Connect with us

കുട്ടികളുടെ ഇഷ്ട്ട കാര്‍ട്ടൂണ്‍ കഥാപത്രമായ ഡോറയുടെ ശബ്ദത്തിന് പിന്നിലെ വ്യക്തി ആരെന്നറിയോ?

News

കുട്ടികളുടെ ഇഷ്ട്ട കാര്‍ട്ടൂണ്‍ കഥാപത്രമായ ഡോറയുടെ ശബ്ദത്തിന് പിന്നിലെ വ്യക്തി ആരെന്നറിയോ?

കുട്ടികളുടെ ഇഷ്ട്ട കാര്‍ട്ടൂണ്‍ കഥാപത്രമായ ഡോറയുടെ ശബ്ദത്തിന് പിന്നിലെ വ്യക്തി ആരെന്നറിയോ?

ഡോറ വെറും ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം ആണെങ്കിലും അതിനെ പരിപൂര്‍ണ്ണമായി ജീവസ്സുറ്റതാക്കുന്നത് മലയാളിയായ ഒരു സ്ത്രീ രത്‌നമാണ്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ നിമ്മി ഹര്‍ഷന്‍ ആണ് കുഞ്ഞുങ്ങളുടെ പ്രിയ ഡോറയ്ക്ക് ജീവന്‍ നല്‍കുന്നത്. രണ്ടുവയസ്സ് മുതല്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി ക്യാമറക്ക് മുന്‍പില്‍ എത്തിയ നിമ്മി അഞ്ചാം വയസ്സ് മുതല്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി തന്റെ പ്രയാണം ആരംഭിച്ചു.

21 വര്‍ഷമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു വരുന്ന നിമ്മി ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനി ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഡബ്ബിങ് ആര്‍ട്ടിസ്റ്റിക് യൂണിയന്റെ ഇലക്റ്റഡ് കമ്മിറ്റി മെമ്ബര്‍ സ്ഥാനം അലങ്കരിച്ചുവരികയാണ്. കഴിഞ്ഞ ദിവസം നിമ്മി കോമഡി ഉത്സവ വേദിയില്‍ എത്തിയപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായത്. 2000 മുതല്‍ ഡോറ ആരംഭിച്ചപ്പോള്‍ മുതല്‍ ഡോറയ്ക്ക് ശബ്ദം നല്‍കുന്നത് നിമ്മിയാണ്.

മലയാളത്തിന് പുറമേ കൊച്ചു ടിവിയുടെ തമിഴ് ഡോറ പതിപ്പിനും നിമ്മി തന്നെയാണ് ശബ്ദം നല്‍കുന്നത്. ഡോറയ്ക്ക് പുറമേ നിരവധി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക് നിമ്മി ശബ്ദം നല്‍കുന്നുണ്ട്. ഡിസ്‌നിയിലെ ചിപ്പ് അങ്കിള്‍ ക്‌ളോഡിയന്‍സ് രുദ്ര ശിവ , ഡിസ്കവറി കിഡ്സ്, ലിറ്റില്‍ സിംഹം. അങ്ങനെ നിരവധി കാര്‍ട്ടൂണ്‍ കഥാപത്രങ്ങള്‍ക്കാണ് നിമ്മി ശബ്ദം നല്‍കി വരുന്നത്.

CARTTOON

More in News

Trending

Recent

To Top