Connect with us

കാനഡ പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിപട്ടികയിലെ മലയാളിസാന്നിധ്യം ടോം വർഗീസ് !!

Malayalam Breaking News

കാനഡ പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിപട്ടികയിലെ മലയാളിസാന്നിധ്യം ടോം വർഗീസ് !!

കാനഡ പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിപട്ടികയിലെ മലയാളിസാന്നിധ്യം ടോം വർഗീസ് !!

കാനഡ പാർലമെന്റി ലേക്കുള്ള നിർണായക പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ്  മലയാളിയായ ടോം വർഗീസ്
ഒന്റാരിയോ പ്രവിശ്യയിലുള്ള മിസ്സിസാഗ- മാൾട്ടൻ റൈഡിങ്ങിലെ പ്രോഗ്രസീവ് കൺസർവേറ്റിവ് പാർട്ടിയുടെ സ്ഥാനാർഥിയായി ടോം വർഗീസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

സ്ഥാർഥിയാകാൻ തുടക്കത്തിൽ രംഗത്തുണ്ടായിരുന്നത് മൂന്നു പേരാണ്. വോട്ടെടുപ്പിന് സമയമായപ്പോഴേക്കും ഒരാൾ പിന്മാറിയതിനാൽ അതു രണ്ടായി. വോട്ടെടുപ്പിന്റെ തലേന്നാണ് ഒരു മൽസരത്തിലേക്ക് പോകാതെതന്നെ ടോം വർഗീസിന് കുറിവീണത്. ഇനി ടോം വർഗീസിനെ അങ്കക്കളത്തിൽ കാത്തിരിക്കുന്നത് ദേശീയതലത്തിൽതന്നെ ശ്രദ്ധേയമായേക്കാവുന്ന പോരാട്ടമാണ്.

ടോം വർഗീസിന്റെ എതിരാളി  ലിബറൽ പാർട്ടിയുടെ സ്ഥാനാർഥിയും മന്ത്രിയുമായ നവദീപ് ബെയ്ൻസ് ആണ്.
ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയായ ഭരണകക്ഷി ഇക്കുറി ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥിയാണ് നവദീപ് ബെയ്ൻസ്. 
തിരഞ്ഞെടുപ്പിന് 500 ദിവസങ്ങൾ ബാക്കിനിൽക്കെ  റൈഡിങ്ങിൽ 1.20 ലക്ഷത്തോളം പേരാണുള്ളത്. സ്വദേശികൾതന്നെയാണ് പ്രബലരെങ്കിലും നവകുടിയേറ്റക്കാർക്കും നിർണായക സ്വാധീനമുള്ള റൈഡിങ്ങാണിത്. രണ്ടു പ്രമുഖ പാർട്ടികൾക്കുവേണ്ടിയും കളത്തിലിറങ്ങുന്നത് ഇന്ത്യൻ വംശജരാണെന്നതുതന്നെ ഇതിനു തെളിവ്. ആയിരത്തോളം മലയാളികളുമുണ്ട് ഈ മണ്ഡലത്തിൽ. 

A better ‘TOM’orrow എന്നതാണ് ടോമിന്റെ വാഗ്ദാനം. എൽ4ടി, എൽ4സെഡ്, എൽ5ആർ, എൽ5എസ്, എൽ5ടി എന്നീ പോസ്റ്റൽ കോഡ് മേഖലയിലുള്ളവരാണ് മിസ്സിസാഗ മാൾട്ടൺ റൈഡിങ്ങിൽ ഉൾപ്പെടുന്നത്. 

നിലവിലുള്ള ഭരണകക്ഷിക്കെതിരായി ഉയരുന്ന രാഷ്ട്രീയ ആരോപണങ്ങൾ  തുണയാകുമെന്ന പ്രതീക്ഷയിലാണ് കൺസർവേറ്റീവ് ക്യാംപ്. സർക്കാരിന്റെ നയങ്ങൾക്കും എസ്എൻസി ലാവലിൻ, പൈപ്പ് ലൈൻ തുടങ്ങിയ വിഷയങ്ങളിലും ഉയരുന്ന ജനവികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലുമാണ് ഇവർ. പക്ഷേ, നിലവിലുള്ള മന്ത്രിയാണ് എതിരാളിയെന്നതാണ് നേരിടുന്ന വെല്ലുവിളികളിൽ പ്രധാനം. പാർട്ടി സ്ഥാനാർഥിയാകാനുള്ള കടമ്പയിലുടനീളം ഒപ്പമുണ്ടായിരുന്ന അനുകൂലഘടകങ്ങൾ പൊതുതിരഞ്ഞെടുപ്പിലും ടോം വർഗീസിന് കൂട്ടായി ഉണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്.

സ്ഥാനാർഥിയാകാനുള്ള ഒരുക്കംമുതൽ ഒപ്പമുണ്ടായിരുന്ന മലയാളിസമൂഹത്തിന്റെ പിന്തുണ തുടർന്നും ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ടോം വർഗീസ്. ഒട്ടേറെ മലയാളികൾ ഇവിടേക്ക് കുടിയേറുന്നുണ്ടെങ്കിലും രാഷ്ട്രീയരംഗത്ത് എടുത്തുപറയാവുന്ന മലയാളിസാന്നിധ്യമില്ല. ഇതുവരെ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി ജോ ഡാനിയേലാണ്. നാലു വർഷം മുൻപ് പൊതുതിരഞ്ഞെടുപ്പിൽ രണ്ട് മലയാളികൾക്ക്  സ്ഥാനാർഥിത്വം ലഭിച്ചിരുന്നു. ജോ ഡാനിയേലിനും മാർക്കം-തോൺഹിൽ റൈഡിങ്ങിലെ സ്ഥാനാർഥി ജോബ്സൺ ഈശോയ്ക്കും. കൺസർവേറ്റീവ് പാർട്ടിക്കാരായ ഇരുവരും ഇത്തവണ സ്ഥാനാർഥികളല്ല. ജോയും ജോബ്സണും ടോമും പത്തനംതിട്ട ജില്ലക്കാരാണെന്നതും പ്രത്യേകതയാണ്

1986 ല്‍ എയര്‍ ഇന്ത്യ(ജി.എസ്.എ) ഉദ്യോഗസ്ഥനായി കാനഡയിലെത്തിയ ടോം പിന്നീട് ടൊറന്റോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ട്രാഫിക് കണ്ട്രോളറായി പ്രവര്‍ത്തിച്ചു. 1997 ല്‍ ബിസിനേസിലേക്ക് തിരിഞ്ഞ അദ്ദേഹം ഒരുവര്‍ഷത്തിനുശേഷം രാഷ്ട്രീയത്തില്‍ സജീവമാണ്. 1990 ല്‍ കനേഡിയന്‍ കൈരളി മാഗസിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു.

നോര്‍ത്ത് അമേരിക്കയിലും കേരളത്തിലുമായി നടന്ന കോണ്‍ഫറന്‍സുകളുടെ യൂത്ത് ഡയറക്ടര്‍,ട്രഷറര്‍,സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ മിസ്സിസാഗ മാള്‍ട്ടണ്‍ റോട്ടറി ക്ലബ് സെക്രട്ടറി, കേരള ക്രിസ്ത്യന്‍ അസംബ്ലി അഡ്മിനിസ്‌ട്രേറ്റര്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മാള്‍ട്ടന്‍ ബോര്‍ഡ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

canada candidate tom varghese

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top