Connect with us

ടോഷേട്ടൻ ചെയ്ത് ആ കാര്യം ഒരിക്കലും മറക്കാൻ പറ്റില്ല എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല!;ചന്ദ്ര

serial news

ടോഷേട്ടൻ ചെയ്ത് ആ കാര്യം ഒരിക്കലും മറക്കാൻ പറ്റില്ല എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല!;ചന്ദ്ര

ടോഷേട്ടൻ ചെയ്ത് ആ കാര്യം ഒരിക്കലും മറക്കാൻ പറ്റില്ല എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല!;ചന്ദ്ര

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ തറ ദമ്പതികളാണ് നടി ചന്ദ്ര ലക്ഷ്മണും നടൻ ടോഷ് ക്രിസ്റ്റിയും. സിനിമയിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മിനിസ്‌ക്രീനിൽ തിളങ്ങിയ താരങ്ങളാണ് ഇരുവരും. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട് ചന്ദ്ര. ടോഷും നിരവധി ശ്രദ്ധേയ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്.

ഇവരുടെ വിവാഹവും കുഞ്ഞിന്റെ ജനനവുമൊക്കെ അടുത്തിടെ വാർത്തകളിൽ നിറഞ്ഞതാണ്. 2021 ലായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന പ്രണയവിവാഹമായിരുന്നു ഇവരുടേത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇവർക്ക് ഒരു ആൺ കുഞ്ഞ് ജനിച്ചത്. പ്രസവത്തിന് മൂന്ന് ദിവസം മുൻപ് വരെയും പ്രസവ ശേഷവുമൊക്കെ അഭിനയത്തിൽ സജീവമായിരുന്നു ചന്ദ്ര.

ഇപ്പോഴിതാ, കുഞ്ഞ് വന്നതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ഇരുവരും. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിൽ നൽകിയ അഭിമുഖത്തിലാണ് ഇവർ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇവർ. വിശദമായി വായിക്കാം.
ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്, ഇവിടെയുള്ളവര്‍ക്ക് സ്വകാര്യത എന്തെന്ന് അറിയില്ല’; രോഗം വരുത്തിയ മാറ്റങ്ങളെ കുറിച്ച് മംമ്ത
‘കുഞ്ഞുണ്ടായ ശേഷം ലൈഫ് അടിപൊളിയാണ്. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. എന്നാലും അതിനിടയിലും ഞങ്ങൾ കളിക്കും ചിരിക്കും. ഒപ്പം ജോലിയും കൊണ്ടുപോകണം. അങ്ങനെ പോകുന്നു,’

ഗർഭിണി ആയത് കൊണ്ട് അതൊരു കാരണമാക്കി എടുത്ത് ജോലി ചെയ്യാതെ ഇരിക്കുന്ന ഒരു സാഹചര്യം എനിക്ക് വരരുതെന്ന് ആദ്യം തന്നെ ചിന്തിച്ചിരുന്നു. അതിന് എനിക്ക് വീട്ടിൽ നിന്നൊക്കെ നല്ല പിന്തുണയാണ് ലഭിച്ചത്. എന്റെ അച്ഛനും അമ്മയും, ടോഷേട്ടനും അദ്ദേഹത്തിന്റെ അച്ഛനും അമ്മയുമൊക്കെ നല്ല പിന്തുണ ആയിരുന്നു,’

‘കുടുംബത്തിൽ നിന്ന് ഇതുപോലൊരു പിന്തുണ ഉണ്ടെങ്കിൽ ആർക്കും ജോലിയൊക്കെ ഇങ്ങനെ കൊണ്ടുപോകാൻ പറ്റും. അതില്ലാതെ വരുമ്പോഴാണ് പലരും ജോലിയിൽ നിന്നൊക്കെ മാറി നിൽക്കുന്നത്. ഞാൻ ആ കാര്യത്തിൽ വളരെ അനുഗ്രഹീതയാണ്. എന്റെ അച്ഛനും അമ്മയും ഇത് കാരണം ചെന്നൈ വിട്ട് ഇങ്ങോട്ടേയ്ക്ക് വന്നു,’
ടോഷേട്ടൻ 24 മണിക്കൂറും എനിക്കൊപ്പം തന്നെ ആയിരുന്നു. ഡാഡിയും മമ്മിയുമൊക്കെ എന്നും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. അതൊക്കെ തന്നെ വലിയ കാര്യമാണ്,’ ചന്ദ്ര ലക്ഷ്മൺ പറഞ്ഞു.

അതേസമയം, ചന്ദ്ര ഡെലിവറിക്ക് മൂന്ന് ദിവസം മുൻപ് വരെ അഭിനയിക്കാൻ പോയത് കൊണ്ട് ഇപ്പോൾ ടെൻഷനൊന്നുമില്ലെന്ന് ടോഷ് പറഞ്ഞു. മോൻ ചിലപ്പോ ഷൂട്ടിനിടയിൽ കരയും അപ്പോൾ കരച്ചിൽ മാറ്റാൻ പറ്റുമെന്നൊക്കെ ഉള്ള ധൈര്യമുണ്ട്. എന്നാൽ മറ്റേത് ചന്ദ്ര ഷൂട്ട് കഴിഞ്ഞോ, തല ചുറ്റുമോ. വീട്ടിൽ എത്തിയിട്ടുണ്ടാകുമോ എന്നൊക്കെയുള്ള ടെൻഷൻ ആയിരുന്നുവെന്ന് ടോഷ് പറഞ്ഞു.

‘കുഞ്ഞിന്റെ പേര് ഞങ്ങൾ ഉടനെ വെളിപ്പെടുത്തുന്നതാണ്. എല്ലവരെയും പോലെ കുറെ സർച്ച് ചെയ്താണ് ഞങ്ങൾ പേര് കണ്ടെത്തിയത്. കുറച്ചു പേർ സജസ്റ്റ് ചെയ്തു. അതിൽ നിന്നൊക്കെയാണ് ഒരു പേര് ഫൈനലൈസ് ചെയ്തത്,’ ഇരുവരും പറഞ്ഞു.

‘എന്നെ ചതിച്ചു. ഞാൻ ചെന്നൈ അയ്യർ പെണ്ണിനെ കല്യാണം കഴിച്ചിട്ട് ഇപ്പോൾ കേരള അയ്യർ പെണ്ണാണ്. ഞാൻ ആഗ്രഹിച്ചത് ആ ചെന്നൈ വൈബാണ്. അവിടത്തെ ബജി, അവിടത്തെ സുപ്രഭാതം, ഫിൽറ്റർ കോഫി അതൊക്കെ ആയിരുന്നു,’ ടോഷ് തമാശയായി പറഞ്ഞു.

തന്റെ കാര്യങ്ങളൊക്കെ ചന്ദ്ര അറിഞ്ഞ് ചെയ്ത് തരാറുണ്ടെന്നും ടോഷ് പറയുന്നുണ്ട്. രാവിലെ ചായ വേണ്ടെന്ന് ഒക്കെ പറഞ്ഞാലും എന്റെ മനസ്സിൽ വേണമെന്ന് തോന്നൽ ഉണ്ടാകും. ആ സമയത്ത് കൃത്യമായി കൊണ്ടുവന്നു തരും.

വീട്ടിൽ ക്ലീനിങിന് ഒക്കെ ഇറങ്ങുന്നത് ടോഷേട്ടനാണ്. ഇടയ്ക്ക് ഇറങ്ങിയാൽ പിന്നെ നിർത്തില്ല. ഭയങ്കര ക്ലീനിങ് ആയിരിക്കും. അതുപോലെ ടോഷേട്ടൻ ചെയ്ത് തന്ന ആ വലിയ കാര്യം എന്റെ ലൈഫിൽ ഒരിക്കലും മറക്കാൻ പറ്റില്ല. കുഞ്ഞിനെ ആദ്യമായി കുളിപ്പിച്ചത് ടോഷേട്ടൻ ആയിരുന്നു. അതൊന്നും എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. കുഞ്ഞിനെയൊക്കെ ടോഷേട്ടൻ നോക്കും. ഡയപ്പർ മാറ്റുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് ഇതുവരെ ചെയ്തിട്ടില്ല. കുഞ്ഞിനെ നോക്കാൻ ആരെയും വെച്ചിട്ടില്ലെന്നും ചന്ദ്ര പറയുന്നു.

More in serial news

Trending