Connect with us

സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക് ; പകർന്നാടാൻ ജയസൂര്യ !

Malayalam Breaking News

സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക് ; പകർന്നാടാൻ ജയസൂര്യ !

സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക് ; പകർന്നാടാൻ ജയസൂര്യ !

മലയാള സിനിമയിൽ ഒരു കാലത്ത് സത്യൻ ഒരു വികാരം തന്നെ ആയിരുന്നു. അന്ന് മലയാളി പ്രേക്ഷകരുടെ മനം കവർന്നു യാത്ര പറഞ്ഞ സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുന്നു. ജയസൂര്യ ആണ് സത്യനായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രം നിര്‍മ്മിക്കുക. വിജയ് ബാബു തന്റെ അച്ഛന്റെ ജീവിതം സിനിമയാക്കാനുള്ള അവകാശം സ്വന്തമാക്കിയിട്ടുണ്ടെന്ന് സത്യന്റെ മകന്‍ വെളിപ്പെടുത്തി. വലിയ ക്യാന്‍വാസിലായിരിക്കും സിനിമ ഒരുങ്ങുകയെന്നാണ് സൂചന.

അതേസമയം ഇതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉടന്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം സ്വന്തമാക്കിയത് സത്യനാണ്. നീലക്കുയില്‍, ചെമ്മീന്‍, മുടിയനായ പുത്രന്‍, കായംകുളം കൊച്ചുണ്ണി എന്നിങ്ങനെ ധാരാളം ചിത്രങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് സത്യന്‍.

biopic of sathyan – jayasurya as sathyan on screen

More in Malayalam Breaking News

Trending