Connect with us

സംസ്ഥാനത്ത് വ്യാഴാഴ്‌ച സിനിമ ബന്ദ്;സിനിമാ ചിത്രീകരണം അടക്കം നിര്‍ത്തിവച്ചാണ് ബന്ദ്!

Malayalam Breaking News

സംസ്ഥാനത്ത് വ്യാഴാഴ്‌ച സിനിമ ബന്ദ്;സിനിമാ ചിത്രീകരണം അടക്കം നിര്‍ത്തിവച്ചാണ് ബന്ദ്!

സംസ്ഥാനത്ത് വ്യാഴാഴ്‌ച സിനിമ ബന്ദ്;സിനിമാ ചിത്രീകരണം അടക്കം നിര്‍ത്തിവച്ചാണ് ബന്ദ്!

വ്യാഴാഴ്ച ( നവംബര്‍ 14)യാണ് സംസ്ഥാനത്ത് സിനിമ ബന്ദ് പറഞ്ഞിട്ടുള്ളത്. സിനിമയുടെ ടിക്കറ്റുകൾക്കായി അധികമായ വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ സിനിമ ചിത്രീകരണം എല്ലാം തന്നെ നിർത്തിവെച്ചുകൊണ്ടാണ് ബന്ദ് ഉള്ളത്.ജിഎസ് ഡിക്ക് പുറമെ വിനോദ നികുതി കൂടി നൽകേണ്ടി വരുന്നതും സിനിമ മേഖലയെ തകർക്കുമെന്നാണ് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പറഞ്ഞത്.സിനിമ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള ഈ തീരുമാനത്തിന് എതിരെ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് നേരത്തെ രംഗത്തെത്തിയിരുന്നു.

സിനിമ ടിക്കറ്റിനുണ്ടായിരുന്ന ജിഎസ്‌ടി നിരക്കുകൾ കുറച്ചതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന വിനോദ നികുതി സർക്കാർ പുനഃസ്ഥാപിച്ചിരുന്നു. സെപ്‌റ്റംബർ ഒന്നു മുതൽ വിനോദ നികുതി ഈടാക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ നിർദേശം. എന്നാൽ ജിഎസ്‌ടിക്കും പ്രളയ സെസിനും പുറമേ വിനോദ നികുതി കൂടി അധികമായി ഈടാക്കുന്നത് സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ നിലപാട്.

ജിഎസ്ടി നിരക്ക് 28 ശതമാനമെന്നത് 18 ശതമാനമാക്കി കുറച്ചാണ് കേന്ദ്രം സിനിമാശാലകള്‍ക്കും പ്രേക്ഷകര്‍ക്കും അനുകൂലമായ നിലപാട് സ്വീകരിച്ചത്. എന്നാല്‍ പതിനെട്ടിനോടൊപ്പം പത്തു ശതമാനം വിനോദനികുതി ചേര്‍ക്കുകയാണ് തദ്ദേശഭരണവകുപ്പ് ചെയ്തത്. ഇതിലൂടെ സിനിമ കാണുന്നവര്‍ക്ക് ലഭിക്കുമായിരുന്ന ആനൂകൂല്യവും ഇല്ലാതായി.

cinema-bandh-kerala-on-november-14th-thursday

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top