Malayalam
ജയസൂര്യയ്ക്കെതിരായ ലൈം ഗികാരോപണം; പ്രാഥമിക അന്വേഷണം തുടങ്ങി പൊലീസ്, നടിയെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തും
ജയസൂര്യയ്ക്കെതിരായ ലൈം ഗികാരോപണം; പ്രാഥമിക അന്വേഷണം തുടങ്ങി പൊലീസ്, നടിയെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തും
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മലയാളത്തിലെ നടന്മാർ ലൈം ഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതികൾ രംഗത്തെത്തിയത്. മലയാളി പ്രേക്ഷകർ ഒരിക്കലും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേര് വരില്ലെന്ന് കരുതിയിരുന്ന താരങ്ങൾക്കെതിരെയാണ് പരാതികൾ ഉയർന്ന് വന്നത്. അതിൽ ഒരാളായിരുന്നു ജയസൂര്യ. മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ പേര് ഉയർന്ന് വന്നത്. പിന്നാലെ നടനെതിരെ പോലീസ് കേസും എടുത്തിരുന്നു.
ഇപ്പോഴിതാ തൊടുപുഴ പോലീസ് ജയസൂര്യക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി. അന്വേഷണത്തിൻ്റെ ഭാഗമായി നടിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നടിയെ വിളിച്ചുവരുത്തി പൊലീസ് തെളിവെടുപ്പ് നടത്തും. കരമന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു.
2013 ൽ തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ ദുരനുഭവം ആണ് നടി പറഞ്ഞത്. അതിനാൽ കുറ്റകൃത്യം നടന്നത് തൊടുപുഴ ആയതിനാലാണ് കേസ് തൊടുപുഴയിലേക്ക് കൈമാറിയത്. ടോയലറ്റിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെ യുവ നടൻ പിന്നിൽ നിന്ന് കടന്ന് പിടിച്ചെന്നാണ് നടി പറഞ്ഞിരുന്നത്.
പിന്നാലെ സോഷ്യൽ മീഡിയയിൽ അത് ജയസൂര്യയാണെന്ന് പ്രചാരണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ, നടൻറെ പേര് വെളിപ്പെടുത്താതിരുന്ന നടി പിന്നീട് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പേര് വെളിപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലും ജയസൂര്യയാണ് തന്നോട് ലൈം ഗിക അതിക്രമം നടത്തിയതെന്ന് നടി വെളിപ്പെടുത്തുകയായിരുന്നു.
അതേസമയം, ഓഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ലൈം ഗിക പീ ഡന കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി സ്വദേശിനിയായ നടിയാണ് ആദ്യം പരാതിയുമായി രംഗത്ത് വന്നത്. പ്രത്യേക അന്വേഷണസംഘം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെ മറ്റൊരു നടിയുടെ പരാതിയെ തുടർന്ന് 48 മണിക്കൂറിനകം രണ്ടാമത്തെ ലൈം ഗിക പീഡ നക്കേസ് കൂടി ജയസൂര്യയ്ക്കെതിരെ രജിസ്റ്റർ ചെയ്തു.
2012-2013 കാലത്ത് തൊടുപുഴയിലെ സിനിമാ സെറ്റിൽ വെച്ച് ലൈം ഗികാതിക്രമം നടത്തി എന്നാണ് ഒരു നടിയുടെ പരാതി. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈം ഗികമായി അതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിനിയായ മറ്റൊരു നടിയുടെ പരാതി.