരക്കിയത്.
ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ രത്നകുമാറിനോട് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാ സഹായവും രത്നകുമാറിന് മുഖ്യമന്ത്രി ഉറപ്പു നല്കി. ആവശ്യമായ സഹായം നല്കാന് എറണാകുളം ജില്ലാ കലക്ടറെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തി. പ്രളയ ദുരിതത്തിൽ അകപെട്ടവരെ രക്ഷിക്കാൻ പോകുന്നതിനിടെ പരിക്കേറ്റു ആശുപ്രത്രിയിലായ രത്നകുമാറിന്റെ വാർത്ത എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
ആറാട്ടുപുഴ സ്വദേശിയായ രത്നകുമാര്‍ പ്രളയക്കെടുതിയില്‍ കൂടുതല്‍ ദുരിതങ്ങള്‍ നേരിട്ട ചെങ്ങന്നൂര്‍ പാണ്ടനാട് വച്ചാണ് അപകടത്തില്‍ പെട്ടത്. പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ വള്ളത്തില്‍ പോകുന്നതിനിടയില്‍ വള്ളം മറിഞ്ഞായിരുന്നു അപകടം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...