Connect with us

ആരാധകന് കൊവിഡ് ബാധിച്ചതറിഞ്ഞ് നടൻ ചിമ്പു ചെയ്തത് കണ്ടോ

Tamil

ആരാധകന് കൊവിഡ് ബാധിച്ചതറിഞ്ഞ് നടൻ ചിമ്പു ചെയ്തത് കണ്ടോ

ആരാധകന് കൊവിഡ് ബാധിച്ചതറിഞ്ഞ് നടൻ ചിമ്പു ചെയ്തത് കണ്ടോ

തന്റെ ആരധകന് കോവിഡ് ആണെന്ന് അറിഞ്ഞതോടെ ഫോണിൽ വിളിച്ച് നടൻ ചിമ്പു. കടലൂരിലെ ചിമ്പുവിന്റെ ഫാന്‍സ് ക്ലബ് പ്രസിഡന്റ് ആനന്ദനാണ് കൊവിഡ് ബാധിച്ചത്. ഒരാഴ്ചയായി ആനന്ദന്‍ കടലൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്.
വാര്‍ത്തയറിഞ്ഞ ചിമ്പു നേരിട്ട് ആനന്ദനുമായി ഫോണില്‍ സംസാരിക്കുകയും അദ്ദേഹത്തിന്റെ ക്ഷേമത്തെക്കുറിച്ച്‌ അന്വേഷിക്കുകയും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിക്കുകയും ചെയ്തു.

ക്ഷമയോടെ കാത്തിരിക്കണമെന്നും ഈ പരീക്ഷണ സമയങ്ങളില്‍ ആത്മവിശ്വാസം നഷ്ടപ്പെടരുതെന്നും ചിമ്പു തന്റെ ആരാധകനെ ഉപദേശിച്ചു. ആപത്ത് സംഭവിച്ച തന്റെ ആരാധകനെ വിളിച്ച്‌ ക്ഷേമാന്വേഷണം നടത്തിയ ചിമ്പുവിന് സോഷ്യല്‍ മീഡിയയ്ക്ക് അകത്തും പുറത്തും അഭിനന്ദന പ്രവാഹമാണ്.ആരാധകര്‍ക്ക് നന്ദി പറയാനുള്ള ഒരു അവസരവും ചിമ്പു നഷ്ടപ്പെടുത്താറില്ല.

നിരവധി അഭിമുഖങ്ങളില്‍ “എന്റെ ആരാധകരില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല. എനിക്ക് സിനിമകളില്ലാത്തപ്പോഴും അവരുടെ നിരന്തരമായ സ്നേഹവും പിന്തുണയുമാണ് എന്നെ സമാധാനത്തോടെയും സംതൃപ്തിയോടെയും ജീവിക്കാന്‍ സഹായിച്ചത്.”എന്ന് ചിമ്പു പറയാറുണ്ട്

tamil actor simbu talks to his corona virus infected fan over phone……

More in Tamil

Trending

Recent

To Top