Connect with us

‘അച്ഛനും മോളും’ ‘പരട്ട കെളവന് കല്യാണം’ വിവാദങ്ങൾക്ക് മാസ്സ് മറുപടിയുമായി ചെമ്പൻ വിനോദ്

Malayalam

‘അച്ഛനും മോളും’ ‘പരട്ട കെളവന് കല്യാണം’ വിവാദങ്ങൾക്ക് മാസ്സ് മറുപടിയുമായി ചെമ്പൻ വിനോദ്

‘അച്ഛനും മോളും’ ‘പരട്ട കെളവന് കല്യാണം’ വിവാദങ്ങൾക്ക് മാസ്സ് മറുപടിയുമായി ചെമ്പൻ വിനോദ്

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദിനിന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് നടനായും വില്ലനായും സ്വഭാവ നടനായും തിളങ്ങി നിന്ന താരം പെട്ടന്നായിരുന്നു പ്രേക്ഷകർക്കടയിൽ സുപരിചിതനായത് .അടുത്തിടെ രണ്ടാമതും വിവാഹിതനായ താരമാണ് ചെമ്പൻ വിനോദ്. ചെറുപ്പക്കാരിയായ പെണ്ണിനെ വിവാഹം ചെയ്തതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ താരം നേരിട്ടിരുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമായ മറിയം തോമസിനെയാണ് രണ്ടാമതും വിവാഹം ചെയ്തത്. ലോക്ക് ഡൗൺ ചട്ടങ്ങൾ അനുസരിച്ചുള്ള ലളിതമായ വിവാഹമായിരുന്നു

രണ്ടാം വിവാഹം കഴിച്ചതോടെ നാനാ ഭാഗത്ത് നിന്നും വിമർശനങ്ങളും പരിഹാസവും ചെമ്പൻ വിനോദിന് നേരിടേണ്ടി വന്നു. അലുവയും മത്തിക്കറിയും’, ‘അച്ഛനും മോളും’,, ‘പരട്ട കെളവന് കല്യാണം’ ഇങ്ങനെ നീണ്ട് പോവുകയാണ് ചെമ്പന്‍ വിനോദിന്റെ വിവാഹ വാര്‍ത്തയ്ക്ക് കീഴിലെ കമെന്റുകൾ. എന്നാൽ ഇത്തരം കമ്മെന്റ് ചെയ്തവർക്ക് തെറ്റി. കെളവൻ കൊച്ചു പെൺകുട്ടിയേ കെട്ടി എന്നും ഒക്കെയുള്ള മോശം അഭിപ്രായങ്ങൾ ഒരിക്കലും ചെമ്പനേ നിരാശനാക്കിയില്ല. ഇപ്പോൾ ഇതാ വിവഹശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.

എന്റെ പേരിലുള്ള വിവാദങ്ങളിൽ ഞാൻ പതറിയില്ല. ജീവിതം വളരെ ഹാപ്പിയായി പോകുന്നു. ജയറാമിനെവരെ ഞെട്ടിച്ച പാർവതിയുടെ മറുപടി!ഞാനൊരു പ്രശ്‌നക്കാരനാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. അതിന് കാരണം എന്റെ രൂപമാകാം. എന്നാൽ ജീവിതത്തിൽ എന്നെ മുന്നോട്ട് നയിച്ചത് ഇതാണ്. കറുപ്പ് നിറം, കാണാൻ അത്ര പോര, എന്നൊക്കെയുള്ള തോന്നലാണ് ജീവിതത്തിൽ ഒരുപാട് മുന്നേറണമെന്ന ആഗ്രഹം ഉണ്ടാക്കിയത്. എന്നെ കാണാൻ വേണ്ടി തിയറ്ററുകളിൽ ആളുകൾ ഇടിച്ച് കയറുമെന്ന വിശ്വാസം എനിക്കില്ല.

കഥാപാത്രം നല്ലതാണോ അഭിനയ സാധ്യത നിറഞ്ഞതാണോ എന്ന് മാത്രമേ നോക്കാറുള്ളു. സിനിമയിൽ കേന്ദ്രകഥാപാത്രം മാത്രമേ ചെയ്യൂ എന്ന പിടിവാശിയൊന്നുമില്ലെന്നും ചെമ്പൻ പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയുമായി പതിനഞ്ച് വയസ് മുതൽ സൗഹൃദമുണ്ട്. ലിജോയുടെ അമ്മയുടെ ചേച്ചിയുടെ വീട് അങ്കമാലിയിൽ എന്റെ വീടിന്റെ അടുത്താണ്. അതിനാൽ തന്നെ അവന്റെ എല്ലാ സിനിമകളിലും ഞാൻ ഉണ്ട് അതിലഭിനയിക്കുന്നത് എനിക്ക് സന്തോഷമാണ് താതെന്ന് ചെമ്പൻ വിനോദ് പറയുന്നു

മകനെക്കുറിച്ച് ചെമ്പൻ അഭിമുഖത്തിനിടെ മനസ്സ് തുറന്നിരുന്നു . മകൻ അവന്റെ അമ്മയോടൊപ്പം ന്യൂയോർക്കിൽ ആണ് ഉള്ളത്. എൻറെ ഈ തിരക്കുകളും സിനിമാജീവിതവും എല്ലാം എൻറെ മകൻ മനസ്സിലാകുന്നുണ്ട്. അവന് അതിൽ യാതൊരു പ്രശ്‌നമില്ല. എന്നാൽ ഞാനും ഒരു മനുഷ്യനാണ് മകൻ കൂടെ ഇല്ലാത്ത വിഷമം എനിക്കും ഉണ്ടെന്നായിരുന്നു ചെമ്പൻ പറഞ്ഞിരുന്നത്

സഹനടന്‍, വില്ലന്‍, നായകന്‍ തുടങ്ങി ഏത് കഥാപാത്രങ്ങളേയും ഭദ്രമാക്കുന്ന താരത്തിന് 2018 ല്‍ ഗോവ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമയിലേക്ക് കടന്നുവരുന്നത്. അനിൽ രാധാകൃഷ്‌ണ മേനോൻ സംവിധാനം ചെയ്‌ത ‘സപ്‌തമശ്രീ തസ്‌കര’ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സഹനടനായും വില്ലനായും പല സിനിമകളിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. 2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ചെമ്പൻ വിനോദ് ആണ്.

ജോഷി സംവിധാനം ചെയ്‌ത ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമയിലെ ചെമ്പൻ വിനോദിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചെമ്പൻ വിനോദ് ചിത്രം.

More in Malayalam

Trending

Recent

To Top