Connect with us

”അവള്‍ സിനിമകള്‍ ചെയ്യട്ടെ… നിങ്ങൾ ആരാധ്യയെ നോക്കൂ”; ആരാധകന്റെ കമന്റിന് അഭിഷേക് ബച്ചൻ നൽകിയ മറുപടി കണ്ടോ?

Bollywood

”അവള്‍ സിനിമകള്‍ ചെയ്യട്ടെ… നിങ്ങൾ ആരാധ്യയെ നോക്കൂ”; ആരാധകന്റെ കമന്റിന് അഭിഷേക് ബച്ചൻ നൽകിയ മറുപടി കണ്ടോ?

”അവള്‍ സിനിമകള്‍ ചെയ്യട്ടെ… നിങ്ങൾ ആരാധ്യയെ നോക്കൂ”; ആരാധകന്റെ കമന്റിന് അഭിഷേക് ബച്ചൻ നൽകിയ മറുപടി കണ്ടോ?

ആരാധകന്റെ കമന്റിന് അഭിഷേക് ബച്ചൻ നൽകിയ മറുപടി ശ്രദ്ധ നേടുന്നു. പൊന്നിയിൻ സെൽവൻ 2 നെക്കുറിച്ച് അഭിഷേക് ഇട്ട ട്വീറ്റിലാണ് സംഭവം. “പൊന്നിയില്‍ സെല്‍വന്‍ 2 വളരെ മനോഹരമാണ്. പറയാന്‍ എനിക്ക് വാക്കുകളില്ല. ശക്തമായ പ്രമേയം അവതരിപ്പിച്ച മണി രത്നം, വിക്രം, തൃഷ, ജയംരവി,കാര്‍ത്തി മറ്റ് അഭിനേതാക്കള്‍ക്കും അണിയറപ്രവർത്തകര്‍ക്കും ആശംസകൾ. ഒപ്പം എന്‍റെ ശ്രീമതിയുടെ പ്രകടത്തില്‍ ഏറെ അഭിമാനിക്കുന്നു.നിങ്ങളുടെ ഏറ്റവും മികച്ചതാണ് ഇത്” ഐശ്വര്യയെ ടാഗ് ചെയ്ത് അഭിഷേക് പറഞ്ഞു.

ഈ ട്വീറ്റിന് ഒരാള്‍ മറുപടിയുമായി എത്തി. “ഇതാണ് നിങ്ങള്‍ ചെയ്യേണ്ടത്. അവള്‍ (ഐശ്വര്യ റായി) സിനിമകള്‍ ചെയ്യട്ടെ. നിങ്ങൾ ആരാധ്യയെ (ഐശ്വര്യ അഭിഷേക് ദമ്പതികളുടെ മകള്‍) നോക്കൂ”. എന്നാല്‍ ഈ ട്വീറ്റിന് മറുപടിയുമായി ഉടന്‍ തന്നെ അഭിഷേക് രംഗത്ത് എത്തി. ” അവര്‍ സിനിമ ചെയ്യട്ടെയെന്നോ, ഐശ്വര്യയ്ക്ക് ഇഷ്ടമുള്ള ഒരു കാര്യം ചെയ്യാന്‍ എന്തിനാണ് എന്‍റെ അനുവാദം, പ്രത്യേകിച്ച് അവര്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യം”.

എന്തായാലും നിരവധിപ്പേരാണ് അഭിഷേകിന്‍റെ ഈ ട്വീറ്റിന് പിന്തുണയുമായി എത്തിയത്. അഭിഷേക് പറഞ്ഞതാണ് യഥാര്‍ത്ഥ ഭര്‍ത്താക്കന്മാര്‍ ചെയ്യേണ്ടതെന്നും. ഭാര്യമാരും സ്വതന്ത്ര്യ വ്യക്തികളാണ് എന്ന് മനസിലാക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

പൊന്നിയിന്‍ സെല്‍വന്‍ 2വില്‍ മികച്ച പ്രകടനമാണ് ഐശ്വര്യറായി പുറത്തെടുത്തിരിക്കുന്നത്. ചിത്രത്തിൽ പഴുവൂർ രാജ്ഞിയായ നന്ദിനിയുടെ വേഷമാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. തമിഴ്‍നാട്ടിലെ നടപ്പ് വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ‘പൊന്നിയിൻ സെല്‍വന്റേ’ത് എന്നും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ്. ബി ജയമോഹഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

More in Bollywood

Trending

Recent

To Top