Connect with us

അവരിപ്പോൾ എട്ടും പൊട്ടും തിരിയാത്ത കുരുന്നുകള്‍ അല്ല ! ഓർമയില്ലേ ,ബാലേട്ടന്റെ പൊന്നോമനകളായ ആ രണ്ട് മക്കളെ?

Malayalam Breaking News

അവരിപ്പോൾ എട്ടും പൊട്ടും തിരിയാത്ത കുരുന്നുകള്‍ അല്ല ! ഓർമയില്ലേ ,ബാലേട്ടന്റെ പൊന്നോമനകളായ ആ രണ്ട് മക്കളെ?

അവരിപ്പോൾ എട്ടും പൊട്ടും തിരിയാത്ത കുരുന്നുകള്‍ അല്ല ! ഓർമയില്ലേ ,ബാലേട്ടന്റെ പൊന്നോമനകളായ ആ രണ്ട് മക്കളെ?

വി.എം. വിനുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ദേവയാനി, നിത്യാദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ബാലേട്ടൻ. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് നമ്മളെ വിട്ടുപോയ പ്രിയരചയിതാവ് ടി എ ഷാഹിദായിരുന്നു. അന്തരിച്ച ടി എ റസാക്കിന്‍റെ സഹോദരനാണ് ടി എ ഷാഹിദ്. ‘ബാലേട്ടന്‍’ എന്ന സിനിമ ടി എ ഷാഹിദിന് എഴുതാന്‍ പ്രചോദനമായ വ്യക്തി സഹോദരനായ ടി എ റസാഖായിരുന്നുവെന്നു ചിത്രത്തിന്‍റെ സംവിധായകനായ വി എം വിനു പറഞ്ഞിരുന്നു. തന്‍റെ ചേട്ടനെ മുന്നില്‍ കണ്ടാണ്‌ ‘ബാലേട്ടന്‍’ സിനിമ രൂപ്പപ്പെടുത്തിയത്. അത്രത്തോളം നന്മയുള്ള ആ കഥാപാത്രത്തെ രൂപപ്പെടുത്താന്‍ തന്‍റെ മുന്നില്‍ ചേട്ടനല്ലാതെ മറ്റൊരാളും ഇല്ലായിരുന്നുവെന്നും ടി എ ഷാഹിദ് പറഞ്ഞിരുന്നതായി സംവിധായകന്‍ വി.എം വിനു ഓര്‍ത്തെടുക്കുന്നു. വി എം വിനുവുമായി ചേര്‍ന്ന് റസാഖ് ഒരുക്കിയ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘വേഷം’. ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ കൈയടി നേടിയ രണ്ട് പേർ മോഹൻലാലിന്റെ രണ്ട് മക്കളെ അവതരിപ്പിച്ച കുട്ടികളായിരുന്നു. ഗോപികയും കീർത്തനയും. ഈ ചിത്രത്തിൽ മാത്രമല്ല കുറച്ചനേകം ചിത്രങ്ങളിൽ ഇരുവരും അഭിനയിച്ചിട്ടുണ്ട്.ശിവത്തിൽ ബിജു മേനോന്റെ മകളായും മയിലാട്ടത്തിൽ രംഭയുടെ കുട്ടിക്കാലം അവതരിപ്പിച്ചതും ഗോപികയാണ്.സീതാകല്ല്യാണത്തിൽ സിദ്ദിഖിന്റെ മകളായിട്ടും പാഠം ഒന്ന് ഒരു വിലാപത്തിലും സദാനന്ദന്റെ സമയത്തിലും സഹോദരി കീർത്തന അഭിനയിച്ചു. രണ്ട് പേരുടെയും പുതിയ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.ഡോക്ടറാണ് ഗോപിക ഇപ്പോൾ.ബലേട്ടനിൽ അഭിനയിച്ചതിന് ശേഷം പിന്നീട് വേറെ സിനിമകളിലേക്ക് വിളിച്ചെങ്കിലും പോയില്ല. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. എസ്.ഡി.എം കോളേജിൽ നിന്ന് ബി.എ.എം.എസ് പാസായി. ഇപ്പോൾ അവിടെ തന്നെ ഇന്റേൺഷിപ്പ് ചെയ്യുന്നു. സിനിമയോട് ഇഷ്ടമുണ്ട്. എങ്കിലും പഠനത്തിനാണ് ഞാൻ ഏറ്റവും പ്രധാന്യം നൽകുന്നത്,ഗോപിക പറയുന്നു.അനിയത്തി കീർത്തന എൻജിനീയറിങ് നാലാം വർഷ വിദ്യാർത്ഥിനിയാണ്.

മോഹന്‍ലാലിന്‍റെ സിനിമാ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ബാലേട്ടന്‍ നൂറോളം ദിവസങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞോടിയിരുന്നു. 2003-ല്‍ പുറത്തിറങ്ങിയ ബാലേട്ടനിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. എം.ജയചന്ദ്രന്‍ ഗിരിഷ് പുത്തഞ്ചേരി ടീമിന്‍റെതായിരുന്നു ഗാനങ്ങള്‍, ചിത്രത്തിലെ റിയാസ് ഖാന്റെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ കഥ കേട്ടപ്പോള്‍ ഒരു സംവിധായകര്‍ക്കും ചെയ്യാന്‍ താല്‍പ്പര്യം തോന്നാതിരുന്ന സിനിമയായിരുന്നു മലയാള സിനിമയിലെ മഹാ വിജയമായി മാറിയ ‘ബാലേട്ടന്‍’, ഒടുവില്‍ ടിഎ ഷാഹിദ് വിഎം വിനുവിനെ സ്ക്രിപ്റ്റ് കാണിക്കുകയും അദ്ദേഹത്തിന് ചിത്രത്തിന്റെ പ്രമേയത്തോട് താല്‍പ്പര്യം തോന്നുകയും ചെയ്തു. മിസ്റ്റര്‍ ബ്രഹ്മചാരി’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് വിഎം വിനു മോഹന്‍ലാലിനോട് ബാലേട്ടന്റെ കഥ പറയുന്നത്, സിനിമയുടെ പേരാണ് വിഎം വിനു ആദ്യം മോഹന്‍ലാലിനോട് പറഞ്ഞത് ‘ബാലേട്ടന്‍’ എന്ന പേര് പറഞ്ഞതും വിഎം വിനുവിന്റെ കയ്യില്‍ മുറുകെ പിടിച്ചു കൊണ്ട് മോഹന്‍ലാല്‍ സിനിമ ചെയ്യാമെന്നെ സമ്മതം അറിയിക്കുകയായിരുന്നു.

child artists n balettan movie now

More in Malayalam Breaking News

Trending

Recent

To Top