Malayalam Breaking News
ജയറാമിനും വിജയ് സേതുപതിക്കുമൊപ്പം അഭിനയിക്കാം
ജയറാമിനും വിജയ് സേതുപതിക്കുമൊപ്പം അഭിനയിക്കാം
ജയറാമിനും വിജയ് സേതുപതിക്കുമൊപ്പം അഭിനയിക്കാം
ജയറാമും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്ന ‘മാര്‍ക്കോണി മത്തായി’ യിൽചിത്രത്തിൽ അഭിനയിക്കാൻ അവസരം. സനില്‍ കളത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇപ്പോൾ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുകയാണ് അണിയറക്കാര്‍. 8 മുതൽ 13 വയസ് വരെയുള്ള ആൺകുട്ടികളെയും ആറ് മുതൽ പതിനൊന്ന് വയസു വരെയുള്ള പെണ്‍കുട്ടികളെയും ചിത്രത്തിലേക്ക് ആവശ്യമുണ്ട്. കൂടാതെ 15 വയസ് മുതൽ 24 വയസു വരെയുള്ള ആണ്‍കുട്ടികളെയും 12 വയസ് മുതൽ 17 വയസു വരെയുള്ള പെണ്‍കുട്ടികളെയും 18 വയസ് മുതൽ 30 വയസ് വരെയുള്ള സ്ത്രീകളെയും 25നും 35നും ഇടയിൽ പ്രായമുള്ള ഹിപ്പി ലുക്കുള്ള ആൺകുട്ടികളേയും ചിത്രത്തിലേക്ക് തേടുന്നുണ്ട്. കൂടാതെ വിവിധ പ്രായത്തിലുള്ള ആണ്‍കുട്ടികളെയും വിവിധ വേഷങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്.
താത്പര്യമുള്ളവര്‍ പ്രൊഫൈലും ഫോട്ടോയും സഹിതം [email protected]
(മാര്‍ക്കോണിമത്തായി@ജിമെയിൽ.കോം) എന്ന വിലാസത്തിലേക്ക് 27ാം തീയ്യതിയ്ക്ക് മുൻപ് അയക്കേണ്ടതാണ്. കൂടാതെ വാട്ട്സാപ്പ് നമ്പരായ 9074410565 എന്ന നമ്പരിലേക്കും ചിത്രങ്ങളും പ്രൊഫൈലും അയയ്ക്കാവുന്നതാണ്. ഷോട്ട് ലിസ്റ്റ് ചെയ്യുന്നവരെ അറിയിക്കുന്നതായിരിക്കും.
സത്യം ഓഡിയോസ്, സത്യം മൂവീസ് എന്ന ബാനറിലൂടെ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണ് ഇത്. പ്രേം ചന്ദ്രന്‍ എ.ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
casting call from markony mathayi
