Connect with us

വൈരമുത്തുവിനെ നേരിട്ട് കണ്ടാൽ കരണത്തടിക്കും, ആ ഒരു നീതി മാത്രമെ തനിക്ക് ലഭിക്കുകയുള്ളു-ഗായിക ചിന്മയി ശ്രീപാദ.

Malayalam Breaking News

വൈരമുത്തുവിനെ നേരിട്ട് കണ്ടാൽ കരണത്തടിക്കും, ആ ഒരു നീതി മാത്രമെ തനിക്ക് ലഭിക്കുകയുള്ളു-ഗായിക ചിന്മയി ശ്രീപാദ.

വൈരമുത്തുവിനെ നേരിട്ട് കണ്ടാൽ കരണത്തടിക്കും, ആ ഒരു നീതി മാത്രമെ തനിക്ക് ലഭിക്കുകയുള്ളു-ഗായിക ചിന്മയി ശ്രീപാദ.

ഗാനരചയിതാവ് വൈരമുത്തുവിനെ നേരിട്ട് കണ്ടാൽ കരണത്തടിക്കുമെന്ന് ഗായിക ചിന്മയി ശ്രീപാദ. ആ ഒരു നീതി മാത്രമെ തനിക്ക് ലഭിക്കുകയുള്ളുവെന്നും, ഇപ്പോൾ അതിനുള്ള പ്രായവും ധൈര്യവുമുണ്ടെന്നും ചിന്മയി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോശമായി പെരുമാറിയ യുവാവിന്റെ മുഖത്ത് നടി ഖുശ്ബു അടിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ചിന്മയി.

കഴിഞ്ഞ ഒക്ടോബറിലാണ് വൈരമുത്തുവിനെതിരെ  ലൈംഗികാരോപണങ്ങളുമായി ചിന്മയി രംഗത്തെത്തിയത്. തെന്നിന്ത്യയില്‍ മീ ടൂ ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ച സംഭവങ്ങളിലൊന്നായിരുന്നു അത്. സ്വിറ്റ്സര്‍ലന്റിലെ ഒരു പരിപാടിക്കിടെ വൈരമുത്തുവിനെ ഒരു ഹോട്ടലില്‍ ചെന്ന് കാണണമെന്നാവശ്യവുമായി സംഘാടകരിലൊരാള്‍ സമീപിച്ചുവെന്നാണ് ഗായിക ആരോപിച്ചത്. താനും അമ്മയും ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നു പറഞ്ഞ് ചിന്മയി അത് നിരസിച്ചു. എങ്കില്‍ എല്ലാം അവസാനിച്ചുവെന്ന് കരുതാനായിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്നും ചിന്മയി വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിനു മുമ്പും വൈരമുത്തു തന്നെ ജോലി സ്ഥലത്തു വച്ച് അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഗായിക ആരോപിച്ചിരുന്നു. 

വൈരമുത്തുവിനെതിരേ പരാതി ദേശീയ വനിതാ കൗണ്‍സിലിലടക്കം പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെ അവര്‍ സ്വീകരിച്ചിട്ടില്ലെന്ന് ചിന്‍മയി പറയുന്നു. കേന്ദ്രമന്ത്രി മനേക ഗാന്ധി ഈ വിഷയത്തില്‍ ഇടപ്പെട്ടുവെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. 

വൈരമുത്തുവിന് പുറമേ നടന്‍ രാധാ രവിക്കെതിരേയും ചിന്‍മയി രംഗത്ത് വന്നിരുന്നു. തന്നോടും സഹപ്രവര്‍ത്തകരോടും രാധാരവി ഒരുപാട് തവണ മോശമായി പെരുമാറിയിട്ടുണ്ടെന്ന് ചിന്‍മയി പറഞ്ഞു. വെളിപ്പെടുത്തലുകള്‍ക്ക് തൊട്ടുപിന്നാലെ സിനിമയില്‍ ഡബ്ബ് ചെയ്യുന്നതില്‍ നിന്ന് ചിന്‍മയിക്ക് വിലക്ക് വന്നു. തമിഴ്‌നാട് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ മേധാവിയാണ് രാധാ രവി. ചിന്‍മയി സംഘടനയില്‍ അംഗമല്ല, വിലക്കിയത് അതുകൊണ്ടാണെന്നായിരുന്നു രാധാരവിയുടെ വിശദീകരണം.

നയന്‍താരക്കെതിരേയും പൊള്ളാച്ചി പീഡനത്തിന് ഇരയായവരെയും രാധാരവി അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. മോശം പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാ-രാഷ്ട്രീയ രംഗത്ത് നിന്നുള്ളവര്‍ രാധാരവിക്കെതിരേ രംഗത്ത് വരികയും ഡി.എം.കെയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോശമായി പെരുമാറിയ യുവാവിന്റെ മുഖത്ത് നടി ഖുശ്ബു അടിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ചിന്‍മയി. 

സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്കെതിരേ പ്രതികരിക്കുന്ന ഖുശ്ബുവിനെയും ചിന്‍മയിയെയും അഭിനന്ദിച്ച് കൊണ്ട് ഒരാള്‍ ചെയ്ത ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു ഗായിക. നേരിട്ട് വൈരമുത്തുവിനെ കാണാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും കരണത്തടിക്കുമെന്നും ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുകയുള്ളൂ എന്നും ചിന്‍മയി മറുപടി നല്‍കി. ഇപ്പോള്‍ തനിക്കതിനുള്ള പ്രായവും കരുത്തും ആയെന്നും ചിന്‍മയി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒക്ടോബറിലാണ് വൈരമുത്തുവിനെതിരെ  ലൈംഗികാരോപണങ്ങളുമായി ചിന്മയി രംഗത്തെത്തിയത്. തെന്നിന്ത്യയില്‍ മീ ടൂ ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ച സംഭവങ്ങളിലൊന്നായിരുന്നു അത്. സ്വിറ്റ്സര്‍ലന്റിലെ ഒരു പരിപാടിക്കിടെ വൈരമുത്തുവിനെ ഒരു ഹോട്ടലില്‍ ചെന്ന് കാണണമെന്നാവശ്യവുമായി സംഘാടകരിലൊരാള്‍ സമീപിച്ചുവെന്നാണ് ഗായിക ആരോപിച്ചത്. താനും അമ്മയും ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നു പറഞ്ഞ് ചിന്മയി അത് നിരസിച്ചു. എങ്കില്‍ എല്ലാം അവസാനിച്ചുവെന്ന് കരുതാനായിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്നും ചിന്മയി വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിനു മുമ്പും വൈരമുത്തു തന്നെ ജോലി സ്ഥലത്തു വച്ച് അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഗായിക ആരോപിച്ചിരുന്നു. 

വൈരമുത്തുവിനെതിരേ പരാതി ദേശീയ വനിതാ കൗണ്‍സിലിലടക്കം പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെ അവര്‍ സ്വീകരിച്ചിട്ടില്ലെന്ന് ചിന്‍മയി പറയുന്നു. കേന്ദ്രമന്ത്രി മനേക ഗാന്ധി ഈ വിഷയത്തില്‍ ഇടപ്പെട്ടുവെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. 

വൈരമുത്തുവിന് പുറമേ നടന്‍ രാധാ രവിക്കെതിരേയും ചിന്‍മയി രംഗത്ത് വന്നിരുന്നു. തന്നോടും സഹപ്രവര്‍ത്തകരോടും രാധാരവി ഒരുപാട് തവണ മോശമായി പെരുമാറിയിട്ടുണ്ടെന്ന് ചിന്‍മയി പറഞ്ഞു. വെളിപ്പെടുത്തലുകള്‍ക്ക് തൊട്ടുപിന്നാലെ സിനിമയില്‍ ഡബ്ബ് ചെയ്യുന്നതില്‍ നിന്ന് ചിന്‍മയിക്ക് വിലക്ക് വന്നു. തമിഴ്‌നാട് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ മേധാവിയാണ് രാധാ രവി. ചിന്‍മയി സംഘടനയില്‍ അംഗമല്ല, വിലക്കിയത് അതുകൊണ്ടാണെന്നായിരുന്നു രാധാരവിയുടെ വിശദീകരണം.

നയന്‍താരക്കെതിരേയും പൊള്ളാച്ചി പീഡനത്തിന് ഇരയായവരെയും രാധാരവി അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. മോശം പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാ-രാഷ്ട്രീയ രംഗത്ത് നിന്നുള്ളവര്‍ രാധാരവിക്കെതിരേ രംഗത്ത് വരികയും ഡി.എം.കെയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. 

chinmayi about vairamuthu

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top