Connect with us

ആദ്യ സിനിമ ബോക്‌സോഫീസിൽ അത്ര വിജയമായിരുന്നില്ല. അതിൽ സങ്കടം തോന്നിയിരുന്നു; വൈറലായി ചാന്ദിനിയുടെ വീഡിയോ

Uncategorized

ആദ്യ സിനിമ ബോക്‌സോഫീസിൽ അത്ര വിജയമായിരുന്നില്ല. അതിൽ സങ്കടം തോന്നിയിരുന്നു; വൈറലായി ചാന്ദിനിയുടെ വീഡിയോ

ആദ്യ സിനിമ ബോക്‌സോഫീസിൽ അത്ര വിജയമായിരുന്നില്ല. അതിൽ സങ്കടം തോന്നിയിരുന്നു; വൈറലായി ചാന്ദിനിയുടെ വീഡിയോ

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ഷാജു ശ്രീധറും ചാന്ദ്‌നിയും. ഒരു കാലത്ത് നായിക-നായകന്മാരായി ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളും സീരിയലുകളുമൊക്കെ ഹിറ്റായിരുന്നു. അങ്ങനെയുള്ള അടുപ്പം പ്രണയമായി മാറുകയായിരുന്നു. വീട്ടുകാരെ പോലും അറിയിക്കാതെ രണ്ടാളും ഒളിച്ചോടി വിവാഹം കഴിച്ചതിനെ കുറിച്ച് മുൻപും തുറന്ന് പറഞ്ഞിട്ടുണ്ട്. അന്നത്തെ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. ആദ്യ സിനിമ ബോക്‌സോഫീസിൽ അത്ര വിജയമായിരുന്നില്ല. അതിൽ സങ്കടം തോന്നിയിരുന്നു. പിന്നെയും അവസരങ്ങൾ ലഭിച്ചപ്പോൾ ഇനി അഭിനയിക്കേണ്ട, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നായിരുന്നു കരുതിയത്. ഡാൻസ് ക്ലാസുമുണ്ടായിരുന്നു. അതിനിടയിൽ ചില ട്വിസ്റ്റുകൾ സംഭവിച്ചു.ആദ്യ സിനിമ ബോക്‌സോഫീസിൽ അത്ര വിജയമായിരുന്നില്ല. അതിൽ സങ്കടം തോന്നിയിരുന്നു. പിന്നെയും അവസരങ്ങൾ ലഭിച്ചപ്പോൾ ഇനി അഭിനയിക്കേണ്ട, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നായിരുന്നു കരുതിയത്. ഡാൻസ് ക്ലാസുമുണ്ടായിരുന്നു. അതിനിടയിൽ ചില ട്വിസ്റ്റുകൾ സംഭവിച്ചു.

ദില്ലിവാല രാജകുമാരന്റെ സമയത്താണ് എനിക്ക് ദൂരദർശൻ സീരിയലിൽ അവസരം ലഭിച്ചത്. ബ്രേക്കില്ലാതെ ജോലി ചെയ്യുകയായിരുന്നു പിന്നീട്. കുറേ സിനിമകളും സീരിയലുകളും ചെയ്തിരുന്നു. ക്യാരക്ടർ നോക്കാത്തത് കൊണ്ടായിരിക്കും അന്ന് അത്രയും വർക്കുകൾ കിട്ടിയത്. നായികാവേഷം മാത്രമേ ചെയ്യൂ എന്നൊന്നുമുണ്ടായിരുന്നില്ല. ആദ്യമൊക്കെ അതിൽ വിഷമം തോന്നിയിരുന്നു. പിന്നെ ഞാനുമൊരു ആർടിസ്റ്റാണല്ലോ എന്നോർത്ത് സന്തോഷം കണ്ടെത്തുകയായിരുന്നു.

.
സിനിമയിൽ അഭിനയിച്ചിരുന്ന സമയത്ത് ഞാൻ ഡാൻസ് ക്ലാസ് നിർത്തിയിരുന്നു. സമയം കിട്ടുമ്പോൾ പഠിപ്പിക്കാറുണ്ട്. സിനിമയ്‌ക്കൊപ്പമായി സ്റ്റേജ് പരിപാടികളിലും സജീവമായിരുന്നു അന്ന്. സ്ഥിരം ചെയ്യുന്നതിനാൽ അധികം പരിശീലനങ്ങളൊന്നും വേണ്ടി വരാറില്ല. അഭിനയത്തിൽ നിന്നും മാറി നിന്ന സമയത്താണ് ഡാൻസ് സ്‌കൂൾ തുടങ്ങിയത്. പാട്ടും ഡ്രോയിംഗും, ഓർണമെൻസ് മേക്കിംഗുമൊക്കെ പഠിപ്പിക്കുന്നുണ്ട്. ക്യാമറയ്ക്ക് മുന്നിലില്ലെങ്കിലും ഞാനിപ്പോഴും സജീവമാണെന്നായിരുന്നു ചാന്ദിനി പറഞ്ഞത്. ആളുകളെയൊക്കെ കാണുന്നത് കൊണ്ട് സിനിമയിൽ നിന്നും മാറി നിൽക്കുകയാണെന്ന തോന്നലില്ല. വെറുതെ ഇരിക്കുകയാണെന്ന തോന്നലില്ല, വെറുതെയിരിക്കുകയുമല്ല.

ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. അത് പ്രണയമായി മാറുകയായിരുന്നു. കോരപ്പൻ ദ ഗ്രേറ്റായിരുന്നു ഞങ്ങളൊന്നിച്ച് അഭിനയിച്ച ആദ്യത്തെ സിനിമ. പിന്നെ കുറേ സിനിമകൾ ഒന്നിച്ചുണ്ടായിരുന്നു. സ്‌നേഹസമ്മാനം സീരിയലിൽ ഞങ്ങൾ ഭാര്യഭർത്താക്കൻമാരായി അഭിനയിച്ചു. പിന്നെ ഭാര്യയും ഭർത്താവുമാകാനായി തീരുമാനിക്കുകയായിരുന്നു എന്നാണ് പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഷാജു പറഞ്ഞത്.

അനിയത്തി വേഷങ്ങള്‍ ചെയ്ത് തുടങ്ങിയതോടെ അങ്ങനെയുള്ള ക്യാരക്ടറാണ് കിട്ടിയിരുന്നത്. എന്റെ നാലാമത്തെ സിനിമയാണ് അനിയത്തിപ്രാവ്. അതില്‍ അത്ര വലിയ ക്യാരക്ടറൊന്നുമല്ല. എല്ലാ ക്യാരക്ടറും ശ്രദ്ധിക്കപ്പെട്ടു എന്നുള്ളതാണ് ആ സിനിമയുടെ പ്രത്യേകത. ആദ്യത്തെ സിനിമ അനിയത്തിപ്രാവാണോ എന്ന് ചോദിച്ചവരുണ്ട്. അതിന് മുന്‍പ് ചെയ്ത മൂന്ന് സിനിമകളേക്കാളും ക്ലിക്കായത് അതായിരുന്നുവെന്നും ചാന്ദിനി പറയുന്നു.

More in Uncategorized

Trending