Connect with us

ഓസ്‌കാറിനിടെ നടിയുടെ വസ്ത്രം കുരുങ്ങി. പിന്നീട് സംഭവിച്ചതോ?

Malayalam Breaking News

ഓസ്‌കാറിനിടെ നടിയുടെ വസ്ത്രം കുരുങ്ങി. പിന്നീട് സംഭവിച്ചതോ?

ഓസ്‌കാറിനിടെ നടിയുടെ വസ്ത്രം കുരുങ്ങി. പിന്നീട് സംഭവിച്ചതോ?

ഏതൊരു പുരസ്‌കാര വേദിയും പ്രേക്ഷകര്‍ക്ക് രസകരമായ കാഴ്ചാനുഭവങ്ങള്‍ സമ്മാനിക്കാറുണ്ട്. ഇത്തവണത്തെ ഓസ്‌കാറിലും അത്തരം ഒരു രംഗം ഉണ്ടായിരുന്നു. ഒരു ചെറിയ കയ്യബദ്ധമായിരുന്നു അത്. അത് പറ്റിയതാകട്ടെ ഒരു വന്‍ താരത്തിനും. മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ റെജിന കിംഗിനാണ് അബദ്ധം പറ്റിയത്.

അവാര്‍ഡ് പ്രഖ്യാപിച്ച ശേഷം റെജിന റെഡ് കാര്‍പ്പെറ്റിലൂടെ നടന്ന് അവാര്‍ഡ് വാങ്ങുന്നതിനായി വേദിയിലേക്ക് കയറുകയായിരുന്നു. അപ്പോള്‍ താരം തെന്നിവീഴാന്‍ പോയി. ആ സമയത്ത് രക്ഷകനായതാവട്ടെ നടന്‍ ക്രിസ് ഇവന്‍സും.

റെജിനയെ കൈകളില്‍ താങ്ങിപ്പിടിച്ച് വേദിയിലേക്ക് കയരാന്‍ സഹായിച്ച ശേഷമാണ് ക്രിസ് തിരിച്ചിറങ്ങിയത്.

ഈ രംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങലില്‍ വൈറലായിരിക്കുന്നത്. മനുഷ്യത്വം നിറഞ്ഞ പെരുമാറ്റത്തിലൂടെ ഓസ്‌കാര്‍ പുരസ്‌കാര വേദിയിലെ താരമായത് ക്രിസ് ഇവന്‍സെന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്.

\സമൂഹ മാധ്യമങ്ങളിലൂടെ താരത്തെ അബിനന്ദിച്ച് നിരവദി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലൂടെ മികച്ച അഭിനയം കാഴ്ച വെച്ചാണ് റെജിന പുരസ്‌കാരത്തിന് അര്‍ഹയായത്. റെജിനയുടെ ആദ്യ ഓസ്‌കാര്‍ പുരസ്‌കാരമാണിത്.

Chris Evans helps Regina King to Oscars stage

More in Malayalam Breaking News

Trending