Social Media
ഇവരെല്ലാം വളരെ വ്യത്യസ്തമായ ലൈം ഗിക ജീവിതം നയിക്കുന്നവരാണ്. അവരുടെ ഈ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം; വർധിച്ചു വരുന്ന വിവാഹമോചനങ്ങളെ കുറിച്ച് അഭിഭാഷക
ഇവരെല്ലാം വളരെ വ്യത്യസ്തമായ ലൈം ഗിക ജീവിതം നയിക്കുന്നവരാണ്. അവരുടെ ഈ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം; വർധിച്ചു വരുന്ന വിവാഹമോചനങ്ങളെ കുറിച്ച് അഭിഭാഷക
അടുത്തിടെയായി ബോളിവുഡിൽ നിന്നുൾപ്പെടെ നിരവധി വിവാഹമോചന വാർത്തകളാണ് പുറത്തെത്തിയത്. ധനുഷിന്റെയും ജയം രവിയുടെയുമെല്ലാം വിവാഹമോചന വാർത്തകൾ ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസം എല്ലാവരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു സംഗീത സംവിധായകൻ എ ആർ റഹ്‌മാനും ഭാര്യയുമായി വേർപിരിയുന്നുവെന്ന വാർത്തയും പുറത്തെത്തുന്നത്.
ഇതിനോട് അനുബന്ധിച്ച് ഉയർന്ന് വന്ന ആരോപണങ്ങൾക്ക് ഇരുവരുടെയും അഭിഭാഷകയായ വന്ദന ഷാ മറുപടി പറഞ്ഞിരുന്നു. മാത്രമല്ല ബോളിവുഡിലെ വിവാഹമോചനങ്ങൾ വർദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ചും ഇവർ തുറന്ന് സംസാരിച്ചിരുന്നു. ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ദമ്പതിമാർ തമ്മിലുള്ള അവിശ്വാസത്തേക്കാൾ വിരസതയാണ് പലപ്പോഴും ഈ വേർപിരിയലുകളുടെ പ്രധാന കാരണമെന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ വന്ദന ഷാ പറയുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;
ബോളിവുഡിലെയടക്കം താരങ്ങളുടെ ജീവിതം വളരെ വ്യത്യസ്തമാണ്. ഈ വിവാഹങ്ങളും വിവാഹമോചനങ്ങളുമൊക്കെ ആളുകൾക്ക് മുന്നിലാണ്. പ്രത്യേകിച്ച് ബോളിവുഡിലും അതിസമ്പന്ന കുടുംബങ്ങളിലും. ഇവിടങ്ങളിലെ വിവാഹബന്ധങ്ങളുടെ തകർച്ചയ്ക്ക് കാരണം ദമ്പതിമാർ തമ്മിലുള്ള വിശ്വാസ വഞ്ചനയാണെന്ന് ഞാൻ കരുതുന്നില്ല. യഥാർത്ഥ കാരണം വിരസതയാണ്.
മറ്റ് ദമ്പതിമാരെ അപേക്ഷിച്ച് ഈ ബന്ധങ്ങളിലെ ലൈം ഗിക പ്രതീക്ഷകൾ വളരെ കൂടുതലാണ്. അവരെല്ലാം വളരെ വ്യത്യസ്തമായ ലൈംഗിക ജീവിതം നയിക്കുന്നവരാണ്. അവരുടെ ഈ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം. അവിഹിതങ്ങളും വൺ-നൈറ്റ് സ്റ്റാൻഡുകളും വ്യാപകമാണെങ്കിലും, ഈ ബന്ധങ്ങളിൽ അതൊന്നും അത്ര വലിയ പ്രശ്‌നമാകാറില്ല. അവിഹിതബന്ധങ്ങൾ വളരെയധികം സംഭവിക്കുന്നുണ്ട്.
ഒറ്റരാത്രി കൊണ്ട് ആളുകൾ ബന്ധപ്പെടുന്നതും പതിവാണ്. ഞാൻ വ്യക്തിപരമായി ബോളിവുഡിന്റെ ഭാഗമല്ലെങ്കിലും ഇവിടുന്ന് ഉയരുന്ന വിവാഹമോചന കേസുകളുമായി ബന്ധപ്പെട്ട് താൻ പ്രവർത്തിച്ചതിൽ നിന്നുമാണ് ഈ നിരീക്ഷണങ്ങൾ ഉണ്ടായതെന്നും വന്ദന ഷാ പറഞ്ഞു. ഇവരുടെ വാക്കുകൾ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.
വർഷങ്ങളോളമുള്ള വൈകാരിക സമ്മർദ്ദത്തിന് ശേഷമാണ് സൈറ വേർപിരിയാനുള്ള പ്രയാസകരമായ തീരുമാനമെടുത്തതെന്ന് വന്ദന നേരത്തെ വ്യക്തമാക്കിയിരുന്നു. എആർ റഹ്‌മാനും ഭാര്യ സൈറ ബാനുവിന്റെയും വിവാഹമോചനത്തിനായി ഒരുങ്ങിയപ്പോൾ അവരെ സഹായിക്കുന്നത് അഭിഭാഷകയായ വന്ദന ഷാ യാണ്.
ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്ന് സൈറാ ബാനു വ്യക്തമാക്കി. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്ന് പ്രസ്താവനയിൽ പറയുന്നു. രണ്ട് പേരിൽ ആർക്കും ഇത് നികത്താൻ പറ്റുന്നില്ലെന്നും. വേദനിച്ച് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. പൊതുജനം സ്വകാര്യതയിലേക്ക് കടക്കരുതെന്നും ഈ വിഷമഘട്ടം മനസിലാക്കേണ്ടതുണ്ടെന്നും ആണ് പ്രസ്താവനയിൽ സൈറ ഭാനു പറയുന്നത്.
1995 ലാണ് റഹ്മാനും സെെറ ബാനുവും വിവാഹിതരായത്. തന്റെ അമ്മയാണ് വധുവിനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് എആർ റഹ്മാൻ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സൈറയെ വിവാഹം ചെയ്യുമ്പോൾ റഹ്മാന് 27 ഉം സൈറയ്ക്ക 21ഉം വയസായിരുന്നു പ്രായം. മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്. ഖദീജ റഹ്മാൻ, എആർ അമീൻ, റഹീമ റഹ്മാൻ എന്നിവരാണ് മക്കൾ. ഖദീജ ഇതിനകം സംഗീത സംവിധാന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി കഴിഞ്ഞു. 57 കാരനാണ് എആർ റഹ്മാൻ. കരിയറിൽ ഇന്നും സജീവ സാന്നിധ്യം ആണ്.
മണിരത്നം സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ റോജ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി കരിയർ ആരംഭിച്ച എആർ റഹ്‌മാൻ സ്ലം ഡോഗ് മില്ലിനർ എന്ന സിനിമയിലൂടെയാണ് ഓസ്‌കാർ നേടിക്കൊടുത്തത്. ഗോൾഡൻ ഗ്ലോബ് അവാർഡ്, നാഷണൽ ഫിലിം അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
