Connect with us

തങ്ങള്‍ക്ക് വീട് വാഴില്ല; മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്‌;നടി ചന്ദ്രാലക്ഷ്മണ്‍!

Malayalam

തങ്ങള്‍ക്ക് വീട് വാഴില്ല; മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്‌;നടി ചന്ദ്രാലക്ഷ്മണ്‍!

തങ്ങള്‍ക്ക് വീട് വാഴില്ല; മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്‌;നടി ചന്ദ്രാലക്ഷ്മണ്‍!

മലയാള സിനിമയിൽ ഒരു സമയത്ത് നിറഞ്ഞു നിന്ന താരമായിരുന്നു നടി ചന്ദ്രാലക്ഷ്മണ്‍.നായികമാരും,നായകന്മാരുമൊക്കെ ഒരു സമയത്ത് നിറഞ്ഞു നിന്ന് ശേഷം പോകുന്നവരാണ്.ഒരിടവേളക്ക് ശേഷം അവർ തിരിച്ചുവരാറുമുണ്ട് .ഇപ്പോഴിതാ മലയാളത്തിന്റെ താരമായിരുന്ന നടി ചന്ദ്രാലക്ഷ്മണ്‍ തിരിച്ചെത്തിയിരിക്കുകയാണ്. സിനിമ, സീരിയല്‍ രംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. ഒരു ഇടവേളയ്ക്ക് ശേഷം ഇവര്‍ അഭിനയരംഗത്ത് സജീവമാകാന്‍ പോകുകയാണ്. അതിനിടെ, വീടുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് താരം.

തങ്ങള്‍ക്ക് നല്ല കുടുംബങ്ങള്‍ വാഴില്ല എന്നാണ് ഇതുവരെയുള്ള വിശ്വാസമെന്ന് ചന്ദ്ര പറയുന്നു. തിരുവനന്തപുരത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അമ്മ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. അച്ഛന്‍ സ്വകാര്യ സ്ഥാപനത്തിലും. അച്ഛന്റെ സ്ഥലം മാറ്റങ്ങള്‍ക്കനുസരിച്ച്‌ ഞങ്ങളുടെ വീടുകളും മാറിക്കൊണ്ടിരുന്നതായി ചന്ദ്ര ലക്ഷ്മണ്‍ പറയുന്നു.

ഞാന്‍ രണ്ടാം കഌസില്‍ പഠിക്കുന്ന സമയത്ത് അച്ഛന്‍ എറണാകുളത്ത് ഒരു വീട് മേടിച്ചു. പക്ഷേ 3 വര്‍ഷം മാത്രമേ അവിടെ താമസിക്കാനായുള്ളൂ. അച്ഛന് മധുരയിലേക്ക് സ്ഥലം മാറ്റം. അതോടെ വീട് കുറെ നാള്‍ അടഞ്ഞു കിടന്നു. നോക്കാനാളില്ലാതായതോടെ ആ വീട് ഞങ്ങള്‍ വിറ്റു. അതിനുശേഷം അച്ഛന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം കിട്ടി.

ഞങ്ങള്‍ ചെന്നൈയില്‍ ഒരു ഫ്‌ലാറ്റ് വാങ്ങി താമസം തുടങ്ങി. പക്ഷേ വീണ്ടും നാലു വര്‍ഷം മാത്രമേ അവിടെ തുടരാനായുള്ളൂ. മറ്റുള്ളവര്‍ക്ക് അന്ധവിശ്വാസമാണെന്നു തോന്നാമെങ്കിലും അവിടെ താമസിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും അപകടങ്ങള്‍ ഉണ്ടായി. മരണത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് രോഗങ്ങളും പ്രശ്‌നങ്ങളും വേട്ടയാടിയതോടെ വീടിന്റെ വാസ്തു നോക്കിച്ചു. ഫ്‌ലാറ്റിന്റെ ദിശയിലും അളവുകളിലുമൊക്കെ ദോഷങ്ങള്‍ കണ്ടെത്തി. അതോടെ ആ ഫ്‌ലാറ്റ് ഞങ്ങള്‍ വിറ്റു. അഡയാറില്‍ ഒരു വാടക വീട്ടിലേക്ക് താമസം മാറി. പിന്നെ ഇതുവരെ ഞങ്ങള്‍ സ്വന്തമായി വീട് വാങ്ങിയിട്ടില്ലെന്നും താരം പറയുന്നു.

ഡ്യൂപ്ലെയ് ശൈലിയിലുള്ള ഇന്‍ഡിപെന്‍ഡന്റെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. എന്റെ ജീവിതത്തില്‍ പോസിറ്റീവായ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചത് ഇവിടെ താമസിക്കുമ്ബോഴാണ്. അതുകൊണ്ട് വാടകവീടായാലും ഇതുവരെ മറ്റൊരു വീടിനോടും തോന്നാത്ത മാനസിക അടുപ്പമുണ്ടെന്നും ചന്ദ്ര ലക്ഷ്മണ്‍ പറയുന്നു.

chandra lakshman talk about her home

More in Malayalam

Trending

Recent

To Top