Actress
ഇന്നത്തെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യർക്ക് ആദ്യമായി ഡയലോഗ് പറഞ്ഞ് കൊടുക്കാനുള്ള അവസരം ലഭിച്ചു എന്നത് ഭയങ്കര സന്തോഷം; പിന്നീട് മഞ്ജു വാര്യരുമായും ദിലീപുമായും വലിയൊരു സൗഹൃദം ഉണ്ടായി; ബ്ലെസി
ഇന്നത്തെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യർക്ക് ആദ്യമായി ഡയലോഗ് പറഞ്ഞ് കൊടുക്കാനുള്ള അവസരം ലഭിച്ചു എന്നത് ഭയങ്കര സന്തോഷം; പിന്നീട് മഞ്ജു വാര്യരുമായും ദിലീപുമായും വലിയൊരു സൗഹൃദം ഉണ്ടായി; ബ്ലെസി
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ മഞ്ജു വാര്യരെക്കുറിച്ച് സംസാരിക്കുകയാണ് സല്ലാപത്തിൽ അസോസിയേറ്റായി പ്രവർത്തിച്ച സംവിധായകൻ ബ്ലെസി. മഞ്ജുവിനെ സല്ലാപത്തിലേയ്ക്ക് ഓഡിഷൻ ചെയ്തതിനെക്കുറിച്ചാണ് ബ്ലെസി സംസാരിച്ചത്. ഒരു പുതിയ നടിയ്ക്കായുള്ള അന്വേഷണം ഉണ്ടായി. അങ്ങനെയാണ് കലാ തിലകമായിരുന്ന ഒരു കുട്ടി ഷൊർണൂർ ഗസ്റ്റ് ഹൗസിലേക്ക് വരുന്നത്. മെയിൻ ടെക്നീഷ്യൻസ് ഒക്കെയുണ്ട്.
ലോഹിയേട്ടൻ ആ കുട്ടിക്ക് അവിടെയുണ്ടായിരുന്ന ചൂലെടുത്ത് കൊടുത്തു. മുറ്റമടിക്കാൻ പറഞ്ഞു. അവർ മുറ്റമടിച്ചു. പിന്നീട് ലോഹിയേട്ടൻ എങ്ങനെയാണ് മുറ്റമടിക്കുന്നതെന്ന് കാണിച്ച് കൊടുത്തു. നല്ല രീതിയിൽ മുറ്റമടിച്ചാൽ ഈർക്കിലുകൾ കൊണ്ട് മുറ്റത്ത് രേഖകളുണ്ടാകും. ആ കുട്ടി വളരെ മെച്ചമായാണ് ചെയ്തത്. ഒരു പേപ്പറിൽ എന്തോ അവിടെയിരുന്ന് എന്തോ കുറിച്ചു. ഈ ഡയലോഗ് ആ കുട്ടിക്ക് പറഞ്ഞ് കൊടുക്കാൻ എന്നോട് പറഞ്ഞു.
ഇന്നത്തെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യർക്ക് ആദ്യമായി ഡയലോഗ് പറഞ്ഞ് കൊടുക്കാനുള്ള അവസരം ലഭിച്ചു എന്നത് ഭയങ്കര സന്തോഷത്തോടെയാണ് താൻ ഓർക്കുന്നത്. പിന്നീട് മഞ്ജു വാര്യരുമായും ദിലീപുമായും വലിയൊരു സൗഹൃദം ഉണ്ടായി. എല്ലാവരും ഒരേ പോലെ ആസ്വദിച്ച സിനിമയാണത്. മനോഹരമായ പാട്ടുകളായിരുന്നു. സല്ലാപം വലിയ ഹിറ്റായെന്നും ബ്ലെസി ചൂണ്ടിക്കാട്ടി.
അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പ് സല്ലാപത്തിലെ രസകരമായ അനുഭവങ്ങൾ മനോജ് കെ ജയനും പങ്കുവെച്ചിരുന്നു. ഷൂട്ടിംഗ് വേളയിൽ മഞ്ജുവും അമ്മ ഗിരിജയും ചെറുതുരുത്തി ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. അങ്ങനെയിരിക്കെ മനോജ് കെ ജയനും ദിലീപും ചേർന്ന് മഞ്ജുവിന് ഒരു പണി കൊടുക്കാം എന്ന് തീരുമാനിച്ചു.
ചെറുതുരുത്തി ഗസ്റ്റ് ഹൗസിൽ പ്രേതബാധ ഉണ്ടെന്ന് പൊതുവേ ഒരു സംസാരം ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. ഇതാണ് പറ്റിയ അവസരമെന്ന് മനസിലാക്കി രണ്ടാളും കൂടെ മഞ്ജുവിനെ പേടിപ്പിക്കാൻ പദ്ധതിയിട്ടു. തലവഴി ബെഡ്ഷീറ്റ് പുതച്ച് ജനലിനു പുറത്ത് ചിലങ്കയുടെ ശബ്ദം ഉണ്ടാക്കി മനോജ് കെയ ജയനും ദിലീപും നടന്നു നീങ്ങി. ‘ദാഹിക്കുന്നു, ഇച്ചിരി രക്തം കിട്ടിയിരുന്നെങ്കിൽ’ എന്നായിരുന്നു അന്ന് മഞ്ജുവിനോട് ചോദിച്ചത്.
അതിന് മറുപടിയായി ‘ബിസ്‌ലേറി മതിയോ’ എന്നാണ് മഞ്ജു ചോദിച്ചത്. അന്ന് തൊട്ടെ മനസിലായി അത്യാവശ്യം കെണി പരിപാടികളൊന്നും മഞ്ജുവിന്റെ അടുത്ത് നടക്കില്ലെന്ന് എന്നും മനോജ് കെ ജയൻ പറഞ്ഞു. മഞ്ജു വാര്യർ അന്നേ മിടുക്കിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോഹിതദാസിന്റെ തിരക്കഥയിൽ ഗ്രാമീണപശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന സല്ലാപം സുന്ദർദാസ് സംവിധാനം നിർവഹിച്ച ആദ്യചിത്രമാണ്. ഈ ചിത്രത്തിലെ രാജപ്പൻ എന്ന ചെത്തുകാരന്റെ വേഷമാണ് കലാഭവൻ മണിയെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്. സല്ലാപത്തിന് പിന്നാലെ കുടമാറ്റം, വർണ്ണക്കാഴ്ചകൾ, കുബേരൻ, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയ സിനിമകളും ഒരുക്കിയ സംവിധായകനാണ് സുന്ദർദാസ്.
അതേസമയം, മലയാളത്തിലും തമിഴിലുമായി നടിയുടെ ഒന്നിലേറെ സിനിമകൾ പുറത്തിറങ്ങാനുണ്ട്. വിടുതലെെ 2, വേട്ടെെയാൻ, മിസ്റ്റർ എക്സ് എന്നിവയാണ് മഞ്ജുവിന്റെ വരാനിരിക്കുന്ന തമിഴ് സിനിമകൾ. മലയാളത്തിൽ എമ്പുരാനും അണിയറയിൽ ഒരുങ്ങുന്നു. എമ്പുരാന്റെ ഷൂട്ടിംഗ് തകൃതിയായി നടക്കുന്നുണ്ടെന്നും ഈ വരുന്ന പതിനാറാം തീയതി മുതൽ താനും ആ ചിത്രത്തിന്റെ ഭാഗമാകുമെന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു. ഫൂട്ടേജ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സെെജു ശ്രീധരനാണ് ചിത്രം സംവിധാനം ചെയ്തത്.