Connect with us

കൂടെവിടെയിലെ സൂര്യയുടെ ചേച്ചി ആര്യയ്ക്ക് പറ്റിയ പറ്റ് കാണേണ്ടത് തന്നെ…; കുഞ്ഞിനെ കൊല്ലാൻ നോക്കിയ സ്ത്രീ അല്ലേ എന്നും ചോദിച്ച് സ്ത്രീകൾ ഓടിക്കൂടി…; അവസാനം രക്ഷപെട്ടത് ഇങ്ങനെ ; നടി ചിലങ്കയുടെ അനുഭവം!

serial news

കൂടെവിടെയിലെ സൂര്യയുടെ ചേച്ചി ആര്യയ്ക്ക് പറ്റിയ പറ്റ് കാണേണ്ടത് തന്നെ…; കുഞ്ഞിനെ കൊല്ലാൻ നോക്കിയ സ്ത്രീ അല്ലേ എന്നും ചോദിച്ച് സ്ത്രീകൾ ഓടിക്കൂടി…; അവസാനം രക്ഷപെട്ടത് ഇങ്ങനെ ; നടി ചിലങ്കയുടെ അനുഭവം!

കൂടെവിടെയിലെ സൂര്യയുടെ ചേച്ചി ആര്യയ്ക്ക് പറ്റിയ പറ്റ് കാണേണ്ടത് തന്നെ…; കുഞ്ഞിനെ കൊല്ലാൻ നോക്കിയ സ്ത്രീ അല്ലേ എന്നും ചോദിച്ച് സ്ത്രീകൾ ഓടിക്കൂടി…; അവസാനം രക്ഷപെട്ടത് ഇങ്ങനെ ; നടി ചിലങ്കയുടെ അനുഭവം!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. സീരിയൽ വന്നു ആഴ്ചകൾക്കുള്ളിൽ തന്നെ സീരിയൽ മലയാളികൾക്കിടയിൽ വലിയ ചർച്ചയായി. പുരോഗമനപരമായ ആശയങ്ങളോടെയാണ് സീരിയൽ മലയാളികൾക്കിടയിൽ എത്തിയത്.

സീരിയലിലിന്റെ പ്രധാന ആകർഷണം സൂര്യയും ഋഷിയും ആണെങ്കിലും അതിലെ മറ്റെല്ലാ കഥാപാത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് മലയാളികൾക്കിടയിൽ ലഭിക്കുന്നത്. സൂര്യയുടെ ചേച്ചിയായി വേഷമിടുന്ന നടി ചിലങ്കയ്ക്ക് കൂടെവിടേയ്‌ക്ക് മുന്നേതന്നെ ആരാധകരുണ്ട്.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിമാരിൽ ഒരാളാണ് ചിലങ്ക എസ് ദീദു. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായെത്തിയ ചിലങ്കയെ മലയാള ടെലിവിഷൻ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ലിറ്റില്‍ സൂപ്പര്‍മാന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തുന്നത്.

മലയാളത്തിനു പുറമെ തമിഴിലും താരം അഭിനയിച്ചിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആത്മസഖി, കസ്തൂരിമാന്‍ തുടങ്ങിയ പരമ്പരകളിലെ ചിലങ്കയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടെവിടെ , കനൽപൂവ്, അമ്മ മകൾ എന്നി സീരിയലുകളിൽ ആണ് താരം അവസാനമായി എത്തിയത്.

അമ്മ മകൾ പരമ്പരയിൽ പ്രേക്ഷകർ എല്ലാവരും വെറുക്കുന്ന വിധത്തിലുള്ള നെഗറ്റീവ് കഥാപാത്രത്തെയാണ് ചിലങ്ക അവതരിപ്പിച്ചത്. അതേസമയം കനൽ പൂവിൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരു സ്ത്രീ കഥാപാത്രമായിട്ടാണ് ആയിട്ടാണ് താരം എത്തിയത്.

ഒരേസമയം രണ്ടു തരത്തിലുള്ള കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറയുകയാണ് ചിലങ്ക ഇപ്പോൾ. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

‘ഒരേ സമയം രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമാണ്. അമ്മ മകൾ എന്ന പരമ്പരയിൽ എന്റെ കഥാപാത്രം ആളുകൾ ഒരുപാട് വെറുക്കുന്ന ശക്തമായ ഒരു എതിരാളിയായിരുന്നു. മറുവശത്ത്, കനൽപൂവിൽ ഞാൻ സ്‌നേഹമുള്ള ഒരു കുടുംബിനിയെയാണ് അവതരിപ്പിക്കുന്നത്. ഒരേ സമയം രണ്ട് വ്യത്യസ്ത വേഷങ്ങൾ പരീക്ഷിക്കാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്’ ചിലങ്ക പറഞ്ഞു.

നെഗറ്റീവ് കഥാപാത്രങ്ങൾ കൂടുതൽ അഭിനയ സാധ്യത ഉണ്ടാക്കുന്നുണ്ടെന്നും ചിലങ്ക പറഞ്ഞു. ‘പോസിറ്റീവ് കഥാപാത്രങ്ങളേക്കാൾ, നെഗറ്റിവ് കഥാപാത്രങ്ങൾ നിങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ അവസരം നൽകുന്നു.

ആംഗ്യങ്ങൾ കൊണ്ടോ ഡയലോഗ് ഡെലിവറി കൊണ്ടോ ആകട്ടെ, നിങ്ങളുടെ വൈദഗ്ധ്യം പ്രകടിപ്പിക്കാൻ ധാരാളം അവസരങ്ങളുണ്ട്. നെഗറ്റീവ് ഷേഡുകൾ ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു,’ താരം കൂട്ടിച്ചേർത്തു.

തന്റെ നെഗറ്റീവ് കഥാപാത്രങ്ങൾ ആളുകൾ എങ്ങനെ എടുക്കുമെന്ന് തനിക്ക് ആശങ്കയുണ്ടെങ്കിലും മറുവശത്തെ നല്ല കഥാപാത്രം അതിന്റെ ബാലൻസ് ചെയ്യുമെന്നാണ് വിശ്വസിക്കുന്നതെന്നും ചിലങ്ക അഭിമുഖത്തിൽ പറയുന്നുണ്ട്. അതിന് ഉദാഹരണമായി അടുത്തിടെ ഉണ്ടായ ഒരു അനുഭവവും താരം പങ്കുവച്ചു.

‘ഈയിടെ കനൽപ്പൂവിന്റെ ഔട്ട്‌ഡോർ ഷൂട്ടിങ്ങിനിടെ ഒരു കൂട്ടം സ്ത്രീകൾ എന്നെ കണ്ടു പറഞ്ഞു, ‘അയ്യോ ഇവളല്ലേ കുഞ്ഞിനെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നത്’, എന്ന്, അത് കേട്ട് എനിക്ക് ഭയങ്കര വിഷമം തോന്നി. ഞാൻ അവരോട് സംസാരിച്ചു, പിന്നീട്, അവർ എന്നെ നോക്കി പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു, ‘നിങ്ങൾ ഓൺ-സ്‌ക്രീനിൽ എന്ത് ചെയ്‌താലും ഞങ്ങൾ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു’ എന്ന്, ചിലങ്ക ഓർത്തു.

about chilanka

Continue Reading
You may also like...

More in serial news

Trending