Connect with us

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്, വിവാദങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥയെ കുറിച്ച് പറഞ്ഞ് അര്‍ജുന്‍ നന്ദകുമാര്‍

Cricket

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്, വിവാദങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥയെ കുറിച്ച് പറഞ്ഞ് അര്‍ജുന്‍ നന്ദകുമാര്‍

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്, വിവാദങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥയെ കുറിച്ച് പറഞ്ഞ് അര്‍ജുന്‍ നന്ദകുമാര്‍

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മലയാളി താരങ്ങളുടെ തുടക്കം പിഴച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. തുടര്‍ച്ചയായ രണ്ട് തവണയും പരാജയമമാണ് നേരിട്ടത്. ഇതിന് പിന്നാലെ കേരള സ്‌െ്രെടക്കേഴ്‌സുമായി ബന്ധമില്ല എന്ന് വ്യക്തമാക്കി താര സംഘടനയും രംഗത്ത് എത്തി. മോഹന്‍ലാലും പിന്‍മാറിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

എന്നാല്‍ ഇപ്പോഴിതാ സെലിബ്രിറ്റി ക്രിക്കറ്റ് സംബന്ധിച്ചുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ കേരള സ്‌െ്രെടക്കേഴ്‌സ് അംഗം കൂടിയായ നടന്‍ അര്‍ജ്ജുന്‍ നന്ദകുമാര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ഈ പോസ്റ്റ് CCLനെ പറ്റി ഉള്ളതാണ്..അതിനെ പറ്റി അറിയാൻ താത്പര്യം ഉള്ളവർ മാത്രം വായിക്കുക

Celebrity Cricket league ടൂർണമെന്റ് ഫെബ്രുവരി 18 നു തുടങ്ങിയ കാര്യം കുറച്ചു പേരെങ്കിലും അറിഞ്ഞു കാണുമല്ലോ..മലയാളത്തിന്റെ ടീമായ Kerala Strikerട 2012 തൊട്ടുള്ള എല്ലാ സീസണിലും പങ്കെടുക്കുന്നുണ്ട്..

ഇതുമായി ബന്ധപ്പെട്ട് കുറച്ചു വിവാദങ്ങളും ടീമിന്റെ പ്രകടനത്തെയും ടീം സെലക്ഷനെയും സംബന്ധിച്ചും ഒരുപ്പാട് മെസേജസും കുറച്ചു അഭിപ്രായങ്ങളും കണ്ടു..2013 തൊട്ടു ഈ ടീമിലെ ഒരു അംഗം എന്ന നിലയിൽ എനിക്ക് അറിയാവുന്നതും മനസ്സിലായതുമായ കുറച്ചു കാര്യങ്ങൾ നിങ്ങളോട് പങ്കു വെക്കണം എന്നു തോന്നി..

ചോദ്യോത്തരങ്ങൾ ആയി തന്നെ അറിയിക്കാം എന്നു കരുതുന്നു.

1. എന്തിനാണ് CCL…ഇതു കൊണ്ടു സമൂഹത്തിനു എന്തു ഗുണം?

Ans : സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന നടൻമാരുടെ ക്രിക്കറ്റ് ടൂർണമെന്റാണു CCL. പ്രൊഫഷണൽ അല്ലാ. തികച്ചും Entertainment ആണു ഉദേശം…ഒരുപ്പാട് ചാരിറ്റി പ്രോഗാമുകൾ നടക്കുന്നുണ്ട്.CCL official site നോക്കാവുന്നത് ആണ്.

2. നേരത്തെ ഉണ്ടായിരുന്ന കുറച്ചു കളിക്കാർ എന്തുകൊണ്ട് ഇപ്പോൾ ടീമിൽ ഇല്ല?

Ans: പ്രൊഫഷണൽ ക്രിക്കറ്റിങ്ങ് ചരിത്രം ഉള്ളവർക്ക് (excluded U19) കളിക്കാൻ പറ്റില്ലാ.അതുകൊണ്ട് CCL അവർക്ക് വിലക്കേർപ്പെടുത്തി..എല്ലാ ടീമിലും ഇതു പോലെ വിലക്കുകൾ ഉണ്ട്.

3. ബാക്കിയുള്ള നടൻമാർ എന്തു കൊണ്ടു കളിക്കുന്നില്ല?

Ans : അവരുടെ തിരക്കുകൾ കൊണ്ടും താൽപര്യം കൊണ്ടുമാകും..എല്ലാർക്കും തുല്യ അവസരമാണുള്ളത്. Available ആയിട്ടുള്ള ബെസ്റ്റ ടീം ആണു ഇപ്പോൾ ഉള്ളത്..Shooting തിരക്കിന്റെ ഇടയിൽ ആണു അധികം ആളുകളും CCL കളിക്കുന്നത്.

4. AMMA association issue ?

Ans: ഞാൻ AMMA & C3 (Celebrity cricket club ) അംഗം ആണു. C3 അംഗങ്ങൾ ഭൂരിപക്ഷവും AMMA അംഗങ്ങൾ ആണു. Kerala strikers Franchise ഈ വർഷത്തെ contract C3 യുമായി ആണു പുതുക്കിയത്.അതു കൊണ്ട് ആണ് AMMA Kerala strikers ഈ വർഷം C3 Kerala strikers ആയത്.വേറെ എന്തെങ്കിലും പ്രശ്നം ഉളളതായി ഒരു സാധാരണ അംഗം എന്ന നിലയിൽ അറിവില്ല.

ഇതുവരെ ഉള്ള റിസൽട്ടൽ ടീമും നിരാശരാണ്…തോൽവി കാണുന്നവരുടെ അത്ര വേദനയും നിരാശയും ഒരു പക്ഷേ അതിൽ കൂടുതൽ തോൽക്കുന്നവർക്കു തന്നെ ആകുമെന്നു തോന്നുന്നു. മലയാളത്തിനെയും നമ്മുടെ നാടിനെയും പ്രതിനിധാനം ചെയ്യാൻ കിട്ടുന്ന ഈ അവസരം അഭിമാനത്തോട് ആണു കാണുന്നത്.പരിശ്രമം തുടരും..എപ്പോഴും കൂടെ നിന്നിട്ടുള്ള എല്ലാവർക്കും നന്ദി.. സ്നേഹം

More in Cricket

Trending