Connect with us

ഒഴിവാക്കി വിട്ട ആ വേഷം മോഹൻലാലിൻറെ പേരിലാണ് ചെയ്യേണ്ടി വന്നത് , പക്ഷെ ജീവിതകാലം മുഴുവൻ ആ മോഹൻലാൽ ചിത്രമെനിക്ക് ബാധ്യത ആയി – തുറന്നു പറഞ്ഞു ചിത്ര

Malayalam Breaking News

ഒഴിവാക്കി വിട്ട ആ വേഷം മോഹൻലാലിൻറെ പേരിലാണ് ചെയ്യേണ്ടി വന്നത് , പക്ഷെ ജീവിതകാലം മുഴുവൻ ആ മോഹൻലാൽ ചിത്രമെനിക്ക് ബാധ്യത ആയി – തുറന്നു പറഞ്ഞു ചിത്ര

ഒഴിവാക്കി വിട്ട ആ വേഷം മോഹൻലാലിൻറെ പേരിലാണ് ചെയ്യേണ്ടി വന്നത് , പക്ഷെ ജീവിതകാലം മുഴുവൻ ആ മോഹൻലാൽ ചിത്രമെനിക്ക് ബാധ്യത ആയി – തുറന്നു പറഞ്ഞു ചിത്ര

മലയാള സിനിമയിലെ മിന്നും താരമായിരുന്നു ഒരുകാലത്തു ചിത്ര. മലയാളികളുടെ മനസിൽ താങ്ങി നിന്ന ഒട്ടേറെ കഥാപാത്രങ്ങളെ ചിത്ര അവതരിപ്പിച്ചിട്ടുണ്ട്. ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ ചിത്ര ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് ശ്രദ്ധേയ ആയത്.

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. വിവാഹത്തോടെയാണ് ചിത്ര സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം പല താരങ്ങളും സിനിമയിലേക്ക് തിരിച്ചെത്തിയതോടെയാണ് ചിത്രയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നത്. അമരം, ദേവാസുരം, പാഥേയം, ഏകലവ്യന്‍, പൊന്നുച്ചാമി, ആറാം തമ്ബുരാന്‍, ഏകലവ്യന്‍, തുടങ്ങി ,സൂത്രധാരന്‍ വരലെയുള്ള സിനിമകളില്‍ ശ്രദ്ധേയമായ വേഷമായിരുന്നു ചിത്രയ്ക്ക് ലഭിച്ചത്. ദേവാസുരത്തിലെ കഥാപാത്രം തനിക്ക് ജീവിതത്തില്‍ തന്നെ ബാധ്യതയായി മാറിയതിനെക്കുറിച്ചാണ് താരം പറയുന്നത്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അവര്‍ ഇതേക്കുറിച്ച്‌ വ്യക്തമാക്കിയത്.

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠനെന്ന നായകനായാണ് താരമെത്തിയത്. ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കിയ സിനിമ കൂടിയായിരുന്നു ഇത്. സുഭദ്രാമ്മ എന്ന കഥാപാത്രത്തെയായിരുന്നു ചിത്ര അവതരിപ്പിച്ചത്. വേശ്യയുടെ വേഷമായതിനാല്‍ സിനിമ സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു അച്ഛനും താനുമെന്ന് താരം പറയുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ നായികയല്ലെങ്കിലും ചിത്ര തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നായിരുന്നു ശശിയേട്ടന്‍ പറഞ്ഞത്. ഇതോടെയാണ് ഈ സിനിമ സ്വീകരിച്ചതെന്ന് താരം പറയുന്നു.

ഐവി ശശി മാത്രമല്ല അദ്ദേഹത്തിന്‍രെ ഭാര്യയും അഭിനേത്രിയുമായ സീമച്ചേച്ചിയും ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി നിര്‍ബന്ധിച്ചിരുന്നു. ദേവാസുരം മിസ്സ് ചെയ്യരുതെന്നായിരുന്നു അന്ന് സീമച്ചേച്ചി പറഞ്ഞത്. മോഹന്‍ലാലും നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും ചേച്ചി പറഞ്ഞിരുന്നു. അപ്പോള്‍ പിന്നെ സുഭദ്രാമ്മ എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നീയെന്തിന് മടിക്കണമെന്നായിരുന്നു ചേച്ചി ചോദിച്ചത്. ആ ചോദ്യം തന്റെ ഉള്ളില്‍ തട്ടിയെന്നും താരം പറയുന്നു.

ദേവാസുരത്തിലെ ആ വേഷം നന്നായെന്ന് പറഞ്ഞ് പിന്നീട് പലരും അഭിനന്ദിച്ചിരുന്നു. വഴിപിഴച്ച്‌ ജീവിക്കുന്നവളുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് അത്തരം കഥാപാത്രങ്ങള്‍ക്കായി മാത്രം തന്നെ സംവിധായകര്‍ വിളിക്കുന്ന അവസ്ഥയുണ്ടായെന്നും താരം പറയുന്നു. മദാലസ വേഷത്തിലേക്കായാണ് പലരും പിന്നീട് തന്നെ സമീപിച്ചതെന്നും താരം പറയുന്നു. ആറാം തമ്ബുരാനിലെ തോട്ടത്തില്‍ മീനാക്ഷിയും സൂത്രധാരനിലെ കഥാപാത്രം വരെ ആ തരത്തിലുള്ളതായിരുന്നു. ഇത്തരം കഥാപാത്രങ്ങളോട് നോ പറയുമ്ബോള്‍ ചിത്ര ചെയ്യേണ്ട, വേറെ താരത്തെ വിളിച്ചോളാമെന്നായിരുന്നു സംവിധായകരുടെ മറുപടി.

chithra about her characters

More in Malayalam Breaking News

Trending

Recent

To Top