Connect with us

മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് നീണ്ടു പോയതിനുള്ള കാരണം വെളിപ്പെടുത്തി നടൻ വിക്രം!

Malayalam

മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് നീണ്ടു പോയതിനുള്ള കാരണം വെളിപ്പെടുത്തി നടൻ വിക്രം!

മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് നീണ്ടു പോയതിനുള്ള കാരണം വെളിപ്പെടുത്തി നടൻ വിക്രം!

മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടൻ വിക്രം.സിനിമ ചെയ്യുന്ന കാര്യം ചർച്ചയിലുണ്ടെന്നും ഇപ്പോൾ കരാറിലുള്ള സിനിമകൾ പൂർത്തിയാക്കിയതിനു ശേഷം തീരുമാനമെടുക്കുമെന്നും താരം പറയുന്നു.തമിഴിൽ മാത്രമല്ല മലയാളത്തിലും ഏറെ ആരാധകരുള്ള നടനാണ് വിക്രം.മലയാളത്തിലൂടെ തമിഴിലും തരാം വലിയ സ്ഥാനമാണ് ആരധകർക്കുള്ളിൽ ഉണ്ടാക്കിയെടുത്തത്.താരത്തിന്റെ സ്വാഭാവികമായ അഭിനയവും നിഷ്കളങ്കമായ ചിരിയും,താരത്തിന്റെ സ്വഭാവവും എല്ലാം തന്നെ വളരെ പെട്ടന്നാണ് പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടിയത്.താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ ഓരോ വർഷവും വമ്പൻ വിജയമാണ് കൈവരിക്കുന്നത്.എങ്ങും താരത്തിന് നിരവധി ആരാധകരാണ്.എല്ലാ തര വേഷങ്ങളും ഈ താരത്തിന്റെ കൈകളിൽ ഭദ്രവുമാണ്.

മലയാളത്തിൽ അഭിനയിക്കുകയെന്നത് എപ്പോഴും ഇഷ്ടമുള്ള കാര്യമാണ്. കർണൻ എന്ന സിനിമയുടെ ഷൂട്ട് തീയതി നീണ്ടുപോയതാണ് മലയാളത്തിലേക്കുള്ള തിരിച്ചുവരവ് വൈകിയത്. ഇതേ സമയത്ത് മറ്റു തമിഴ് സിനിമകളിൽ കരാറായി. ലോംഗ് ഷെഡ്യൂളിൽ പൂർത്തിയാക്കേണ്ട മൂന്ന് തമിഴ് സിനിമകളിലാണ് ഇപ്പോൾ കരാറിലുള്ളത്. ഇവ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും കർണനിൽ ജോയിൻ ചെയ്യുക. മലയാളത്തിൽ മറ്റു സിനിമകളും ചർച്ചയിലുണ്ട്. അത് ചെയ്യുന്നതിനെപ്പറ്റി പിന്നീട് ആലോചിക്കും.തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ മകൻ ധ്രുവ് വിക്രം ആദ്യമായി നായകനാകുന്ന ആദിത്യവർമ്മ എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മകൻ ആദ്യമായി സിനിമയിൽ അഭിനയിക്കുകയാണ്. അവനെ ആദ്യമായി സ്‌കൂളിൽ പറഞ്ഞയക്കുമ്പോൾ, ചെറിയ കുട്ടിയായിരിക്കുമ്പോൾ അവൻ ഒരു മത്സരത്തിൽ പങ്കെടുക്കുമ്പോൾ ഒക്കെ അച്ഛൻ എന്ന നിലയിൽ ഉണ്ടായിരുന്ന അതേ ടെൻഷൻ അനുഭവിക്കുകയാണിപ്പോൾ.

ധ്രുവിനെപ്പോലെ ഒരു പുതുമുഖത്തെ കൊണ്ടുവരുമ്പോൾ കാമ്പുള്ള ഒരു കഥ വേണമെന്ന് തോന്നിയിരുന്നു. നിർമ്മാതാവ് മുകേഷ് മെഹ്യ്ക്കാണ് ധ്രുവിന് ഈ റോൾ കിട്ടിയതിലെ ക്രെഡിറ്റ്. അദ്ദേഹമാണ് ധ്രുവിന്റെ ഡബ്സ് മാഷ് വീഡിയോകൾ കണ്ട് ആദിത്യവർമ്മയിൽ നായകനാക്കാൻ തീരുമാനമെടുത്തത്. ഇത്ര ഹെവി ആയ റോൾ ചെറുപ്രായത്തിൽ ധ്രുവിന് അഭിനയിച്ചു ഫലിപ്പിക്കാനാകുമോ എന്ന ടെൻഷനുണ്ടായിരുന്നു. പക്ഷേ അവൻ നന്നായി ചെയ്തിട്ടുണ്ട്. സിനിമയുടെ ഷൂട്ട് മുതൽ ഡബ്ബിംഗ് വരെ ധ്രുവിനോടൊപ്പമുണ്ടായിരുന്നു. സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ട്.-വിക്രം പറഞ്ഞു.

അച്ഛന്റെ സാന്നിദ്ധ്യം ഷൂട്ട് സമയത്ത് ധൈര്യം തന്നെന്ന് ധ്രുവ് പറഞ്ഞു. ‘അച്ഛനുള്ളതുകൊണ്ടാണ് ഞാൻ ഇന്നിവിടെ ഇരിക്കുന്നത്. എല്ലാവരേയും പോലെ ചിയാൻ വിക്രമെന്ന വലിയ നടന്റെ ആരാധകനാണ് ഞാനും. അച്ഛന്റെ പേര് ഒരിക്കലും ദുരുപയോഗം ചെയ്യില്ല. സിനിമ എല്ലാവർക്കും ഇഷ്ടമാകുമെന്നു തന്നെയാണ് വിശ്വസം’-ധ്രുവ് പറഞ്ഞു. ആദിത്യവർമ്മയിലെ നായിക പ്രിയ ആനന്ദും മീറ്റ് ദ പ്രസിൽ പങ്കെടുത്തു.വിജയ് ദേവരക്കൊണ്ട നായകനായ തെലുങ്ക് ചിത്രം അർജ്ജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കാണ് ആദിത്യവർമ്മ. നവംബർ എട്ടിനാണ് ചിത്രം പുറത്തിറങ്ങുന്നത്.

ടിക്കറ്റ് ലോഞ്ച് നിര്‍വഹിച്ച ശേഷം ആരാധകരുടെ ആവശ്യപ്രകാരം വിക്രം അന്യനിലെ പാട്ടും ഡയലോഗും അവതരിപ്പിച്ചു. മകന്‍ ധ്രുവിന്റെ സിനിമ എല്ലാവരും കാണണമെന്നും വിക്രം ആവശ്യപ്പെട്ടു. ടിക്കറ്റ് ലോഞ്ചിനു ശേഷം വിദ്യാര്‍ഥികള്‍ക്ക് വിക്രം ഉപദേശവും നല്‍കി. ”എല്ലാവരും സ്വപ്‌നങ്ങളെ പിന്തുടരണം. എല്ലാവര്‍ക്കും അവരുവരുടേതായ സ്വപ്‌നങ്ങള്‍ ഉണ്ടാകും. അത് നേടിയെടുക്കാനായി എല്ലാവരും പ്രവര്‍ത്തിക്കണം”. അഭിനയിക്കണമെന്ന സ്വപ്‌നം നേടിയെടുക്കാന്‍ താന്‍ പ്രയത്‌നിച്ചതുകൊണ്ടാണ് ഇവിടെ വരെ എത്തിയതെന്നും വിക്രം പറഞ്ഞു.

മമ്മൂട്ടി നായകനായെത്തിയ ധ്രുവത്തിലാണ് വിക്രം ശ്രദ്ധേയമായ വേഷം ചെയ്യുന്നത്. പിന്നീട് മമ്മൂട്ടിക്കൊപ്പം സൈന്യം, ഇന്ദ്രപ്രസ്ഥം എന്നീ ചിത്രങ്ങളിലും വിക്രം അഭിനയിച്ചു. എന്നാല്‍, മോഹന്‍ലാലിനൊപ്പം ഇതുവരെ വിക്രം ഒരു സിനിമ ചെയ്തിട്ടില്ല.

chiyaan vikram talk about back to malayalam film

More in Malayalam

Trending

Recent

To Top