Social Media
അനന്ത് അംബാനിയുടെ വിവാഹാഘോഷ വിരുന്നിൽ വിളമ്പിയ ഭക്ഷണത്തിൽ മുടി; വീഡിയോയുമായി സെലിബ്രിറ്റി ഇൻഫ്‌ലുവൻസർ ഒറി
അനന്ത് അംബാനിയുടെ വിവാഹാഘോഷ വിരുന്നിൽ വിളമ്പിയ ഭക്ഷണത്തിൽ മുടി; വീഡിയോയുമായി സെലിബ്രിറ്റി ഇൻഫ്‌ലുവൻസർ ഒറി
അംമ്പാനി കുടുംബത്തിലെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ഇവരുടെ വിവാഹാഘോഷവും വിവാഹക്ഷണക്കത്തുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാജ്യം കാത്തിരിക്കുന്ന ആഡംബര വിവാഹം സംബന്ധിച്ച വിവരങ്ങളെല്ലാം ആകാംക്ഷയോടെ ജനം സ്വീകരിക്കുന്നത്.
ജൂലൈ 12 നാണ് അംബാനി കുടുംബത്തിൽ വിവാഹം നടക്കാനിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പേ ആരംഭിച്ച അനന്ത് അംബാനിയുടെയും രാധിക മർച്ചിന്റെയും പ്രീ വെഡ്ഡിങ് പരിപാടികൾ കഴിഞ്ഞ ശേഷമാണ് വിവാഹത്തിനോട് അനുബന്ധിച്ചുള്ള പരിപാടികൾ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഹൽദി ചടങ്ങ് ഗംഭീരമായി ആഘോഷിച്ചിരുന്നു.
നിരവധി പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ ബോളിവുഡ് താരങ്ങളും സജീവമായിരുന്നു. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ജാൻവി കപൂർ, സാറ അലി ഖാൻ, ആലിട ഭട്ട് എന്ന് തുടങ്ങി ബോളിവുഡ് താരങ്ങൾ എല്ലാം ആഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇവർക്കൊപ്പം സെലിബ്രിറ്റി ഇൻഫ്‌ലുവൻസർ ഒറി എന്നു വിളിപ്പേരുള്ള ഒർഹാൻ അവത്രാമണിയും പങ്കെടുത്തിരുന്നു.
അംബാനി കുടുംബത്തിലെ ആഘോഷങ്ങളുടെ വ്‌ളോഗുകൾ ഒറി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഷെയർ ചെയ്തിട്ടുമുണ്ട്. ഇത്തര്തതിൽ കഴിഞ്ഞ ദിവസം ഒറി പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരിക്കുന്നത്. കഴിക്കാനായി ലഭിച്ച ഭക്ഷണത്തിൽ മുടി ഉണ്ടായിരുന്നതായാണ് ഒറി പറയുന്നത്.
ഒറി തന്റെ സുഹൃത്ത് ആയ ടാനിയ ഷറഫിനൊപ്പമാണ് ഭക്ഷണം കഴിക്കാൻ എത്തിയിരുന്നത്. ഒരു സ്റ്റോളിൽ ഇരുവരും എത്തുകയും അവിടെയുണ്ടായിരുന്ന വട പാവ് കഴിച്ചു നോക്കുകയും ചെയ്തു. ടാനിയ ആണ് ആദ്യം വട പാവ് കഴിച്ചത്. അതിൽ നിന്നും ഒരു മുടി കിട്ടുകയായിരുന്നു. ഈ വീഡിയോയാണ് ഒറി പങ്കുവെച്ചിരിക്കുന്നത്.
തന്റെ വീഡിയോയിൽ മുടിയുടെ ദൃശ്യങ്ങൾ ഒറി സൂം ചെയ്ത് കാണിക്കുന്നുമുണ്ട്. അതിന് ശേഷം ഒറി മറ്റൊരു പട പാവ് ആസ്വദിച്ച് കഴിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. പിന്നാലെ നിരവധി പേരാണ് വിമർശിച്ചും അല്ലാതെയുമെല്ലാം രംഗത്തെത്തിയിരിക്കുന്നത്.
ക്വാളിറ്റിയുള്ള ഭക്ഷണങ്ങളല്ല നൽകുന്നതെന്ന് ചിലർ പറയുന്നു. എന്നാൽ അബന്ധവശാൽ വീണതിനെ അങ്ങനെ കാണണമെന്നും ചിലർ പറയുന്നുണ്ട്.
ഗുജറാത്തിലെ ജാംനഗറിൽ മൂന്ന് ദിവസമായിരുന്നു പ്രീ വെഡ്ഡിങ് ആഘോഷം. അതിന് ശേഷമാണ് ഇറ്റലിയിൽ ആഡംബര കപ്പലിൽ പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ നടന്നത്. പ്രീ വെഡ്ഡിങ് ആഘോഷത്തിന് മാറ്റുകൂട്ടാനായി പോപ് താരം റിഹാന എത്തിയിരുന്നു. കഴിഞ്ഞ ദിവസം ജസ്റ്റിന് ബീബറും സംഗീത നിശയുമായി എത്തിയിരുന്നു.
മാർച്ചിൽ ജാംനഗറിൽ നടന്ന അനന്ത്–രാധിക പ്രീവെഡ്ഡിങ് ആഘോഷവേളയിൽ പോപ് ഇതിഹാസം റിയാനയാണ് എത്തിയത്. ഒരു മണിക്കൂർ പ്രകടനത്തിന് 74 കോടിയാണ് റിയാന പ്രതിഫലമായി വാങ്ങിയത്. 2018ൽ മകൾ ഇഷയുടെ വിവാഹത്തിന് ഇതിഹാസ ഗായിക ബിയോൺസിയെയാണ് മുകേഷ് അംബാനി ക്ഷണിച്ചത്. അതിനു വേണ്ടി 50 കോടിയിലേറെ രൂപയാണ് അന്ന് ചെലവായത്.