Connect with us

ആ സൂപ്പര്‍ഹിറ്റ് സിനിമാ ഗാനം ഭാരത് ജോഡോ യാത്രയ്ക്ക് ഉപയോഗിച്ചു; രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

News

ആ സൂപ്പര്‍ഹിറ്റ് സിനിമാ ഗാനം ഭാരത് ജോഡോ യാത്രയ്ക്ക് ഉപയോഗിച്ചു; രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ആ സൂപ്പര്‍ഹിറ്റ് സിനിമാ ഗാനം ഭാരത് ജോഡോ യാത്രയ്ക്ക് ഉപയോഗിച്ചു; രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ഭാരത് ജോഡോ യാത്രയ്ക്ക് കെജിഎഫ്2ലെ ഗാനങ്ങള്‍ ഉപയോഗിച്ചതിന് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. കര്‍ണാടക പോലീസാണ് സിനിമാ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു എന്ന കാരണത്താല്‍ കേസെടുത്തിരിക്കുന്നത്. പകര്‍പ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംആര്‍ടി മ്യൂസിക്കാണ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവര്‍ക്കെതിരെ കേസ് നല്‍കിയത്.

എംആര്‍ടി മ്യൂസിക്കിന്റെ പരാതിയില്‍ പാര്‍ട്ടിയ്‌ക്കെതിരെയും മൂന്ന് നേതാക്കള്‍ക്കെതിരേയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് മ്യൂസിക് കമ്പനി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ‘കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നടപടി നിയമത്തോടും സ്വകാര്യ വ്യക്തികളോടും സ്ഥാപനങ്ങളോടും അവരുടെ അവകാശങ്ങളോടുമുള്ള പരസ്യമായ അവഹേളനമാണ്’ എന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

‘ഗാനങ്ങളുടെ അവകാശം സ്വന്തമാക്കാന്‍ ഞങ്ങള്‍ വന്‍ തുക മുടക്കിയിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് അനുവാദം വാങ്ങാതെ തന്നെ സിനിമയില്‍ നിന്ന് ഗാനങ്ങള്‍ എടുക്കുകയും ഭാരത് ജോഡോ യാത്രയുടെ മാര്‍ക്കറ്റിങ് വീഡിയോകള്‍ സൃഷ്ടിക്കാന്‍ അവ ഉപയോഗിക്കുകയും ചെയ്തു. നിയമപരമായ അവകാശം ഉറപ്പിക്കാന്‍ മാത്രമാണ് പരാതിയുമായി മുന്നോട്ട് പോകുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കമ്പനി കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു

നിലവില്‍ ഭാരത് ജോഡോ യാത്ര തെലങ്കാനയിലൂടെ കടന്നുപോവുകയാണ്. ഗോത്ര വിഭാഗക്കാര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഭാരത് ജോഡോ യാത്രക്കിടെ തെലങ്കാനയില്‍ വെച്ചാണ് ‘ധിംസ’ എന്ന പരമ്പരാഗത നൃത്തത്തില്‍ രാഹുല്‍ പങ്കാളിയായത്. കഴിഞ്ഞ ദിവസം ബോളിവുഡ് നടി പൂജ ഭട്ട് രാഹുലിനൊപ്പം യാത്രയില്‍ പങ്കുചേര്‍ന്നിരുന്നു.

More in News

Trending