ചെമ്പനീർ പൂവ് നായകൻ സച്ചി ആശുപത്രിയിൽ; ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്; ചങ്ക് തകർന്ന് സഹതാരങ്ങൾ!
By
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്. അതിന് കാരണം ആകട്ടെ പരമ്പരയിലെ ജോഡികൾ തന്നെയാണ്.
സച്ചിയായി എത്തിയ അരുൺ ഒളിമ്പ്യനും രേവതിയായി എത്തിയ ഗോമതി പ്രിയയും തമ്മിലുള്ള ജോഡി ആരാധകർ നിമിഷനേരം കൊണ്ടാണ് ഏറ്റെടുത്തത്. സാന്ത്വനം സീരിയലിലെ ശിവൻ കഴിഞ്ഞാൽ മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത മറ്റൊരു നടനുണ്ടോ എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം കൂടിയാണ് ചെമ്പനീർ പൂവിലെ സച്ചി.
റിയലിസ്റ്റിക് ആയിട്ടുള്ള അവരുടെ അഭിനയം തന്നെയാണ് ആരാധകരെ ഈ പരമ്പരയ്ക്ക് മുന്നിൽ പിടിച്ചിരുത്തിയത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലടക്കം ചർച്ചയായ വിഷയമായിരുന്നു ചെമ്പനീർ പൂവ് സീരിയലിലെ നായികയുടെ പിന്മാറ്റം. ചെമ്പനീർ പൂവിൽ നിന്നും രേവതി പിന്മാറി എന്ന വാർത്ത പുറത്തുവന്നതോടുകൂടി ആരാധകരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.
ഇപ്പോഴിതാ ആരാധകരെ ഏറെ വേദനയിലാഴ്ത്തുന്ന ഒരു ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. റെസ്റ്റ് ലെസ്..ഹോസ്‌പിറ്റൽ എന്ന ക്യാപ്‌ഷനോടെ അരുൺ പങ്കുവെച്ച ചിത്രമാണ് പ്രേക്ഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. വിശ്രമമില്ലാത്ത ജോലിയും യാത്രയും അരുണിന്റെ ആരോഗ്യം വഷളാക്കിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പനിയും ജലദോഷവും അടക്കമുള്ള പ്രശ്നങ്ങളും ശ്വാസം മുട്ടലും അനുഭവപ്പെട്ടതോടെ നെബുലൈസേഷൻ നിർദേശിക്കുകയായിരുന്നു ഡോക്ടർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ ചിത്രം അരുൺ പങ്കുവെച്ചതിന് പിന്നാലെ നൂറുകണക്കിന് ആരാധകരാണ് അന്വേഷണങ്ങളുമായി തുടരെ തുടരെ മെസ്സേജുകൾ അയച്ചത്.
തുടർന്ന് അരുൺ ആരാധകർക്ക് നന്ദി പറഞ്ഞ് കുറിച്ചത് ഇങ്ങനെയാണ്:- ഇന്നലെ ഒന്ന് വയ്യാതായെന്ന് അറിഞ്ഞപ്പോൾ തൊട്ട് എനിക്ക് വന്ന മെസ്സേജുകൾ ഫ്രം മൈ സച്ചി ഫാൻസ്, നിങ്ങളോട് എനിക്ക് ഇതേയുള്ളൂ പറയാൻ. ലവ് യു ഓൾ എന്ന് കുറിച്ച് കൈകൂപ്പുകയായിരുന്നു നടൻ. കോഴിക്കോട് ബാലുശ്ശേരിക്കാരനാണ് അരുൺ ഒളിമ്പ്യൻ.
ഏറെ നാളത്തെ കഷ്ട്ടപ്പാടുകൾക്കും അധ്വാനത്തിനും ഒടുവിൽ ലഭിച്ച സച്ചിയെന്ന വേഷം അഭിനയിച്ചു തകർക്കുന്ന ചെറുപ്പക്കാരനാണ് അരുൺ ഒളിമ്പ്യൻ. എല്ലാ ചെറുപ്പക്കാരെയുംപോലെ ജീവിക്കാൻ വേണ്ടി അരുണും നിരവധി ജോലികൾ ചെയ്തിട്ടുണ്ട്. അതിനെല്ലാം ഒടുവിലാണ് ചെമ്പനീർപ്പൂവിന്റെ നിർമ്മാതാവും നടനുമായ ഡോ. ഷാജുവിൽ നിന്നും ഫോൺ കോൾ എത്തുന്നതും സച്ചിയായി അരുൺ ഒളിമ്പ്യൻ എത്തുന്നതും.
അതേസമയം ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം പരമ്പരയിലെ നായകനായ അരുൺ ഒളിമ്പ്യൻ പങ്കുവെച്ചിരുന്നത്. ചെമ്പനീർ പൂവിന്റെ ആരാധകർക്ക് ദീപാവലി സമ്മാനമായിട്ടാണ് രേവതിയെ സച്ചിയ്‌ക്കൊപ്പം വീണ്ടും സ്‌ക്രീനിൽ കാണാനുള്ള നിമിഷമായി ഒരു സന്തോഷചിത്രം പകർത്തി നടൻ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം ദീപാവലി ദിനത്തിൽ അരുൺ ഒളിമ്പ്യനും ഗോമതിപ്രിയയും പരമ്പരയിലെ മറ്റ് താരങ്ങളായ അഞ്ജലി ഹരിയും രേവതിയുടെ അനുജനായി അഭിനയിക്കുന്ന ഷാൻ സായിയും ഒരുമിച്ച് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തിയ ചിത്രമായിരുന്നു പങ്കുവെച്ചത്. ചിത്രത്തിന് താഴെ നൂറുകണക്കിന് ആരാധകരാണ് ഈ ചിത്രം കണ്ട് കണ്ണ് നിറഞ്ഞു എന്ന കമന്റുകൾ രേഖപ്പെടുത്തിയത്.
ഇതിൽ കൂടിയ സമ്മാനം ഞങ്ങൾ ആരാധകർക്ക് തരാനില്ലെന്നും, ശരിക്കും ഇത് കണ്ടിട്ട് ചിരിക്കണോ കരയണോ എന്നറിയാൻ കഴിയാത്ത അവസ്ഥയാണെന്നും ആരാധകർ കമ്മന്റ് രേഖപ്പെടുത്തി. ഒരുപാട് നാളത്തെ കാത്തിരിപ്പാണ്. സന്തോഷം കൊണ്ട് കണ്ണുകൾ നിറയുകയാണെന്നുമന്നടക്കം നിരവധി പേരാണ് കമന്റുകൾ ചെയ്തിരിക്കുന്നത്. ഗോമതി പ്രിയ പാരമ്പരയിലേയ്ക്ക് തിരിച്ചുവരുകയാണെന്നും, ഷൂട്ടിങ്ങിന്റെ ഭാഗമായാണ് ഇവർ ക്ഷേത്ര ദർശനത്തിന് എത്തിയതെന്ന് തരത്തിൽ വാർത്തകളുണ്ട്.
ചെമ്പനീർ പൂവിൽ നിന്നും രേവതി പിന്മാറി എന്ന വാർത്ത പുറത്തുവന്നതോടുകൂടി ആരാധകരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. നിറത്തെയും സൗന്ദര്യത്തേക്കാളും ഉപരി ഗോമതിപ്രിയ എന്ന നടിയുടെ അഭിനയവും കഴിവും തന്നെയാണ് രേവതി എന്ന വേഷത്തിന് മിനിസ്‌ക്രീനിൽ ഇത്രത്തോളം സ്വീകാര്യത ലഭിക്കാൻ കാരണം.
ആര് കണ്ടാലും സാധാരണക്കാരിയായി തോന്നിക്കുന്ന രേവതിയെ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. രേവതി തിരിച്ച് വരണം. ഗോമതി പ്രിയ ഇല്ലാത്ത ചെമ്പനീർ പൂവ് കാണില്ല എന്ന തുടങ്ങി നിരവധി കമ്മന്റുകളാണ് ഓരോ വിഡിയോയ്ക്കും വന്നിരുന്നത്.
വേദനയോടെ ഹൃദയം നുറുങ്ങുന്ന വാക്കുകളോട് രേവതി ഇട്ട പോസ്റ്റ് കണ്ട് നിരവധി ആരാധകരാണ് രേവതിയ്ക്ക് പിന്തുണ നൽകിയത്. വേദനയോടെ പ്രിയ പറഞ്ഞത് തിരിച്ച് വരാൻ കഴിവുന്നതും ശ്രമിക്കും എന്നുള്ള സൂചനകളായിരുന്നു. ശേഷം ഫാൻസ് പേജുകളുടെ പോസ്റ്റുകൾ മാത്രമായിരുന്നു നടി ഷെയർ ചെയ്തത്. അത് കൊണ്ടുതന്നെ ഗോമതി പ്രിയ പരമ്പരയിലേയ്ക്ക് തിരിച്ച് വരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.