Connect with us

ക്രിക്കറ്റിന്റെ ദൈവത്തിന്റെ പിറന്നാൾ എല്ലാരും ഓർക്കുന്നു.. എന്നാൽ ഫുട്‍ബോളിന്റെ ദൈവത്തിന്റെ പിറന്നാൾ എത്രപേർക്കറിയാം..

Interesting Stories

ക്രിക്കറ്റിന്റെ ദൈവത്തിന്റെ പിറന്നാൾ എല്ലാരും ഓർക്കുന്നു.. എന്നാൽ ഫുട്‍ബോളിന്റെ ദൈവത്തിന്റെ പിറന്നാൾ എത്രപേർക്കറിയാം..

ക്രിക്കറ്റിന്റെ ദൈവത്തിന്റെ പിറന്നാൾ എല്ലാരും ഓർക്കുന്നു.. എന്നാൽ ഫുട്‍ബോളിന്റെ ദൈവത്തിന്റെ പിറന്നാൾ എത്രപേർക്കറിയാം..

ഇന്ത്യൻ ഫുട്‍ബോളിന് ഇന്ന് നിലവിൽ ദൈവമല്ല ത്രിമൂർത്തികളാണ് ഉള്ളത്.. സൃഷ്ടി സ്ഥിതി സംഹാര മൂർത്തികളായ വിജയബൈച്ചുങ്ഛേത്രിമാർ… അമ്പതാം വയസ്സിന്റെ നിറവിലും നാല്പത്തിന്റെ ശാരീരികത്തികവോടെ മുപ്പത്തിന്റെ വഴക്കത്തോടെ ഇരുപത്തിന്റെ മധുരത്തോടെ ഇന്നും പന്തു തട്ടുന്ന.. ജനിച്ചു വീണത് ഫുട്ബോൾ വേരോട്ടമില്ലാത്ത ഇന്നാട്ടിലായത് കൊണ്ട് മാത്രം അധികമാരുടെയും പ്രൊഫൈൽ പിക്ച്ചറും ഡിപിയും ഒന്നും ആകാത്ത എന്നാൽ ഇന്നും ദൈവത്തെ പോലെ കുറച്ചു പേര്  ആരാധിക്കുന്ന..അസൂയയോടെ നോക്കിക്കാണുന്ന.. ഐനി വളപ്പിൽ മണി വിജയൻ .

തൃശൂരിലെ ചെളി നിറഞ്ഞ പാടങ്ങളില്‍ കളിച്ചു വളര്‍ന്നു പിന്നീട് കേരളാ പോലീസ് ടീമില്‍ എത്തി ഒരു പടക്കുതിരയെ പോലെ ഇന്ത്യയിലെ പുല്‍മൈതാനങ്ങളില്‍ തിമിര്‍ത്തു നടന്ന ഒരു താരമുണ്ടായിരുന്നു നമുക്ക്. .കേരളം വിട്ടു കൊല്‍ക്കത്തയില്‍ ചേക്കേറിയപ്പോഴും മലയാളി തന്റെ സ്വകാര്യ അഹങ്കാരമായി കൊണ്ട് നടന്ന ഒരു കളിക്കാരന്‍ . കൊല്‍ക്കത്തയിലെ കാണികള്‍ ഒരു കളിക്കാരനെ അംഗീകരിക്കണമെങ്കില്‍ ലക്ഷക്കണക്കിന്‌ കാണികള്‍ തിങ്ങി നിറയുന്ന സാള്‍ട്ട് ലേക്ക് സ്റ്റെഡിയത്തില്‍ മോഹന്‍ ബഗാന്‍ -ഈസ്റ്റ് ബംഗാള്‍ ഡെര്‍ബിയില്‍ ഗോളടിക്കണം എന്നൊരു ചൊല്ലുണ്ട്. അവരുടെ മുന്നില്‍ വച്ച് കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഗോളുകള്‍ നേടിയിട്ടുള്ള ഒരു തൃശ്ശൂര്‍ക്കാരന്‍ .കൊല്‍ക്കത്തയിലെ എതു തെരുവിലും എവിടെ വച്ചും തിരിച്ചറിയപ്പെടുന്ന ,ബംഗാളികള്‍ ഇന്നും ബഹുമാനിക്കുന്ന ഒരു മലയാളി ..അവരുടെ ബിജോയന്‍ ,നമ്മുടെ സ്വന്തം ഐ .എം വിജയന്‍.ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാള്‍.

തൃശ്ശൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പത്ത് പൈസ ലാഭത്തില്‍ സോഡാ കുപ്പികള്‍ വിററു നടന്ന ഐ.എം .വിജയന്‍ എന്ന ആ പയ്യന്‍ പിന്നീട് ഇന്ത്യന്‍ ഫുട്ബാളിലെ ഏറ്റവും വില കൂടിയ താരമായത് ഒരു സുപ്രഭാതത്തിലല്ല .വര്‍ഷങ്ങളുടെ കഠിനാധ്വാനവും വരദാനമായി ലഭിച്ച പ്രതിഭയും ഒന്ന് കൊണ്ട് മാത്രമാണ് അയാള്‍ ഇന്ത്യന്‍ ഫുട്ബാളില്‍ ഉയരങ്ങള്‍ താണ്ടിയത് . കേരള പോലീസില്‍ തുടങ്ങി ജെ.സി.ടി മില്‍സ് ,മോഹന്‍ ബഗാന്‍,ഈസ്റ്റ് ബംഗാള്‍ ,എഫ്.സി.കൊച്ചിന്‍ എന്നിങ്ങനെ ഇന്ത്യയിലെ മികച്ച ക്ലബ്ബുകളില്‍ എല്ലാം മിന്നിത്തിളങ്ങിയ ഒരു ഫുട്ബോളര്‍.

ഇന്ത്യന്‍ ഫുട്ബോളില്‍ ഉണ്ടായിട്ടുണ്ട് മികച്ച കളിക്കാര്‍ ഇതിനു മുന്‍പും ,പക്ഷെ ഐ എം വിജയന് ശേഷം അയാളുടെ നിലവാരത്തിലുള്ള ഒരു ഫുട്ബോളര്‍ ഇന്നും ഒരു സ്വപ്നമായി തന്നെ അവശേഷിക്കുകയാണ്.ഒരിന്ത്യന്‍ ഫുട്ബോളര്‍ക്കുള്ള എല്ലാ ദൌര്‍ബല്യങ്ങളും ഉണ്ടായിട്ടും അതിനെ മറികടക്കുന്ന പ്രതിഭയുടെ കരുത്താണ് വിജയനെ ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസമാക്കിയത്.കൊട്ടിഘോഷിക്കപ്പെട്ടിരുന്ന ബൈച്ചുംഗ് ബൂട്ടിയ പോലും വിജയേട്ടന്റെ അപാരമായ സ്കില്ലിനും റിഫ്ലക്സുകള്‍ക്കും മുന്നില്‍ ഒരല്‍പം മങ്ങിതന്നെയാണ് നിന്നിരുന്നത്.

ബംഗാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അയാള്‍ക്ക് കൊടുക്കുന്ന ബഹുമാനവും സ്നേഹവും നമ്മള്‍ മലയാളികള്‍ കൊടുക്കാന്‍ മറന്നു പോകുന്നുവോ പലപ്പോഴും? പൂര്ണമായി ഫിറ്റ് ആയിരിക്കുമ്പോള് ഏഷ്യയിലെ തരക്കേടില്ലാത്ത ടീമുകളോട് മുട്ടി നില്ക്കാനുള്ള കെല്പുണ്ടെന്നു തോന്നിയിട്ടുള്ള ഒരേയൊരു ഇന്ത്യന് ഫുട്‌ബോളര് ,അതാണ് ഐ.എം.വിജയന്‍ ..ദേശം തെറ്റി ,കാലം തെറ്റി പിറന്നു വീണ ഒരു പ്രതിഭ …

നാളെ അന്‍പതാം പിറന്നാളാഘോഷിക്കുന്ന വിജയേട്ടന് ഒരായിരം ആശംസകളോടെ…..

Birthday Wishes to I.M. Vijayan.

More in Interesting Stories

Trending

Recent

To Top